റോട്ടറി ഡിസ്ട്രിക് ഗവർണർ ജോഷി ചാക്കോ നിർവഹിക്കുന്നു.
ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിൽ(ഓട്ടോണമസ്) റോട്ടറാക്ട് ക്ലബ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോഷി ചാക്ക ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് റോട്ടറാക്ട് കമ്മിറ്റി ചെയർമാൻ ഡോ. എം.പി. രാജൻ മുഖ്യാതിഥിയായി. സോണൽ ചെയർമാൻ ഡോ. ഡേവിഡ് സായ് മാത്യു, ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടർ എം. ജെ. ജോബി, ഡിസ്ട്രിക്ട് ഡയറക്ടർ കെ.ബി. രാജഗോപാൽ, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ബിജു അമ്പഴക്കാടൻ, ജി.ജി.ആർ. അനീഷ് പൈനാടത്ത്, റോട്ടറി ക്ലബ് അതിരപ്പിള്ളി പ്രസിഡന്റ് സി. വി. ദിലീപ്, സെക്രട്ടറി വി. അമൽജിത്, ലിജോ മത്തായി, അബിഷ് ജോസ്, സോണി ദേവ്, ലിബിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പി.കെ. കൃഷ്ണപ്രിയ, റോട്ടറാക്ട് ക്ലബ് പ്രസിഡന്റായും, അബിയ അന്ന ജോർജ് സെക്രട്ടറിയായും ഓഷിൻ അനിൽ ട്രഷററായും ചുമതലയേറ്റു.
Tags : Nattuvishesham Districtnews Chalakudy