വനം ഡിവിഷൻ അദാലത്ത് സനീഷ്കുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു.
ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ 100ദിന കർമപരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണങ്ങളിൽ ജീവനും സ്വത്തിനും സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ചാലക്കുടി വനം ഡിവിഷൻ അദാലത്ത് നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു.
വിവിധ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരത്തിന് അർഹരായ ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനുകളിലെ 69 അപേക്ഷകർക്ക് 39 ലക്ഷം രൂപ ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകൾ എംഎൽഎ വിതരണംചെയ്തു. തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. ആടല ശരൻ അധ്യക്ഷതവഹിച്ചു.
ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ, വാഴച്ചാൽ ഡിഎഫ്ഒ ഐ.എസ്. സുരേഷ് ബാബു, മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോൾ ഫോറസ്റ്റ് ഓഫീസർ ദേവിക സംഘമിത്ര എന്നിവർ പ്രസംഗിച്ചു. ജൂണിയർ സൂപ്രണ്ട് എൻ.ഒ. ഷാജു ബോധവത്കരണ ക്ലാസ് നയിച്ചു.=
Tags : Nattuvishesham Districtnews Chalakudy Forest