Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champakulam

ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് അരോമ പുത്തൻ ചുണ്ടൻ

ച​മ്പ​ക്കു​ളം: കേ​ര​ള​ത്തി​ലെ ജ​ല​മേ​ള​ക​ൾ​ക്കും ഓ​ണ​ക്കാ​ല​ത്തി​നും തു​ട​ക്കം കു​റി​ച്ച് ന​ട​ക്കു​ന്ന ച​ന്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വ​ത്തി​ൽ കൊ​ല്ലം പൂ​യ​പ്പ​ള്ളി അ​രോ​മ ബോ​ട്ട് ക്ല​ബ്ലിന്‍റെ അ​രോ​മ പു​ത്ത​ൻ ചു​ണ്ട​ൻ ജേ​താ​വ്.

വി​ജ​യി​ക്കു ന​ൽ​കു​ന്ന രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി കേ​വ​ലം ര​ണ്ടാ​ഴ്ച മു​ൻ​പ് മാ​ത്രം നീ​ര​ണി​ഞ്ഞ ആ​രോ​മ പു​ത്ത​ൻ ചു​ണ്ട​ൻ നേടി. പ​മ്പ​യാറ്റിൽ ന​ട​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ച മ​റ്റ് ആ​റ് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് അ​രോ​മ ചു​ണ്ട​ൻ വി​ജ​യം നേ​ടി​യ​ത്.

ര​ണ്ടാം സ്ഥാ​നം ന​ടു​ഭാ​ഗം ബോ​ട്ട് ക്ല​ബി​ന്‍റെ ന​ടു​ഭാ​ഗം ചു​ണ്ട​നും മൂ​ന്നാം സ്ഥാ​നം കു​മ​ര​കം എ​ൻ​സി​ഡി​സി​യു​ടെ ന​ടു​വി​ലേ​പ്പ​റ​മ്പ​ൻ ചു​ണ്ട​നും ക​ര​സ്ഥ​മാ​ക്കി.

ഏ​ഴ് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 14 ക​ളി​വ​ള്ള​ങ്ങ​ളാ​ണ് മൂ​ലം ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.​ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ച​മ്പ​ക്കു​ളം ചു​ണ്ട​നാ​ണ് ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​ത്.

District News

ടി​ജി​ന്‍ ജോ​സ​ഫ് ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

എ​ട​ത്വ: ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​യി യു​ഡി​എ​ഫി​ലെ ടി​ജി​ന്‍ ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

യു​ഡി​എ​ഫി​ല്‍​നി​ന്നു മ​ത്സ​രി​ച്ച ടി​ജി​ന്‍ ജോ​സ​ഫി​ന് എ​ട്ട് വോ​ട്ടും എ​ല്‍​ഡി​എ​ഫി​ല്‍​നി​ന്നു മ​ത്സ​രി​ച്ച സു​ധി​മോ​ന് അ​ഞ്ചു വോ​ട്ടും ല​ഭി​ച്ചു. എ​ല്‍​ഡി​എ​ഫി​ന്‍റെ ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി യു​ഡി​എ​ഫി​ലെ സു​ഷ​മ സു​ധാ​ക​ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സു​ഷ​മ സു​ധാ​ക​ര​ന് എ​ട്ടു വോ​ട്ടും എ​ല്‍​ഡി​എ​ഫി​ലെ രാ​ജ​മ്മ സ​ന്തോ​ഷി​ന് ആ​റ് വോ​ട്ടും ല​ഭി​ച്ചു.

ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​നാ​ണ് ടി​ജി​ന്‍ ജോ​സ​ഫ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല അ​ധ്യ​ക്ഷ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പ​ച്ച ഡി​വി​ഷ​നി​ല്‍​നി​ന്നാ​ണ് മ​ത്സ​രി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ സു​ധാ​ക​ര​ന്‍ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ഡി​സി​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ്.

District News

ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക​യി​ൽ 1598-ാമ​ത് ഇ​ട​വ​കദി​നം

ച​മ്പ​ക്കു​ളം: ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യു​ടെ 1598-ാമ​ത് ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ 28നു ​ന​ട​ക്കും. മാ​ർ തോ​മാ​ശ്ലീ​ഹാ​യാ​ൽ സ്ഥാ​പി​ത​മാ​യ നി​ര​ണം പ​ള്ളി​യി​ൽനി​ന്ന് എ​ഡി 427ൽ ​ച​മ്പ​ക്കു​ള​ത്തെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ഒ​രു ദേ​വാ​ല​യ​ത്തി​നു ത​റ​ക്ക​ല്ലി​ട്ട​ത്. കു​ഞ്ഞി​പ്പൈ​ത​ങ്ങ​ളു​ടെ തി​രു​നാ​ൾ ദി​ന​മാ​യ ഡി​സം​ബ​ർ 28നാ​ണ് ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി കൂ​ദാ​ശ​ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ ഓ​ർ​മ​യാ​യാ​ണ് ഡി​സം​ബ​ർ 28ന് ​ഇ​ട​വ​ക ദി​ന​വും കു​ടും​ബസം​ഗ​മ​വും ന​ട​ത്തു​ന്ന​ത്.

സീ​റോമ​ല​ബാ​ർ സ​ഭ​യി​ലെ ര​ണ്ടാം ത​ല​മു​റ പ​ള്ളി​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ച​മ്പ​ക്കു​ളം പ​ള്ളി. എ​ഡി 105ൽ ​സ്ഥാ​പി​ത​മാ​യ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യാ​ണ് ഒ​ന്നാ​മ​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ ഈ ​ദേ​വാ​ല​യ​ത്തെ 2016ൽ ​ഫ്രാ​ൻ​സി​സ് മാ​ർ​പാപ്പ​യാ​ണ് മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ പ​തി​നാ​റു നൂ​റ്റാ​ണ്ടു​ക​ളാ​യി കു​ട്ട​നാ​ടി​ന്‍റെ സാ​മു​ഹി​ക, സാം​സ്കാ​രി​ക, മ​ത സൗ​ഹാ​ർ​ദ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ത​ന​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ക്കാ​ൻ ഈ ​ദേ​വാ​ല​യ​ത്തി​നാ​യി. നാ​ല് നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യു​ടെ ആ​രം​ഭ​ത്തി​ലും ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​ക്ക് വ​ലി​യ പ​ങ്കു​ണ്ട്.

സി​എം​ഐ സ​ന്യാ​സ​സ​ഭ സ​ഹ​സ്ഥാ​പ​ക​ൻ പോ​രൂക്ക​ര തോ​മാ മ​ല്പാ​ൻ, ആ​രാ​ധ​ന സ​ന്യാ​സിനി സ​ഭ സ്ഥാ​പ​ക​നും ച​ങ്ങ​നാ​ശേ​രി​യു​ടെ ആ​ദ്യ ത​ദ്ദേ​ശീ​യ മെ​ത്രാ​നു​മാ​യ ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി, സ​ഹ​സ്ഥാ​പ​ക മ​ദ​ർ മേ​രി ഷ​ന്താ​ൾ, സു​റി​യാ​നി സ​ഭ​യി​ലെ ആ​ദ്യ ര​ക്ത​സാ​ക്ഷി ഇ​ക്കാ​ക്കോ ക​ത്ത​നാ​ർ തു​ട​ങ്ങി നി​ര​വ​ധി ആ​ത്മീ​യ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ ജ​ന്മംകൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​ണ് ഈ ​ഇ​ട​വ​ക.

ആ​ല​പ്പു​ഴ, കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ സു​റി​യാ​നി പ​ള്ളി​ക​ളു​ടെ​യെ​ല്ലാം മാ​തൃ​ദേ​വാ​ല​യ​മാ​ണ് ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി. മൂ​ന്നു നൂ​റ്റാ​ണ്ടി​ന​ടു​ത്തു പ​ഴ​ക്ക​മു​ള്ള പ​ള്ളി​യാ​ണ് ഇ​ന്ന​ത്തേ​ത്. കേ​ര​ള​ത്തി​ലെ മ​റ്റൊ​രു പ​ള്ളി​യി​ലും കാ​ണാ​ത്ത ചി​ത്ര-​ശി​ല്പ വേ​ല​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണീ പ​ള്ളി. ക​ഴി​ഞ്ഞ പ​തി​നാ​റ് നൂ​റ്റാ​ണ്ടു​ക​ളി​ലാ​യി നി​ര​വ​ധി വി​ദേ​ശസ​ഞ്ചാ​രി​ക​ളും ച​രി​ത്ര​പു​രു​ഷ​ന്മാ​രും ഈ ​പ​ള്ളി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. അഞ്ചാം നൂ​റ്റാ​ണ്ടു മു​ത​ൽ ത​ന്നെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച പ​ല യാ​ത്രി​ക​രും ക​ല്ലൂ​ർ​ക്കാ​ട് സ​ന്ദ​ർ​ശി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ ഇ​ന്നു കാ​ണു​ന്ന ക​ൽകു​രി​ശു​ക​ളി​ൽ ഏ​റ്റ​വും പു​രാ​ത​ന​മാ​യ, ഒ​ൻ​പ​ത് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കു​രി​ശ് ച​മ്പ​ക്കു​ളം പ​ള്ളി​യി​ലാ​ണു​ള്ള​ത്. ഇ​വി​ട​ത്തെ കൊ​ട്ടു​പു​ര​യും സാ​മ്പാ​ർ​തോ​ണി​യും ക​ല്ലൂ​ർ​ക്കാ​ട​ൻ പ​റ​യു​മെ​ല്ലാം ച​രി​ത്ര​ത്തി​ൽ ഇടംപി​ടി​ച്ച​വ​യാ​ണ്. 2027ൽ ​വി​ശ്വ​സ പാ​ര​മ്പ​ര്യ​ത്തി​ൽ 16 നൂ​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​ക്കു സ്വ​ന്തം.

Latest News

Corehub Up