x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​മ്പ​ക്കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം


Published: April 12, 2026 06:21 AM IST | Updated: April 12, 2026 06:21 AM IST

രാ​മ​ങ്ക​രി: രാ​ത്രി അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടി വ​രു​ന്ന രോ​ഗി​ക​ളു​ടെ കൂ​ടെ എ​ത്തു​ന്ന​വ​ർ ഡ്യൂ​ട്ടി ഡോ​ക്ട​ർ​മാ​രെ​യും നേ​ഴ്സു​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന​തി​ന് പു​റ​മെ കൈ​യേ​റ്റം ചെ​യ്യാ​ൻ വ​രെ ത​യാ​റാ​കു​ന്ന​താ​യി പ​രാ​തി. ച​മ്പ​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേന്ദ്രത്തി​ൽ ഇ​ത് പ​തി​വ് സം​ഭ​വ​മാ​കു​ന്ന​താ​യും പ​രാ​തി. ഇ​വി​ടെ പേ​രി​ന് പോ​ലും ഒ​രു സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നി​ല്ലാ​ത്ത​തി​നാ​ൽ ഏ​ത് നി​മി​ഷ​വും ത​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മോ എ​ന്ന ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും.

പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തര പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യ്യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ രാ​ത്രി ഡ്യൂ​ട്ടി ബ​ഹി​ഷ്ക്ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പോ​ലും ഇ​വ​ർ ആ​ലോ​ചി​ച്ചു​തു​ട​ങ്ങി. ഡോ​ക്ട​ർ​മാ​രു​ടേ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടേ​യും നേ​ർ​ക്ക് രാ​ത്രി വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ന്ന ഒ​രു​ഘ​ട്ട​ത്തി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ല്കി​യി​രു​ന്ന​താ​ണ്. എ​ന്നി​ട്ടും നാ​ളു​ക​ളാ​യി ഇ​വി​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മി​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നോ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ​തി​രേ ക​ടു​ത്ത ആ​ക്ഷേ​പ​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക​ട​ന്ന​ൽ കു​ത്തേ​റ്റ ഒ​രാ​ൾ​ക്ക് വേ​ദ​ന സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ത്രി ഇ​വി​ടെ അ​ഡ്മി​റ്റു ചെ​യ്യു​ക​യു​ണ്ടാ​യി. മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ട്ടും പെ​ട്ടെ ന്ന് വേ​ദ​ന ശ​മി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ഉ​ൾ​പ്പെടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് നേ​രേ ത​ട്ടി​ക്ക​യറുക​യും അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തു കൂ​ടാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും ഇ​തി​ന് സ​മാ​ന​മാ​യ സം​ഭ​വം ഇ​വി​ടെ ഉ​ണ്ടാ​യ​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഇ​വി​ടെ രാ​ത്രി കി​ട​ത്തിച്ചികി​ത്സ നി​ർ​ത്തി​വച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ടു​ത്തി​ടെ രാ​ത്രി വീ​ണ്ടും കി​ട​ത്തിച്ചി​കി​ത്സ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ അ​പ്പോ​ഴും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ച​ന്പ​ക്കു​ളം ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​യു​ള്ള ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​യി​ല്ല. അ​താ​ണ് ഇ​പ്പോ​ൾ പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്.

ച​ന്പ​ക്കു​ളം, നെ​ടു​മു​ടി, പു​ല്ല​ങ്ങ​ടി, താ​യ​ങ്ക​രി, തെ​ക്കേ​ക​ര ക​ണ്ട​ങ്ക​രി തു​ട​ങ്ങി നി​ര​വി പ്ര​ദേ​ശങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്ക് രാ​ത്രി അ​ടി​യ​ന്തര ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന പ​ക്ഷം ഏ​റ്റ​വും എ​ളു​പ്പം ആ​ശ്ര​യി​ക്കാ​വു​ന്ന ഒ​രു ആ​ശു​പ​ത്രി ആ​ണി​ത്.

Tags : nattu vishesham Champakulam Govt. Hospital

Recent News

Corehub Up