x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക​യി​ൽ പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി


Published: February 16, 2026 11:22 PM IST | Updated: February 16, 2026 11:22 PM IST

ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ ശ്രാ​ദ്ധ​ത്തിരു​നാളി​ന് ഒ​രു​ക്ക​മാ​യു​ള്ള വി​ശാ​ല​മാ​യ പ​ന്ത​ലി​ന്‍റെ കാ​ൽനാ​ട്ടു ക​ർ​മം ബ​സി​ലി​ക്ക റെ​ക്ട​

ച​മ്പ​ക്കു​ളം: ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ ശ്രാ​ദ്ധ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി പ​ള്ളി​മു​റ്റ​ത്ത് നി​ർ​മി​ക്കു​ന്ന വി​ശാ​ല​മാ​യ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ജ​യിം​സ് പാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ശ്രാ​ദ്ധ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് 19ന് ​ന​ട​ക്കു​ന്ന പ​ന്തി ഭോ​ജ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി 25,000 ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും മൈ​താ​ന​ത്ത് ഇ​രു​ന്ന് പ​ന്തി​ഭോ​ജ​ന​ത്തി​ൽ പ​ങ്കു​കൊ​ള്ളാ​ൻ ത​ക്ക ത​ര​ത്തി​ൽ വി​ശാ​ല​മാ​യ താ​ത്കാ​ലി​ക വി​രി​പ്പ​ന്ത​ൽ പ​ള്ളി മൈ​താ​ന​ങ്ങ​ളി​ലും ചു​റ്റു​വ​ട്ട​ങ്ങ​ളി​ലും വി​രി​ക്കാ​റു​ണ്ട്. മീ​ന​ച്ചൂ​ടി​നെ അ​വ​ഗ​ണി​ച്ചും പ​ള്ളി മൈ​താ​ന​ത്ത് നാ​നാ ജാ​തി​മ​ത​സ്ഥ​രാ​യ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഓ​രോ വ​ർ​ഷ​വും പ​ന്തി ഭോ​ജ​ന​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന​ത്.

മാ​ർ​ച്ച് 19 ന് ​ഉ​ച്ച​ക്ക് 12 ന് ​ന​ട​ത്ത​പ്പെ​ടു​ന്ന പ​ന്തി​ഭോ​ജ​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ്ര​കൃ​തി​ക്കി​ണ​ങ്ങും​വി​ധം പ​ച്ച നെ​റ്റ് വി​രി​ച്ചാ​ണ് പ​ന്ത​ൽ ത​യാ​റാ​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ൻ ക​ള​ത്തി​ൽപ​റ​മ്പ്, പ​ന്ത​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടോ​മി​ച്ച​ൻ എ​തി​രേ​റ്റ് ചേ​രാ​വ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Champakulam nattuvishesham local news

Recent News

Corehub Up