എടത്വ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിയി യുഡിഎഫിലെ ടിജിന് ജോസഫിനെ തെരഞ്ഞെടുത്തു.
യുഡിഎഫില്‍നിന്നു മത്സരിച്ച ടിജിന് ജോസഫിന് എട്ട് വോട്ടും എല്‍ഡിഎഫില്‍നിന്നു മത്സരിച്ച സുധിമോന്‍ അഞ്ചു വോട്ടും ലഭിച്ചു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.
വൈസ് പ്രസിഡന്റായി യുഡിഎഫിലെ സുഷമ സുധാകരനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുഷമ സുധാകരന് എട്ടു വോട്ടും എല്‍ഡിഎഫിലെ രാജമ്മ സന്തോഷിന് ആറ് വോട്ടും ലഭിച്ചു.
ഡിസിസി ഉപാധ്യക്ഷനാണ് ടിജിന് ജോസഫ്. യൂത്ത് കോണ്‍ഗ്രസ് ജില്ല അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പച്ച ഡിവിഷനില്‍നിന്നാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സുഷമ സുധാകരന് തലവടി പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡിസിസി ജോയിന്റ് സെക്രട്ടറിയുമാണ്.
Tags : nattu vishesham Champakulam Block Panchayat President