മങ്കൊമ്പ്: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് 2026-27 ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുഷമാ സുധാകരൻ അവതരിപ്പിച്ച ബജറ്റ് കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നു. 56,56,24,057 രൂപ വരവും, 43,34,03,572 രൂപ ചിലവും, പദ്ധതി നിർവഹണ ചിലവുകൾക്കുമായി, ആകെ 11,34,42719 രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കുടിവെള്ളം, പട്ടികജാതി വികസനം എന്നിവയ്ക്കു മുൻതൂക്കം നൽകിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
കൃഷി, ജലസേചനം എന്നിവയ്ക്കായി 28.1 ലക്ഷം, മൃഗസംരക്ഷണം, ക്ഷീരവികസനം- 12.17 ലക്ഷം, സ്വയം തൊഴിൽ സംരംഭങ്ങൾക്കായി 14.14 ലക്ഷം, ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്കായി 26.5 ലക്ഷം, കലാ-സാംസ്കാരിക മേഖലയ്ക്കായി 8.22 ലക്ഷം, ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾക്കായി 37 ലക്ഷം, കുടിവെള്ള വിതരണം ലക്ഷ്യമിട്ട് 51.41 ലക്ഷം, ഭവന നിർമാണ പദ്ധതികൾക്കായി 33.92 ലക്ഷം, സാമൂഹ്യക്ഷേമ പദ്ധതികൾക്കു-20.5 ലക്ഷം, പശ്ചാത്തല വികസനത്തിനായി 1.13 കോടി തുടങ്ങിയവയാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്ന പദ്ധതികൾ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ അംഗങ്ങളായ ഗോകുൽ ഷാജി, ബിജു പാലത്തിങ്കൽ, റീന മതികുമാർ, വി.കെ. സേവ്യർ, എസ്. സുധിമോൻ, മിനി ജയിംസ്, ടി.കെ. സുഭാഷ്, പി.ജെ. സേവ്യർ, രാജമ്മ സന്തോഷ്, പ്രിയങ്ക പ്രലോഷ്, കൊച്ചുമോൾ സുജിത്ത്, മീര സിസി, ബിഡിഒ സാജുമോൻ പത്രോസ് എന്നിവർ പ്രസംഗിച്ചു.