Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Hospital

Kannur

ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രിയിൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ലെ ടോ​ക്ക​ൺ മി​നി​ട്ടു​ക​ൾ​ക്ക​കം തീ​ർ​ന്നു; ബ​ഹ​ള​ം

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഒ​പി ടി​ക്ക​റ്റും ടോ​ക്ക​ണും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ളും കൂ​ടെ വ​ന്ന​വ​രും പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ജീ​വ​ന ക്കാ​രു​മാ​യി രോ​ഗി​ക​ളും കൂ​ടെ വ​ന്ന​വ​രും ബ​ഹ​ളം വ​ച്ച​ത്. മാ​ഹി പ​ള്ളൂ​രി​ൽ​നി​ന്ന് രാ​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി ക്യൂ​വി​ൽ നി​ന്ന രോ​ഗി​ക്ക് ടോ​ക്ക​ൺ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​ന് തു​ട​ക്കം. പ​ള്ളൂ​രി​ലെ പ്ര​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കാ​ണി​ച്ച​പ്പോ​ൾ ഒ​രു കാ​ർ​ഡി​യോ​ള​ജി​സ്റ്റി​നെ കാ​ണി​ക്കാ ൻ ​നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തി​ലേ​റെ​യാ​യി രാ​വി​ലെ എ​ട്ടു മു​ത​ൽ മാ​ത്ര​മാ​ണ് കാ​ർ​ഡി​യോ വി​ഭാ​ഗ​ത്തി​ലെ ഒ​പി​ക്കു​ള്ള ടോ​ക്ക​ൺ കൗ​ണ്ട​ർ വ​ഴി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തേ​സ​മ​യം ത​ന്നെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗും ആ​രം​ഭി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ടോ​ക്ക​ൺ ന​ൽ​കാ​ൻ തു​ട​ങ്ങി15 മി​നി​ട്ടി​ന​കം ഒ​രു ദി​വ​സ​ത്തേ ക്കു​ള്ള 100 ടോ​ക്ക​ണു​ക​ളും ക​ഴി​ഞ്ഞു എ​ന്ന് അ​റി​യി​ച്ച​താ​ണ് രോ​ഗി​ക​ളെ​യും അ​വ​രു​ടെ കൂ​ടെ വ​ന്ന​വ​രു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റോ​ളം ബ​ഹ​ളം തു​ട​ർ​ന്നു. പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​വ​രെ കൗ​ണ്ട​റി​നു സ​മീ​പ​ത്തു​നി​ന്നും മാ​റ്റു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ആ​റു മു​ത​ൽ ബ​സി​നും ടാ​ക്സി പി​ടി​ച്ചും ടോ​ക്ക​ണാ​യി ക്യൂ ​നി​ന്ന​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ യി​രു​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ൽ ടോ​ക്ക​ൺ ല​ഭ്യ​മാ​യ​താ​ണ് ക്യൂ ​നി​ന്ന പ​ല​ർ​ക്കും ടോ​ക്ക​ൺ ല​ഭി​ക്കാ​തെ​പോ​യ​തി​ന് കാ​ര​ണം. ഇ​തോ​ടെ​യാ​ണ് വ​യ്യാ​ത്ത രോ​ഗി​ക​ക​ളെ അ​ട​ക്കം കൂ​ട്ടി വ​ന്ന​വ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്.

ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് നേ​രി​ട്ടു​ള്ള ടോ​ക്ക​ൺ വി​ത​ര​ണം വേ​ഗ​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ഇ​തേ​രീ​തി​യാ​ണ് തു​ട​രു​ന്ന​ത്. രോ​ഗി​ക​ൾ അ​നാ​വ​ശ്യ​മാ​യി പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​ണ്. ആ​കെ ഒ​രു കാ​ർ​ഡി​യോ​ള​ജി​സ്റ്റ് മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ൽ 100 ഒ​പി ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​നി എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടോ, പ്ര​യാ​സ​മോ ഉ​ള്ള രോ​ഗി​ക​ൾ​ക്ക് സാ​ധാ​ര​ണ ഒ​പി​യി​ൽ കാ​ണി​ച്ച ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റി​നെ കാ​ണു​ന്ന​തി​ൽ യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

District News

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക്; അ​തൃ​പ്തി അ​റി​യി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന പ്ര​ശ്‌​ന​ത്തി​ല്‍ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ല്‍ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യി​ല്‍ ന​ട​ത്തി​യ സി​റ്റിം​ഗി​ല്‍ വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​രോ​ട് ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടി. പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ട​ത്.

മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ച്ച്എം​സി അം​ഗ​മാ​യി​രു​ന്ന വി.​എ​സ്. അ​ബ്ബാ​സ് 2022ല്‍ ​ന​ല്‍​കി​യ പ​രാ​തി​യു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ളാ​ണ് നാ​ലു വ​ര്‍​ഷ​മാ​യി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം പ​രി​ഹാ​ര​മി​ല്ലാ​തെ ഇ​ഴ​യു​ന്ന​ത്. പ്ര​ശ്‌​നം ഉ​ട​ന​ടി പ​രി​ഹ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച് 2022 മാ​ര്‍​ച്ച് 25ന് ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ക​മ്മി​ഷ​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഈ ​നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കി പു​തി​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ല്‍.

ന്യൂ​മാ​ന്‍ കോ​ള​ജ് - കാ​രി​ക്കോ​ട് റോ​ഡി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ര​ണ്ടി​ട​ത്തു​നി​ന്നാ​യാ​ണ് മ​ലി​ന​ജ​ലം ഉ​റ​വ​പോ​ലെ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ല്‍​നി​ന്നും മാ​ലി​ന്യ​ടാ​ങ്കി​ല്‍​നി​ന്നും പ്ര​വ​ഹി​ക്കു​ന്ന മ​ലി​ന​ജ​ല​മാ​ണി​ത്. പ​ല​പ്പോ​ഴും ദു​ര്‍​ഗ​ന്ധം​മൂ​ലം റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ള്‍ മൂ​ക്ക് പൊ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

റോ​ഡ​രി​കി​ലെ ചെ​റി​യ ഓ​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന ജ​ലം സ​മീ​പ​ത്തെ ചെ​റു​തോ​ട്ടി​ലേ​ക്കും ഇ​വി​ടെ​നി​ന്ന് തൊ​ടു​പു​ഴ​യാ​റി​ലേ​ക്കു​മാ​ണ് എ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം ക​ല​രു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തെ റോ​ഡ് നി​റ​യെ മ​ലി​ന​ജ​ല​മാ​ണ്. ഇ​ത് ശ​രി​വ​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് ഡി​എം​ഒ​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന് ന​ല്‍​കി​യ​ത്.

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള​ട​ക്കം സൃ​ഷ്ടി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം പു​തി​യ മാ​ലി​ന്യ​ടാ​ങ്ക് നി​ര്‍​മി​ക്കു​ക​യെ​ന്ന​താ​ണ്. സ​മീ​പ​മു​ള്ള ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലെ സ്ഥ​ല​ത്ത് ടാ​ങ്ക് നി​ര്‍​മി​ച്ചാ​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടും. മു​മ്പ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലി​രു​ന്ന ഈ ​സ്ഥ​ലം ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ വി​ട്ടു​ന​ല്‍​കി​യ​താ​ണ്. ഇ​വി​ടെ ആ​ശു​പ​ത്രി​യു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് കു​റ​ഞ്ഞ​ത് 30 സെ​ന്‍റ് സ്ഥ​ല​മെ​ങ്കി​ലും ടാ​ങ്കി​നാ​യി ആ​വ​ശ്യ​മാ​ണ്. ഇ​ത്ര​യും സ്ഥ​ലം വി​ട്ടു​കി​ട്ടാ​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​തു​വ​രെ​യും പു​രോ​ഗ​മി​ച്ചി​ട്ടി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ല​വി​ലു​ള്ള മാ​ലി​ന്യ ടാ​ങ്ക് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് പാ​റ​പ്പു​റ​ത്താ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

District News

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ പ്രാ​ത​ല്‍ വി​ത​ര​ണ​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ "ന​ല്ല ചാ​യ ന​ല്ല തു​ട​ക്കം' പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണ​പ​ദ്ധ​തി ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ആ​കു​ന്ന രോ​ഗി​ക​ള്‍​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാ​മി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​കു​ന്ന​വ​രു​മാ​യി സം​വ​ദി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ല​ഭി​ച്ച നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

ഇ​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്ന് 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി മാ​ന​ദ​ണ്ഡ​പ്ര​കാ​രം കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ണ​കി കു​ടും​ബ​ശ്രീ സം​രം​ഭ​മാ​ണ് പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത​ത്. രാ​വി​ലെ 7.30 മു​ത​ല്‍ 8.30 വ​രെ​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം. ആ​ദ്യ​ദി​നം പു​ട്ടും ക​ട​ല​ക്ക​റി​യും ചാ​യ​യു​മാ​ണ് ന​ല്‍​കി​യ​ത്. 121 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്.

ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഇ​ര്‍​ഫാ​ന ഇ​ക്ബാ​ല്‍, എം. ​മ​നു, ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍, റീ​ന തോ​മ​സ്, അം​ഗ​ങ്ങ​ളാ​യ കെ. ​സ​ബീ​ഷ്, ഡോ. ​സെ​റീ​ന സ​ലാം, ടി.​വി. രാ​ധി​ക, ജി​ല്ലാ ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ. ​ബി. ഷ​ഹ​ര്‍​ബാ​ന, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി. ​ല​ളി​താം​ബി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ജീ​ജ സ്വാ​ഗ​ത​വും പി. ​പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

 

District News

ചെ​ങ്ങ​ന്നൂ​രി​ന് പു​തു​ജീ​വ​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ടം ഉദ്ഘാടനം ഇന്ന്

ചെ​ങ്ങ​ന്നൂ​ർ: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കി ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​തി​യ സ​മു​ച്ച​യം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വൈ​കി​ട്ട് ആ​റി​ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കി​ഫ്ബി​യി​ൽനി​ന്നും 100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഏ​ഴു​നി​ല​ക​ളോ​ടു​കൂ​ടി​യ അ​ത്യാ​ധു​നി​ക കെ​ട്ടി​ട​മാ​ണ് രോ​ഗി​ക​ൾ​ക്കാ​യി സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. 1,25,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള മ​ന്ദി​ര​ത്തി​ൽ 250 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. പു​തി​യ കെ​ട്ടി​ട​ത്തി​നു സ​മീ​പ​മു​ള്ള സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ങ്ങ​ൾ തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കും.

ജ​ന​റ​ൽ മെ​ഡി​സി​ൻ മു​ത​ൽ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം വ​രെ നീ​ളു​ന്ന വി​പു​ല​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ച് അ​ത്യാ​ധു​നി​ക മോ​ഡു​ലാ​ർ തി​യ​റ്റ​റു​ക​ൾ. ക​ണ്ണി​നു​വേ​ണ്ടി പ്ര​ത്യേ​ക തിയ​റ്റ​ർ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ടനു​ബ​ന്ധി​ച്ച് ട്രോ​മാ കെ​യ​ർ സം​വി​ധാ​ന​മു​ണ്ടാ​കും. രോ​ഗി​ക​ളു​ടെ അ​വ​സ്ഥ​യു​ടെ കാ​ഠി​ന്യം അ​നു​സ​രി​ച്ച് ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന ട്ര​യേ​ജ് (ചു​വ​പ്പ്, മ​ഞ്ഞ, പ​ച്ച വി​ഭാ​ഗ​ങ്ങ​ൾ) സം​വി​ധാ​ന​വും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​പു​ല​മാ​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, കേ​ന്ദ്ര ല​ബോ​റ​ട്ട​റി, ബ്ല​ഡ് സ്റ്റോ​റേ​ജ് യൂ​ണി​റ്റ് എ​ന്നി​വ​യും സ​ജ്ജ​മാ​ണ്.

1942ൽ ​സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രു​ടെ ഷ​ഷ്ഠി​പൂ​ർ​ത്തി സ്മ​ര​ണ​യ്ക്കാ​യി നി​ർ​മി​ച്ച പ​ഴ​യ കെ​ട്ടി​ട​ത്തി​ന് പ​ക​ര​മാ​ണ് ഈ ​പു​തി​യ വി​സ്മ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. 2015ൽ ​ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട സ്ഥാ​പ​നം ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ത്തെ ക​ഠി​ന​പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ആശുപ​ത്രി പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്റ്റാ​ഫ് കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പു​തി​യ ത​സ്ത​ിക​ക​ൾ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Kerala

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം; കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി, 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വി​ദ​ഗ്ധ സ​മി​തി. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ഡോ. ​ബി​ന്ദു സു​ന്ദ​ർ ര​ണ്ടു​ത​വ​ണ 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പി​താ​വ് ബി​നി​ൽ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ് മൊ​ഴി എ​ടു​ത്ത​ത്.

ഇ​ന്നു​ത​ന്നെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡോ. ​ബി​ന്ദു സു​ന്ദ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ബി​നി​ലി​ന്‍റെ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളും കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ചി​കി​ത്സാ പി​ഴ​വാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണോ കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പൂ​ർ​ണ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ബി​ന്ദു സു​ന്ദ​ർ എ​ന്ന ഡോ​ക്ട​റി​ന്‍റെ പേ​രി​ൽ വ​രു​ന്ന ആ​ദ്യ​ത്തെ പ​രാ​തി​യ​ല്ല ഇ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ഡി​എം​ഒ​യ്ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു​മ​ട​ക്കം മു​മ്പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​സു​ക​ളും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യയ്ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിൽ സത്യാഗ്രഹം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരേ പ്രതിഷേധം ശക്തമായി. ഡോക്ടറെ സസ്‌പെൻഡ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ ആശുപത്രി ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി.

അതിനിടെ, കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ്ഥ​ലം മാ​റ്റി. നി​ല​വി​ൽ ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. 

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​ന്ന് ത​ന്നെ അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

എ​ന്നാ​ൽ ന​ട​പ​ടി ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​തെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കി.​ഗ​ർ​ഭി​ണി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്നു ക​ണ്ടി​ട്ടും ശ​സ്ത്ര​ക്രി​യ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​പ്പി​ക്ക​ൽ, വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​തി​രി​ക്ക​ൽ, അ​വ​സാ​ന നി​മി​ഷം മാ​ത്രം ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ചി​കി​ത്സാ പി​ഴ​വ് തു​ട​ങ്ങി​യ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​നെ​തി​രെ പാ​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ (സി​സേ​റി​യ​ൻ) പു​റ​ത്തെ​ടു​ത്ത കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ മ​രി​ച്ച കു​ഞ്ഞി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ആ​ർ​ഡി​ഒ​യെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നേ​യും ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പാ​ലോ​ട് സ്വ​ദേ​ശി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞ് മ​രി​ച്ച​ത് ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ർ​ക്കെ​തി​രെ മു​ൻ​പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ ​റീ​ന അ​റി​യി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ തീ​രു​മാ​നം. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള സം​ഘം ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ നി​ര​ഞ്ജ​ന​യെ അ​ഡ്‌​മി​റ്റാ​വാ​ൻ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ നാ​ലോ​ടെ യു​വ​തി​യെ ലേ​ബ​ർ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു.

തു​ട​ർ​ന്ന് കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ശ്വാ​സ ത​ട​സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ചി​കി​ത്സ​പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

 

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ആ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ ബി​ന്ദു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ പി​താ​വ് രം​ഗ​ത്തെ​ത്ത​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ അ​ല്ല ശ​സ്ത്ര​ക്രി​യ ചെ​യ്ത​തെ​ന്ന് ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​ർ പ​റ​ഞ്ഞു.

പ​ക്ഷെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ബി​ന്ദു സു​ന്ദ​ർ ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞെ​ന്നും കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ ബി​നി​ൽ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ഷ​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ പി​ഴ​വി​ൽ മു​ൻ​പും ആ​രോ​പ​ണ വി​ധേ​യ​യാ​ണ് ഡോ​ക്ട​ർ. നേ​ര​ത്തെ വി​തു​ര സ്വ​ദേ​ശി​നി​യാ​യ ഹ​സ്‌​നാ ഫാ​ത്തി​മ​യു​ടെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യു​ണ്ടാ​യ ചി​കി​ത്സാ​പി​ഴ​വി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​ണ് ബി​ന്ദു സു​ന്ദ​ർ.

 

Kerala

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പ​ണം; വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ആ​രോ​പ​ണം വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

പ്ര​സ​വ സ​മ​യ​ത്ത് ഉ​ണ്ടാ​കാ​വു​ന്ന സ്വാ​ഭാ​വി​ക​മാ​യ ചി​ല സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ സം​ഭ​വി​ച്ച​തെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. 1500 ഓ​ളം പ്ര​സ​വ​ങ്ങ​ളും 600 ഓ​ളം ലാ​പ​റോ​സ്കോ​പി​ക് സ്റ്റെ​റി​ലൈ​സേ​ഷ​നു​ക​ളും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ വ​ള​രെ സീ​നി​യ​റാ​യ ഡോ​ക്ട​റാ​ണ് ഈ ​പ്ര​സ​വം കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​തി​ക​രി​ച്ചു.

പ്ര​സ​വ​ശേ​ഷം രോ​ഗി സു​ഖ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. പി​ന്നീ​ട് 20 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് തി​രി​കെ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. അ​തി​നു​ശേ​ഷം ആ​ണ് ചി​കി​ത്സാ പി​ഴ​വ് ആ​രോ​പ​ണ​മെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. ഡി​എം​ഒ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും കെ​ജി​എം​ഒ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

മ​ല​യോ​ര ജ​ന​ത​യ്ക്ക് അ​വ​ഗ​ണ​ന​; നി​ല​ന്പൂർ ജി​ല്ലാ​ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഇ​നി​യു​മാ​യി​ല്ല

നി​ല​ന്പൂ​ർ: മ​ല​യോ​ര ജ​ന​ത​യു​ടെ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്ക് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം തു​ട​ങ്ങ​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ച് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കേ നി​ല​ന്പൂ​രി​ലേ​ക്ക് ജ​ന​റ​ൽ സ​ർ​ജ​ൻ ത​സ്തി​ക മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.

 ഏ​ക ചി​കി​ത്സാകേന്ദ്രം

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ മ​ല​യോ​രമേ​ഖ​ല​യു​ടെ ഏ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​ണ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി. എ​ന്നാ​ലി​വി​ടെ വി​ക​സ​നം ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽനി​ന്നു​ള്ള രോ​ഗി​ക​ൾ​ക്ക് പു​റ​മേ ഗൂ​ഢ​ല്ലൂ​ർ താ​ലൂ​ക്കി​ൽനി​ന്നു​ള്ള​വ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഗൂ​ഢ​ല്ലൂ​രി​ൽനി​ന്നു​ള്ള രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലോ ഉൗ​ട്ടി, കോ​യ​ന്പ​ത്തൂ​ർ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലോ പോ​ക​ണം. അ​തി​നാ​ൽ രോ​ഗി​കൾ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കാ​റാ​ണ് പ​തി​വ്.


സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഇല്ല


നി​ല​വി​ൽ ഇ​വി​ടെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് നെ​ഫ്രോ​ള​ജി വി​ഭാ​ഗ​വും ന്യൂ​റോ​ള​ജി വി​ഭാ​ഗ​വും അ​നു​വ​ദി​ച്ചു. ഫി​സി​ഷ്യ​ൻ, കു​ട്ടി​ക​ളു​ടെ ചി​കി​ത്സ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ല​ന്പൂ​രി​ൽ നാ​ലു​വീ​തം ഡോ​ക്ട​ർ​മാ​രു​ണ്ട്. ഇ​എ​ൻ​ടി, ഒ​പ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു​വീ​ത​വും അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​മു​ണ്ട്.

അ​ർ​ബു​ദം, തൊ​ലി, നെ​ഞ്ച്രോ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ ഡോ​ക്ട​ർ​മാ​രും പാ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​മു​ള്ള ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കു​മു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​ന്പ​ത് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും നി​ല​വി​ൽ ല​ഭ്യ​മാ​ണ്.

എ​ന്നാ​ൽ ഹൃ​ദ്രോ​ഗ​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ഈ ​ആ​തു​രാ​ല​യ​ത്തി​നാ​കു​ന്നി​ല്ല. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ചി​കി​ത്സ​ക്ക് വ​ലി​യ ചെ​ല​വ് വ​രു​ന്ന​തി​നാ​ൽ
ആവശ്യം ശക്തം
നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കാ​ത്ത് ലാ​ബ് ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നാ​വ​ശ്യ​മാ​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ജി​ല്ലാ ആ​ശു​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Latest News

Corehub Up