x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ ആ​ശു​പ​ത്രി​യി​ല്‍ ആ​യു​ഷ്‌​ലാ​ബും റെ​റ്റി​ന ക്ലി​നി​ക്കും ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 14, 2026 10:46 PM IST | Updated: September 14, 2026 10:46 PM IST

ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ആ​യു​ഷ് ലാ​ബി​ന്‍റെ​യും റെ​റ്റി​ന ക്ലി​നി​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കു​ന്നു.

തൊ​ടു​പു​ഴ: ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ആ​യു​ഷ് ലാ​ബി​ന്‍റെ​യും റെ​റ്റി​ന ക്ലി​നി​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.​ആ​യു​ര്‍​വേ​ദ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ കേ​ര​ളം ഇ​നി​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​യു​ര്‍​വേ​ദ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല കൂ​ടു​ത​ല്‍ ക​ച്ച​വ​ട​വ​ത്ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ റെ​റ്റി​ന ക്ലി​നി​ക്കും ആ​യു​ഷ് ലാ​ബും അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ഭി​ന​ന്ദ​നീ​യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​ആ​ര്‍. സ​ലിം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​ല്‍​സ​ണ്‍ വി. ​ജോ​ര്‍​ജ്, സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി റെ​ജി, ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മ​ഞ്ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​നി​ല്‍​നി​ന്ന് 30 ല​ക്ഷം രൂ​പ ല​ഭ്യ​മാ​ക്കി​യാ​ണ് അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ റെ​റ്റി​ന ക്ലി​നി​ക്കി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ര​ക്കു​ന്ന​ത്. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ പ്ലാ​ന്‍ പ​ദ്ധ​തി​വ​ഴി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ആ​യു​ഷ് ലാ​ബി​ലേ​ക്ക് 12 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ വ​ഴി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ​ങ്ങ​ളാ​യ ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ലാ​ബി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ഇ​വി​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് നേ​ത്ര രോ​ഗ​നി​ര്‍​ണ​യം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ന്ന നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് നേ​ത്ര വി​ഭാ​ഗ​ത്തി​ല്‍ റെ​റ്റി​ന ക്ലി​നി​ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Tags : District News Nattuvishesham AYUSH Lab Retina Clinic District Hospital

Recent News

Corehub Up