x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ജ​ന​ത​യ്ക്ക് അ​വ​ഗ​ണ​ന​; നി​ല​ന്പൂർ ജി​ല്ലാ​ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഇ​നി​യു​മാ​യി​ല്ല


Published: January 6, 2026 07:38 AM IST | Updated: January 6, 2026 07:38 AM IST

നി​ല​ന്പൂ​ർ: മ​ല​യോ​ര ജ​ന​ത​യു​ടെ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്ക് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം തു​ട​ങ്ങ​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ച് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കേ നി​ല​ന്പൂ​രി​ലേ​ക്ക് ജ​ന​റ​ൽ സ​ർ​ജ​ൻ ത​സ്തി​ക മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.

 ഏ​ക ചി​കി​ത്സാകേന്ദ്രം

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ മ​ല​യോ​രമേ​ഖ​ല​യു​ടെ ഏ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​ണ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി. എ​ന്നാ​ലി​വി​ടെ വി​ക​സ​നം ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽനി​ന്നു​ള്ള രോ​ഗി​ക​ൾ​ക്ക് പു​റ​മേ ഗൂ​ഢ​ല്ലൂ​ർ താ​ലൂ​ക്കി​ൽനി​ന്നു​ള്ള​വ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഗൂ​ഢ​ല്ലൂ​രി​ൽനി​ന്നു​ള്ള രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലോ ഉൗ​ട്ടി, കോ​യ​ന്പ​ത്തൂ​ർ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലോ പോ​ക​ണം. അ​തി​നാ​ൽ രോ​ഗി​കൾ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കാ​റാ​ണ് പ​തി​വ്.


സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഇല്ല


നി​ല​വി​ൽ ഇ​വി​ടെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് നെ​ഫ്രോ​ള​ജി വി​ഭാ​ഗ​വും ന്യൂ​റോ​ള​ജി വി​ഭാ​ഗ​വും അ​നു​വ​ദി​ച്ചു. ഫി​സി​ഷ്യ​ൻ, കു​ട്ടി​ക​ളു​ടെ ചി​കി​ത്സ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ല​ന്പൂ​രി​ൽ നാ​ലു​വീ​തം ഡോ​ക്ട​ർ​മാ​രു​ണ്ട്. ഇ​എ​ൻ​ടി, ഒ​പ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു​വീ​ത​വും അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​മു​ണ്ട്.

അ​ർ​ബു​ദം, തൊ​ലി, നെ​ഞ്ച്രോ​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ ഡോ​ക്ട​ർ​മാ​രും പാ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​മു​ള്ള ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കു​മു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​ന്പ​ത് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും നി​ല​വി​ൽ ല​ഭ്യ​മാ​ണ്.

എ​ന്നാ​ൽ ഹൃ​ദ്രോ​ഗ​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ഈ ​ആ​തു​രാ​ല​യ​ത്തി​നാ​കു​ന്നി​ല്ല. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ചി​കി​ത്സ​ക്ക് വ​ലി​യ ചെ​ല​വ് വ​രു​ന്ന​തി​നാ​ൽ
ആവശ്യം ശക്തം
നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കാ​ത്ത് ലാ​ബ് ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നാ​വ​ശ്യ​മാ​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ജി​ല്ലാ ആ​ശു​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Tags : Nilanpur District Hospital Cardiology no longer exists

Recent News

Corehub Up