Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Employment

വിദേശ ജോലി വാഗ്ദാനത്തില്‍ കുടുങ്ങിയത് നിരവധിപ്പേര്‍; പണം തിരിച്ചു നല്‍കാമെന്ന കരാറില്‍ പരാതി നല്‍കാതെ മടങ്ങി

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള ആംസ്റ്റര്‍ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാര്‍വതി മായ ഷാജിയുടെ പൊലിസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 12 വരെയാണ് പാര്‍വതിയെ കസ്റ്റഡിയില്‍ വിട്ടത്.

നിലവില്‍ പാലാരിവട്ടം പൊലിസിന്‍റെ കസ്റ്റഡിയിലുള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ 20 ഓളം പരാതികളാണ് പാര്‍തിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി പിടിയിലായത് അറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി പേരാണ് ഇന്നലെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയത്. പണം തിരിച്ച് നല്‍കാമെന്ന കരാറിന്മേല്‍ കുറച്ചുപേര്‍ പരാതി നല്‍കാതെ മടങ്ങി.

പാലാരിവട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് വ്യാഴാഴ്ച പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്.

ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമാണ് പാര്‍വതി മായ ഷാജി. വിദേശത്തു നിന്ന് എത്തിയ പാര്‍വതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം പാലാരിവട്ടം പൊലിസിന് കൈമാറുകയായിരുന്നു.

Leader Page

ബാധ്യതയായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ

കേ​​​ര​​​ള​​​ത്തി​​​ലെ തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രാ​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ജോ​​​ലി​​​ക​​​ൾ ല​​​ഭി​​​ക്കാ​​ൻ ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​ക്കി വ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നി​​​ട്ട ഒ​​​രു ദ​​​ശാ​​​ബ്ദ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഈ ​​​ഭ​​​ര​​​ണ സം​​​വി​​​ധാ​​​നം മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​ക്കി​​​വ​​​രു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ പൊ​​​തു​​​വെ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ജോ​​​ലി​​​ക്കാ​​​യി വി​​​ളി​​​യും കാ​​​ത്തു ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്.

നി​​​ല​​​വി​​​ൽ ഈ ​​​സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​നം യു​​​വ​​ജ​​ന​​ങ്ങ​​​ൾ​​​ക്ക് വേ​​​ണ്ട​​​ത്ര പ്ര​​​തീ​​​ക്ഷ ന​​​ല്കു​​​ന്നി​​​ല്ല. ഒ​​​രു ഇ​​​ന്‍റ​​​ർ​​​വ്യു കോ​​​ൾ​​പോ​​​ലും ല​​​ഭി​​​ക്കാ​​​തെ പ്രാ​​​യ​​​പ​​​രി​​​ധി ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് പ​​​ര​​​മ ദ​​​യ​​​നീ​​​യ കാ​​​ഴ്ച​​​യാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ലെ എം​​​പ്ലോ​​​യി​​​മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ നി​​​യ​​​മ-​​​ന​​​യ​​​പ​​​ര​​​മാ​​​യ പു​​​ന​​​ര​​​വ​​​ലോ​​​ക​​​ന​​​വും ശ​​​ക്തീ​​​ക​​​ര​​​ണ​​​വു​​​മ​​​ർ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്.

നി​​​യ​​​മ​​​പ​​​രം

എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് ആ​​​ക്ട് തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ നോ​​​ട്ടി​​​ഫൈ ചെ​​​യ്യാ​​​ൻ നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്നു, എ​​​ന്നാ​​​ൽ ജോ​​​ലി ന​​​ൽ​​​ക​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ഇ​​​വ മു​​​ഖേ​​​ന വേ​​​ണ​​​മെ​​​ന്ന് നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്നി​​​ല്ല.

താ​​​ത്കാ​​​ലി​​​ക-​​​പ്രൊ​​​വി​​​ഷ​​​ണ​​​ൽ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ ഈ ​​​ഭ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ന് പ​​​രി​​​മി​​​ത​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​മേ നി​​​ല​​​വി​​​ൽ സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല ന​​​ൽ​​​കി​​​വ​​​രു​​​ന്നു​​​ള്ളൂ. കേ​​​ര​​​ള​​​ത്തി​​​ൽ 85-90 എം​​​പ്ലോ​​​യ്മെ​​​ന്‍റ് യൂ​​​ണി​​​റ്റു​​​ക​​​ൾ നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​ക്കു​​​ന്നു​​​ണ്ട്. ഇ​​തി​​ന് ശ​​​രാ​​​ശ​​​രി പ്ര​​​തി​​​വ​​​ർ​​​ഷം 35-40 കോ​​​ടി രൂ​​പ ഗ​​​വ. ബ​​​ജ​​​റ്റ് വി​​​ഹി​​​തം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​തി​​​ൽ 85 ശ​​ത​​മാ​​ന​​വും ശ​​​ന്പ​​​ള​​ത്തി​​നും മ​​​റ്റ് ദൈ​​​നം​​​ദി​​​ന ന​​​ട​​​ത്തി​​​പ്പി​​​നു​​മാ​​​യി ചെ​​​ല​​​വി​​​ടു​​​ന്നു. ഫ​​​ല​​​ത്തി​​​ൽ ഇ​​​തു​​​മൊ​​​രു ഇ​​​ത​​​ര വെ​​​ള്ളാ​​​ന​​​യാ​​​യി തു​​​ട​​​രു​​​ന്നു. ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഏ​​​ക​​​ദേ​​​ശം ര​​ണ്ടാ​​യി​​ര​​ത്തോ​​​ളം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു​​​ണ്ട്.

പ്ര​​​വ​​​ർ​​​ത്ത​​​നചി​​​ത്രം

2014-2015ൽ ‘പു​​​തു​​​താ​​​യി’ ഏ​​​ക​​​ദേ​​​ശം 30-60 ല​​​ക്ഷം പേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു, ഇ​​​ത് 2019ൽ 2.65 ​​​ല​​​ക്ഷ​​​മാ​​​യി, 2024ൽ 2.85 ​​​ല​​​ക്ഷ​​​മാ​​​യി. അ​​​താ​​​യ​​​ത് പ്ര​​​തി​​​വ​​​ർ​​​ഷം നി​​​ല​​​വി​​​ൽ ശ​​​രാ​​​ശ​​​രി 2.8-3 ല​​​ക്ഷം പു​​​തി​​​യ തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​രേ ഇ​​​വി​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്നു​​​ള്ളൂ. ഇ​​​വ​​​ർ​​​ക്കാ​​​യി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള 40 കോ​​​ടി​​​യു​​​ടെ വാ​​​ർ​​​ഷി​​​ക ബ​​​ജ​​​റ്റി​​​ന്‍റെ 15 ശ​​​ത​​​മാ​​​ന​​​മെ ചെ​​​ല​​​വി​​​ടു​​​ന്നു​​​ള്ളൂ.

ആ​​​കെ ‘മൊ​​​ത്ത’ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 2014-15ൽ 40.2 ​​​ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന​​​ത് 2024-25 ൽ 33.8 ​​​ല​​​ക്ഷ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു. ഏ​​​താ​​​ണ്ട് 16 ശ​​​ത​​​മാ​​​നം കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. കാ​​​ര​​​ണം പ്രാ​​​യ​​​പ​​​രി​​​ധി ലം​​​ഘ​​​നം, തൊ​​​ഴി​​​ൽ കു​​​ടി​​​യേ​​​റ്റം, സം​​​വി​​​ധാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സേ​​​വ​​​നം ന​​​ൽ​​​കു​​​ന്നി​​​ല്ല എ​​​ന്നി​​​വ ത​​​ന്നെ.

ശ​​​രാ​​​ശ​​​രി പ്ര​​​തി​​​വ​​​ർ​​​ഷം താ​​​ത്കാ​​​ലി​​​ക തൊ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ൽ ഏ​​​താ​​​ണ്ട് 15,500 പേ​​​ർ​​​ക്കാ​​​ണ്. പി​​​ന്നി​​​ട്ട ദ​​​ശാ​​​ബ്ദ​​​ത്തി​​​ൽ ആ​​​കെ 1.71 ല​​​ക്ഷം താ​​​ത്കാ​​​ലി​​​ക ജോ​​​ലി​​​ക​​​ൾ ന​​​ൽ​​​കി. ഇ​​​വ​​​ർ​​​ക്ക് ഭാ​​​വി​​​യി​​​ൽ എ​​​ന്തു സം​​​ഭ​​​വി​​​ച്ചു? വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ല. ആ​​​കെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് ശ​​​രാ​​​ശ​​​രി പ്ര​​​തി​​​വ​​​ർ​​​ഷം 0.3-0.5 ശ​​​ത​​​മാ​​​നം തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്, വ​​​ള​​​രെ ചെ​​​റി​​​യ നേ​​​ട്ട​​​മാ​​​ണ്. നി​​​ല​​​വി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി 5-6 ശ​​​ത​​​മാ​​​നം പു​​​തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കും ജോ​​​ലി ല​​​ഭ്യ​​​മാ​​​ക്കി​​​വ​​​രു​​​ന്നു. ഇ​​​ത് തി​​​ക​​​ച്ചും നി​​​രാ​​​ശാ​​​ജ​​​ന​​​കം ത​​​ന്നെ.

പ്ര​​​തി​​​വ​​​ർ​​​ഷം 35-40 ​കോ​​​ടി രൂ​​പ സ​​​ർ​​​ക്കാ​​​ർ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നി​​​ട്ട ദ​​​ശാ​​​ബ്ദ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​രു എം​​​പ്ലോ​​​യ്മെ​​​ന്‍റ് ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​വ​​​ർ​​​ഷം 23,000 ​രൂ​​​പ​​യാ​​ണ് ചെ​​ല​​​വി​​​ടു​​​ന്ന​​ത്. ഒ​​​രു പു​​​തി​​​യ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് ഏ​​​ക​​​ദേ​​​ശം 1100-1600 രൂ​​പ ​ചെ​​​ല​​​വ് വേ​​​ണ്ടി​​​വ​​​രു​​​ന്നു. ര​​​ജി​​​സ്റ്റ​​​റി​​​ൽ പേ​​​ര് നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ശ​​​രാ​​​ശ​​​രി 100 രൂ​​പ ​ഒ​​​രു വ്യ​​​ക്തി​​​ക്കാ​​​യി ചെല​​​വി​​​ടു​​​ന്നു​​​ണ്ട്. താ​​ത്കാ​​​ലി​​​ക ജോ​​​ലി ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ-​​​കോ​​​ണ്‍ട്രാ​​​ക്ട് കാ​​​ല​​​ത്തെ വ​​​രു​​​മാ​​​ന/​​​പ്ര​​​തി​​​ഫ​​​ല ക​​​ണ​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ല. എ​​​ത്ര ജോ​​​ലി ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 23,000 ​രൂ​​പ​​യ്ക്കു മു​​ക​​ളി​​ൽ ശ​​​ന്പ​​​ളം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്? ക​​​ണ​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ല.

ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ

നി​​​ല​​​വി​​​ൽ 33 ല​​​ക്ഷം ആ​​​ക്റ്റീ​​​വ് ര​​​ജി​​​സ്റ്റ​​​റ​​​ൻ​​​സ് ഉ​​​ള്ള​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ഭ്യസ്തവി​​​ദ്യ​​​രു​​​ടെ ക​​​ടു​​​ത്ത തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യും വെ​​​ള്ള​​​ക്കോ​​​ള​​​ർ ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള യു​​​വ​​​ജ​​​ന​​​ത​​​യു​​​ടെ വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​ക​​​ളെ​​​യു​​​മാ​​​ണ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഏ​​​താ​​​ണ്ട് 30-40 ശ​​​ത​​​മാ​​​നം തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രും ടെ​​​ക്നി​​​ക്ക​​​ൽ ബി​​​രു​​​ദത​​​ല തൊ​​​ഴി​​​ലു​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്.

നി​​​ല​​​വി​​​ൽ നോ​​​ട്ടി​​​ഫൈ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. സ​​​മാ​​​ന്ത​​​ര​​​മാ​​​യി പ​​​ല​​​ത​​​ര-​​​ത​​​ല​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ ജോ​​​ലി ന​​​ൽ​​​ക​​​ൽ പ്ര​​​ക്രി​​​യ​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​ത് എം​​​പ്ലോ​​​യ്​​​മെ​​​ന്‍റ് ഏ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്നു. സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ൽ ദാ​​​താ​​​ക്ക​​​ൾ എം​​​പ്ലോ​​​യ്​​​മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളെ കാ​​​ര്യ​​​മാ​​​യി ആ​​​ശ്ര​​​യി​​​ക്കു​​​ന്നി​​​ല്ല, ആ​​​യ​​​തി​​​ന് നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ സാ​​​ധു​​​ത ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​മി​​​ല്ല.

ന​​​ട​​​ത്തി​​​പ്പ് വീ​​​ഴ്ച​​​ക​​​ൾ

കോ​​​ണ്‍ട്രാ​​​ക്റ്റ് നി​​​യ​​​മ​​​ന രീ​​​തി​​​ക​​​ളെ അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന​​​ത് വ​​​ലി​​​യ തോ​​​തി​​​ൽ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. ഹ്ര​​​സ്വ​​​കാ​​​ല നി​​​യ​​​മ​​​ന​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​ക​​​ൾ വ്യാ​​​പി​​​ക്കു​​​ന്നു. നേ​​​രി​​​ട്ട്-​​​വാ​​​ക്ക്-​​​ഇ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രീ​​​തി​​​ക​​​ളെ അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം പ​​​ല പൊ​​​തു മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു. എ​​​ല്ലാ​​​റ്റി​​​നു​​​മു​​​പ​​​രി സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ പൊ​​​തു നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്തി ജോ​​​ലി നി​​​ശ്ച​​​യി​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ നി​​​യ​​​മ വ​​​കു​​​പ്പു​​​ക​​​ളി​​​ല്ല.

ന​​​യ​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ൾ

• 1959ലെ ​​​സേ​​​വ​​​ന വേ​​​ത​​​ന നി​​​യ​​​മ കൂ​​​ട്ടാ​​​യ്മ​​​ക​​​ളെ മ​​​റി​​​ക​​​ട​​​ന്നു പു​​​തു​​​യു​​​ഗ ഡി​​​ജി​​​റ്റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് രീ​​​തി​​​ക​​​ൾ അ​​​വ​​​ലം​​​ബി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.
• ഡി​​​ജി​​​റ്റ​​​ൽ സു​​​താ​​​ര്യ​​​ത​​​യോ​​​ടൊ​​​പ്പം റി​​​യ​​​ൽ ടൈം ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​യും വേ​​​ക്ക​​​ൻ​​​സി ഡാ​​​ഷ് ബോ​​​ർ​​​ഡു​​​ക​​​ൾ ഓ​​​ഫീ​​​സ് സ്ഥാ​​​പ​​​ന ത​​​ല​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പാ​​​ടാ​​​ക്കു​​ക​​യും വേ​​ണം.
• പി​​എ​​​സ്‌​​സി, എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ച്, നൈ​​പു​​ണ‍്യ വി​​ക​​സ​​ന സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഏ​​​കോ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.
• സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ സം​​​ഘ​​​ടി​​​ത, പാ​​​ർ​​​ട്ട​​​ണ​​​ർ​​​ഷി​​​പ്പ് രീ​​​തി​​​യി​​​ലു​​​ള്ള തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് രീ​​​തി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാം.
•ജി​​​ല്ലാ ത​​​ല​​​ത്തി​​​ലു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സ​​​മീ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വ് വി​​​ല​​​യി​​​രു​​​ത്തി, വേ​​​ണ്ട​​​ത്ര മാ​​​റ്റ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പാ​​​ടാ​​​ക്കു​​​ക.
•എം​​​പ്ലോ​​​യ്​​​മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് ആ​​​ക്ട് പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക; ഡി​​​ജി​​​റ്റ​​​ൽ മി​​​ക​​​വ് ഏ​​​ർ​​​പ്പാ​​​ടാ​​​ക്കു​​​ക.
• ന​​​ട​​​ത്തി​​​പ്പ് പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തി പ്ര​​​തി​​​മാ​​​സ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ക. ഡാ​​​റ്റ​​​ക​​​ൾ മി​​​ക​​​വു​​​റ്റ രീ​​​തി​​​യി​​​ൽ ശേ​​​ഖ​​​രി​​​ച്ച്, ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
•  മി​​​ക​​​ച്ച ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ലു​​​ക​​​ളെ പാ​​​രി​​​തോ​​​ഷി​​​ക​​​ങ്ങ​​​ൾ ന​​​ല്കി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാം, അ​​​തോ​​​ടൊ​​​പ്പം മ​​​നഃ​​​പൂ​​​ർ​​​വം വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​ത് ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ക്കാം.
• സു​​​താ​​​ര്യ​​​ത എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും ഉ​​​റ​​​പ്പാ​​​ക്കു​​​ക.

Kerala

പിഎസ്‌സിയെ നോക്കുകുത്തിയാക്കി; കേരളത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനം: കെ.സി.വേണുഗോപാൽ

തിരുവനന്തപുരം: തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

പിഎസ്‌സിയെ നോക്കുകുത്തിയാക്കിക്കൊണ്ട് 10 വർഷമായി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ കാരണം അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് സംസ്ഥാനം വിട്ടുപോകേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത മേഖലകളിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേരളം മാറ്റത്തിനാഗ്രഹിക്കുന്നുവെന്നും കെ.സി പറഞ്ഞു.

അരുവിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്‍റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആര്യനാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.

Kerala

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​ൽ ഭേ​ദ​ഗ​തി

ക​​​​ണ്ണൂ​​​​ർ: മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ൽ മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഉ​​​​ദ്യോ​​​​ഗ​​​​ക്ക​​​​യ​​​​റ്റം സം​​​​ബ​​​​ന്ധി​​​​ച്ച കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി. നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​ണ​​​​മെ​​​​ങ്കി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​ബ്ജ​​​​ക്ട് ക​​​​മ്മി​​​​റ്റി മു​​​​ഖേ​​​​ന പാ​​​​സാ​​​​ക്കി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന കീ​​​​ഴ്‌​​​​വ​​​​ഴ​​​​ക്ക​​​​വും പാ​​​​ലി​​​​ച്ചി​​​​ട്ടി​​​​ല്ല. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ 21ന് ​​​​എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സ​​​​റ്റ് വി​​​​ജ്ഞാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യാ​​​​ണ് ഭേ​​​​ദ​​​​ഗ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്.

മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ൽ ജോ​​​​യി​​​​ന്‍റ് ആ​​​​ർ​​​​ടി​​​​ഒ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഉ​​​​ദ്യോ​​​​ഗ ക​​​​യ​​​​റ്റ​​​​ത്തി​​​​ൽ ര​​​​ണ്ടു മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ൾ മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള ഒ​​​​രു സീ​​​​നി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ടി​​​നെ​​​​യോ ജൂ​​​​ണി​​​​യ​​​​ർ അ​​​​ക്കൗ​​​​ണ്ട്സ് ഓ​​​​ഫീ​​​​സ​​​​റെ​​​യോ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള 2:1 എ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​മാ​​​​ണ് മാ​​​​റ്റി​​​​മ​​​​റി​​​​ച്ച​​​​ത്.

അ​​​​നു​​​​പാ​​​​തം 8:1 എ​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടു​​​​കൂ​​​​ടി എ​​​​ട്ട് മോ​​​​ട്ടോ​​​​ർ​​​​വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് ജോ​​​​യി​​​​ന്‍റ് ആ​​​​ർ​​​​ടി​​​​ഒ ത​​​​സ്തി​​​​ക​​​​ളി​​​​ലേ​​​​ക്ക് ജോ​​​​ലി​​​​ക്ക​​​​യ​​​​റ്റം ന​​​​ൽ​​​​കു​​​​മ്പോ​​​​ൾ മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ന്ന് ഒ​​​​രാ​​​​ളെ മാ​​​​ത്ര​​​​മെ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​ക​​​യു​​​​ള്ളൂ. 2:1 എ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​ക്ക​​​​യ​​​​റ്റ സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണ്.

നേ​​​​ര​​​​ത്തേ വാ​​​​ഹ​​​​ന ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പു​​​​തു​​​​ക്ക​​​​ൽ, ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ്, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പൊ​​​​ളി​​​​ക്ക​​​​ൽ, അ​​​​തി​​​​ർ​​​​ത്തി ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​ത് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യി​​​​രു​​​​ന്നു. പു​​​​തി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​തോ​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​മി​​​ല്ലാ​​​​താ​​​​യി​​​​ട്ടു​​​​ണ്ട്.

കൂ​​​​ടാ​​​​തെ വാ​​​​ഹ​​​​നം പു​​​​തു​​​​ക്ക​​​​ൽ ഓ​​​​ൺ​​​​ലൈ​​​​നാ​​​​ക്കി​​​​യ​​​​തും പ​​​​ഴ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പൊ​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സ് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി, അ​​​​ർ​​​​ധ​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ്റ്റീ​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്‌​​​​ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് കേ​​​​ര​​​​ള എ​​​​ന്നി​​​വ​​​യ്ക്കും ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ ഇ​​​​വി​​​​ടെ​​​​യും മോ​​​​ട്ടോ​​​​ർ​​​​വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​ർ വേ​​​​ണ്ട​​​​തി​​​​ല്ല. സ​​​​മീ​​​​പ​​​ഭാ​​​​വി​​​​യി​​​​ൽ​​​ത്ത​​​ന്നെ ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഡ്രൈ​​​​വ​​​​ർ ട്രെ​​​​യി​​​​നിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ​​​​ക്ക് (എ​​​​പി​​​​ടി​​​​സി) കൈ​​​​മാ​​​​റും. ഈ ​​​​സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ​​​ത​​​​ന്നെ കം​​​​പ്യൂ​​​​ട്ട​​​​റൈ​​​​സ്ഡ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ടെ​​​​സ്റ്റ് ന​​​​ട​​​​ത്തും.

വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സെ​​​​ന്‍റ​​​​റു​​​​ക​​​​ളു​​​​ടെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സ​​​​ഹി​​​​തം മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കു​​​​ന്ന ജോ​​​​ലി മാ​​​​ത്ര​​​​മാ​​​​ണ് വ​​​​കു​​​​പ്പി​​​​നു​​​​ണ്ടാ​​​​കു​​​​ക. ഇ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ള്ള മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ ജോ​​​​ലി വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​ന​​​​യി​​​​ലും പി​​​​ഴ​​​​യീ​​​​ടാ​​​​ക്ക​​​​ലി​​​​ലും ഒ​​​​തു​​​​ങ്ങും. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മോ​​​​ട്ടോ​​​​ർ​​​​വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​ക്ട​​​​ർ​​​​മാ​​​​രെ മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പു​​​​ന​​​​ർ​​​​വി​​​​ന്യ​​​​സി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്.

District News

തൊ​ഴി​ലു​റ​പ്പ്: നെ​ൽ​കൃ​ഷി മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​കുന്നു

ച​മ്പ​ക്കു​ളം: ദേ​ശീ​യ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി മേ​ഖ​ല​യി​ൽ സ്ത്രീ ​തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ന്നു. നെ​ൽ​കൃ​ഷി​യു​ടെ ക​ള​പ​റി, പ​റി​ച്ച്ന​ടീൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ്.  അ​ടു​ത്ത കാ​ല​ത്താ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മേ​ൽ പ​റ​ഞ്ഞ ജോ​ലി​ക​ൾ ചെ​യ്യാ​ൻ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​തെ ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ന്നു. സ്ത്രീ​തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​ണെ​ങ്കി​ലും, കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് പാ​ട​ത്ത് ജോ​ലി​ക്കി​റ​ങ്ങി തി​രി​ച്ചു ചെ​ല്ലു​മ്പോ​ൾ തൊ​ഴി​ലു​റ​പ്പ് ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തു​കൊ​ണ്ട് പ​ല​രും കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​ക്കി​റ​ങ്ങാ​ൻ മ​ടി​ക്കു​ന്നു.

ഒ​രു തൊ​ഴി​ലു​റ​പ്പ് മേ​റ്റി​ന് കീ​ഴി​ൽ 20 തൊ​ഴി​ലാ​ളി​ക​ളെ​ങ്കി​ലും​ഒ​രു ദി​വ​സം ജോ​ലി ചെ​യ്താ​ൽ മാ​ത്ര​മേ മേ​റ്റി​ന് 700 രൂ​പ കൂ​ലി ല​ഭി​ക്കു. ഒ​രു തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് ഒ​രു​ദി​വ​സം 369രൂ​പ​യാ​ണ് കൂ​ലി ല​ഭി​ക്കു​ന്ന​ത്. 20 പേ​രി​ൽ കു​റ​വാ​യാ​ൽ മേ​റ്റി​ന് അ​നു​വ​ദ​നീ​യ​മാ​യ കൂ​ലി ല​ഭി​ക്കി​ല്ല. എ​ന്ന​ത് കൊ​ണ്ട്ത​ന്നെ പ​ല മേ​റ്റ്മാ​രും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്ക് പോ​കു​ന്ന​തി​നെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​ണ്.

തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ദി​വ​സം തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് എ​ത്തി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന്ന് വ​രു​ന്ന ജോ​ലി​ക്കാ​രു​ടെ ലി​സ്റ്റി​ൽനി​ന്ന് തൊ​ഴി​ലാളി​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ടും. നെ​ൽ​കൃ​ഷി​യി​ട​ത്തി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​ന്‍റെപേ​രി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾന​ഷ്‌​ട​പ്പെ​ടും എ​ന്ന​തി​നാ​ലാ​ണ് പ​ലസ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​ക്ക് പോ​കാ​തി​രി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ സ്ത്രീതൊ​ഴി​ലാ​ളി​ക്ക് 650 രൂ​പ​യാ​ണ് ദി​വ​സ​കൂ​ലി.  ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രും ഇ​തോ​ടൊ​പ്പം ഭ​ക്ഷ​ണ​വും ന​ല്കാ​റു​ണ്ട്. കൂ​ടു​ത​ൽ കൂ​ലി ല​ഭി​ക്കു​ന്ന​തു​കൊ​ണ്ടും, കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം കൊ​ണ്ടും പ​ല​ർ​ക്കും ഈ ​ജോ​ലി ചെ​യ്യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന് സാ​ധി​ക്കാ​തെ വ​രു​ന്നു.

കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി ക്ഷാ​മം ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ കു​ട്ട​നാ​ട്ടി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു. തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തും അ​തി​ന് കാ​യി​ക​ശേ​ഷി​യു​ള്ള​തും. അ​ങ്ങ​നെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്റ്റ് പ്ര​ത്യേ​കം ത​യാ​റാ​ക്കി കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പ​ണി യെ​ടു​ക്കാ​ൻ അ​വ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. അ​തി​നു പ​ക​രം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ജോ​ലി​ക്ക് പോ​യാ​ൽ താ​ര​ത​മ്യേ​ന ബു​ദ്ധി​മു​ട്ട് കു​റ​ഞ്ഞ തൊ​ഴി​ലു​റ​പ്പ് ജോ​ലി ന​ഷ​ട​പ്പെ​ടും എ​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ നി​ല​നി​ല്ക്കു​ന്ന​ത്. 

താ​ത്പ​ര്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ന്ന് അ​ക​റ്റു​ന്ന ഈ ​രീ​തി​ക്ക് മാ​റ്റം വ​ര​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.


കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ ചെ​യ്യാ​ൻ ത​യാ​റാ​കു​ന്ന അ​തി​നാ​യി പ്ര​ത്യേ​കം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന  തൊ​ഴി​ലാ​ളി​ക​ളെ അ​വ​ർ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ദി​വ​സ​ങ്ങ​ൾ​കൂ​ടി തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ളാ​യിത​ന്നെ പ​രി​ഗ​ണി​ക്കു​ക​യും തൊ​ഴി​ലു​റ​പ്പ് കൂ​ലി ക​ഴി​ച്ചു​ള്ള കൂ​ലി മാ​ത്രം ക​ർ​ഷ​ക​ൻ ന​ല്കു​ന്ന ഒ​രു വ്യ​വ​സ്ഥകൂ​ടി കൊ​ണ്ടു​വ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പോ​ഷ​ണ​ത്തി​നും ക​ർ​ഷ​ക​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങാ​യും മാ​റ്റാ​ൻ ക​ഴി​യും. അ​തി​നാ​യു​ള്ള വ്യ​വ​സ്ഥ ക​ൾകൂ​ടി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up