Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Gathering

Kollam

കൊല്ലം ആയൂർ ഫൊറോന കു​ടും​ബ കൂ​ട്ടാ​യ്മ നേ​തൃസം​ഗ​മം ഇ​ന്ന്

ആ​യൂർ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കൊ​ല്ലം ആ​യൂ​ർ ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ നേ​തൃസം​ഗ​മം ഇ​ന്ന് ആ​യൂ​ർ ക്രി​സ്തു രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും.

അ​തി​രൂ​പ​ത​യി​ൽ നി​ന്നു​മു​ള്ള ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വ​കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കും . ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​ നി​ന്നും കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ, ആ​നി​മേ​റ്റ​ർ​സ്,ലീ​ഡേ​ഴ്‌​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫൊ​റോ​ന ഡ​യ​റ​ക്‌‌ടർ ഫാ. ​ജോ​ൺ​ത​ത്ത​ക്കാ​ട്ടു പു​ളി​യ്ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സി ജോ​സ​ഫ് ക​ട​ന്തോ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

District News

പ​യ്യാ​വൂ​ർ വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടു​ബ​സം​ഗ​മ​വും

പ​യ്യാ​വൂ​ർ: വൈ​എം​സി​എ പ​യ്യാ​വൂ​ർ യൂ​ണി​റ്റി​ലെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും പ​യ്യാ​വൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ആ​ന്‍റ​ണി പു​ളി​യം​മാ​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ബി​ൻ അ​ഞ്ചെ​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും വൈ​എം​സി​എ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ. ​കെ.​എം. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നി​ർ​വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ടി​ന്‍റു ബി​ജി വ​നി​താ​ഫോ​റം ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. കോ ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി തോ​മ​സ് ക​രി​ന്തോ​ളി​ൽ, വൈ​എം​സി​എ നേ​താ​ക്ക​ളാ​യ ജി​യോ ജേ​ക്ക​ബ്, പി.​എ. ബേ​ബി, ജോ​ഷി മാ​ത്യു, പ​യ്യാ​വൂ​ർ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ആ​ൻ​സി പു​ളി​യം​മാ​ക്ക​ൽ, ഷി​ജു കു​ന്നു​മ്മേ​ൽ, മാ​ത്യു ടി. ​സ​ഖ​റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​യ്യാ​വൂ​ർ വൈ​എം​സി​എ സെ​ക്ര​ട്ട​റി സി​ജോ ജോ​സ് മു​ല്ല​ക്ക​രി​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ഷി​ജു കു​ന്നു​മ്മേ​ൽ -പ്ര​സി​ഡ​ന്‍റ്, ഐ​ബീ​ഷ് ബേ​ബി - വൈ​സ് പ്ര​സി​ഡ​ന്‍റ്, മാ​ത്യു ടി. ​സ​ഖ​റി​യാ​സ്-​സെ​ക്ര​ട്ട​റി, ബി​നോ​യി ചി​റ​മാ​ട്ടേ​ൽ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മാ​ത്യു അ​ഗ​സ്റ്റ്യ​ൻ ച​ക്കാം​കു​ന്നേ​ൽ -ട്ര​ഷ​റ​ർ.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ, ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ അ​വാ​ർ​ഡു​ക​ൾ ന​ല്കി അ​നു​മോ​ദി​ച്ചു. ഐ​ബീ​ഷ് ബേ​ബി, ജോ​സ് മ​ണ്ഡ​പം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.

 

District News

കു​ടും​ബസം​ഗ​മം

എ​ട​ത്വ: ത​ല​വ​ടി തെ​ക്ക് 2519-ാം ന​മ്പ​ര്‍ അ​ഖി​ല​കേ​ര​ള വി​ശ്വ​ക​ര്‍​മ മ​ഹാ​സ​ഭ കു​ടും​ബസം​ഗ​മം ന​ട​ന്നു. എ​കെ​വി​എം​എ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് മെംബര്‍ വി.​എ​ന്‍. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അഞ്ജു സ​ന്തോ​ഷ്, അ​ജി​ത് പി​ഷാ​ര​ത്ത് എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യിച്ച് സ്വീ​ക​രി​ച്ചു.

കു​ട്ട​നാ​ട് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എം.​എ​ൻ. അ​ജി​ത്കു​മാ​ര്‍ വി​ശ്വ​ക​ര്‍​മ സ​ന്ദേ​ശം ന​ല്‍​കി. ശാ​ഖാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി എം.​ജി. വി​ജ​യ​കു​മാ​ർ, യു. ​സു​ര്‍​ജി​ത് കു​മാ​ർ, കു​ട്ട​നാ​ട് യൂ​ണി​യ​ന്‍ മ​ഹി​ളാ സം​ഘം സെ​ക്ര​ട്ട​റി അം​ബി​ക മോ​ഹ​ൻ, ശാ​ഖാ ജോ​യിന്‍റ് സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് കു​മാ​ർ, മ​ഹി​ളാ​സം​ഘം സെ​ക്ര​ട്ട​റി രൂ​പ​ക​ലാ രാ​ജ​ൻ, ചെ​ന്നി​ത്ത​ല സൗ​ത്ത് എ​ല്‍.​പി. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് എ​ന്‍.​പി. ജ​യ​ശ്രീ, അ​ധ്യാ​പി​ക ഗം​ഗ സു​ര്‍​ജി​ത്ത്, കു​ട്ട​നാ​ട് യൂ​ണി​യ​ന്‍ യു​വ​ജ​ന സം​ഘം സെ​ക്ര​ട്ട​റി ക​ലേ​ഷ് വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

യൂ​ണി​റ്റ് വാ​ര്‍​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും

കുട്ട​നാ​ട്: നെ​ല്‍​ക്കൃ​ഷി​ക്കാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കിയും ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ത്തു​ക​ള്‍ ന​ല്‍​കി​യും നെ​ല്‍​ക്ക​ര്‍​ഷ​ക​രെ ഈ ​മേ​ഖ​ല​യി​ല്‍ പി​ടി​ച്ചു​നി​ര്‍​ത്ത​ണ​മെ​ന്ന് കേ​ര​ള ലേ​ബ​ര്‍ മൂ​വ്മെ​ന്‍റ് (കെ​എ​ല്‍​എം) വെ​ളി​യ​നാ​ട് യൂ​ണി​റ്റ് വാ​ര്‍​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്രൊ​ക്യുറേ​റ്റ​ര്‍ ഫാ. ​ആ​ന്‍റണി മാ​ളി​യേ​ക്ക​ല്‍ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് കോ​-ഓർഡി​നേ​റ്റ​ര്‍ ജോ​ളി നാ​ല്പ​താം​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍ മു​ഖ്യപ്ര​ഭാ​ഷ​ണ​ം ന​ട​ത്തി. ബൈ​ജു ക​രു​വേ​ലി​ക്കോ​ണം സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ടോം പു​ത്ത​ന്‍​ക​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, തോ​മ​സ് ചാ​ക്കോ, സ​ണ്ണി അ​ഞ്ചി​ല്‍, ജോ​പ്പ​ന്‍ ജോ​യി വാ​രി​ക്കാ​ട്, സ​ന്തോ​ഷ് ക​ട്ട​പ്പു​റം, ബേ​ബി​ച്ച​ന്‍ ക​ണി​യാം​പ​റ​മ്പി​ല്‍ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up