ഡിസ്ട്രിക്ട് ഗവർണർ ഒ. മാത്യു ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ഇരിട്ടി: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ വള്ളിത്തോട് ചാപ്റ്റർ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വള്ളിത്തോട് സ്കൈ പാരഡൈസ് ഓഡിറ്റോറിയത്തിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ ഒ. മാത്യു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിമ്മി ജോർജ് അധ്യക്ഷത വഹിച്ചു. ടി.സി.എം. തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി പ്രദീപൻ, ഇരിട്ടി ചാപ്റ്റർ പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എൻ.വി. ജോസഫ്-പ്രസിഡന്റ്, ടോമി ജോസഫ് -സെക്രട്ടറി, പി.കെ. ജോസഫ് -ട്രഷറർ എന്നിവർ ചുമതലയേറ്റു. തുടർന്ന് യംഗ് മൈൻസ് കുടുംബംഗളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.