വടക്കഞ്ചേരി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള വടക്കഞ്ചേരി യൂണിറ്റ് വാർഷികവും കുടുംബസംഗവും സംഘടിപ്പിച്ചു. പുതുക്കോട് എംസി പാലസിൽ നടന്ന പരിപാടികൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.പി. ബാലൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റോയ് ജേക്കബ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.സി. ജയൻ മുഖ്യപ്രഭാഷണം നടത്തി. പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ, പഞ്ചായത്തംഗം എം.എ. നാസർ, പ്രകാശൻ, പി.എം. സുജിത്ത്, സി.വി. ബാലചന്ദ്രൻ, എ. സുകുമാരൻ, എ. ശിവദാസൻ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.