കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) വെളിയനാട് യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും ചങ്ങനാശേരി അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളിയേക്കല്‍ ഉദ്ഘാടനം ചെ
കുട്ടനാട്: നെല്‍ക്കൃഷിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കിയും ഗുണനിലവാരമുള്ള വിത്തുകള്‍ നല്‍കിയും നെല്‍ക്കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തണമെന്ന് കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) വെളിയനാട് യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് ചങ്ങനാശേരി അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളിയേക്കല്‍ പറഞ്ഞു.
യോഗത്തില്‍ യൂണിറ്റ് കോ-ഓർഡിനേറ്റര്‍ ജോളി നാല്പതാംകളം അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് ചമ്പക്കുളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ബൈജു കരുവേലിക്കോണം സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുളിങ്കുന്ന് ഫൊറോന ഡയറക്ടര്‍ റവ. ഡോ. ടോം പുത്തന്‍കളം അനുഗ്രഹ പ്രഭാഷണവും വിവിധ മേഖലയിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. പി.ജെ. സെബാസ്റ്റ്യന്‍, തോമസ് ചാക്കോ, സണ്ണി അഞ്ചില്‍, ജോപ്പന് ജോയി വാരിക്കാട്, സന്തോഷ് കട്ടപ്പുറം, ബേബിച്ചന് കണിയാംപറമ്പില്‍ എന്നിവർ പ്രസംഗിച്ചു.