District News
വലക്കാവ് പള്ളി
വലക്കാവ്: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാൾ കൊടിയേറ്റം ഫാ. ബിജു കണ്ണമുണ്ടയിൽ നിർവഹിച്ചു. 11, 12, 13 തീയതികളിലാണു തിരുനാൾ.
11ന് അമ്പെഴുന്നള്ളിപ്പ്. 12നു രാവിലെ പത്തിന് ആഘോഷമായ പാട്ടുകുർബാനയ്ക്കു അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികത്വം വഹിക്കും. വൈകീട്ട് നാലിനു തിരുനാൾപ്രദക്ഷിണം. 13നു രാവിലെ 6.30ന് റാസകുർബാന. രാത്രി ഏഴിനു ഗാനമേള. വികാരി ഫാ. ബെന്നി കിടങ്ങൻ, കൺവീനർ ഷിബു കാഞ്ഞിരത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിലാണു തിരുനാൾ ഒരുക്കങ്ങൾ.
ബ്രഹ്മകുളം പള്ളി
ഗുരുവായൂർ: ബ്രഹ്മകുളം സെന്റ് തോമസ് ദേവാലയത്തിൽ മാർ തോമാശ്ലീഹയുടെയും സെന്റ്് സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. ഡേവീസ് പനംകുളം നിർവഹിച്ചു. 10, 11, 12, 13 തിയതികളിലാണ് തിരുനാളാഘോഷം.
District News
ഒല്ലൂർ സെന്റ് ആന്റണീസ്
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ആശിഷ് പെരുമ്പുഴയിൽമുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജിജോ തറയിൽ സന്ദേശം നൽകി. ഫാ. ലോയ്ഡ് മൊയ് ലൻ സഹകാർമികനായിരുന്നു. രാത്രി വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിച്ചു. വികാരി ഫാ. വർഗീസ് കുത്തൂർ, സഹവികാരിമാരായ ഫാ. എഡ്വിൻ, ഫാ. തേജസ് കുന്നപ്പിള്ളിൽ, കൈക്കാരന്മാരായ ഷാജു പടിക്കല, ഷോണി അക്കര, ജോഫി ചിറമ്മൽ, ജെയ്സൺ പ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
പൂങ്കുന്നം സെന്റ്് ജോസഫ്സ്
പൂങ്കുന്നം: സെന്റ് ജോസഫ്സ് ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റം ഫാ. തോമസ് പൂപ്പാടി നിർവഹിച്ചു. 31, ഫെബ്രുവരി ഒന്ന് തിയതികളിലാണു തിരുനാൾ. ഒന്നിനുള്ള തിരുനാൾ കുർബാനയ്ക്ക് ഫാ. അനുചാലിൽ നേതൃത്വം നൽകും. ഫാ. അലക്സ് മരോട്ടിക്കൽ സന്ദേശം നൽകും. തിരുനാളിനോടനുബന്ധിച്ച് വചനലില്ലി സമർപ്പണത്തിന് സൗകര്യമുണ്ടാകുമെന്ന് വികാരി ഫാ. ആന്റണി കുരുതുകുളങ്ങര അറിയിച്ചു. തിരുനാളിന് കൺവീനർ വിൽസൻ ചീനിക്കൽ, കൈക്കാരന്മാരായ ബെന്നി ചീരക്കുഴി, ഷൈജു മാളക്കാരൻ, ഷാബു താഴത്ത് എന്നിവർ നേതൃത്വം നൽകും.
അത്താണി ഡോളേഴ്സ്
അത്താണി: പരിശുദ്ധ വ്യാകലമാതാ പള്ളിയില് വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെ തിരുനാള് കൊടിയേറ്റം വികാരി ഫാ. ഇട്ടിയച്ചന് കുരിശേരി നിര്വഹിച്ചു. 30 ന് വൈകീട്ട് 6.30ന് ദീപാലങ്കാരം സ്വിച്ച ് ഓണ് കുന്നംകുളം എസിപി സി.ആര്. സന്തോഷ് നിർവഹിക്കും. 31 ന് കാലത്ത് കൂടുതുറക്കല് ശുശൂഷയ്ക്ക് ഫാ. ജോഫിന് അക്കരപട്ട്യേക്കല് കാര്മികത്വം വഹിക്കും. തുടര്ന്ന് അമ്പു പ്രദക്ഷിണം. ആഘോഷമായ തിരുനാള് പാട്ടുകുര്ബാനയ്ക്ക് ഫാ. ബിജു പാണേങ്ങാടന്, ഫാ. ഫിജോ ആലപ്പാടന്, ഫാ. ബോണി അഗസ്റ്റിന് എന്നിവര് കര്മികത്വം വഹിക്കും. വൈകീട്ട് തിരുനാള് പ്രദക്ഷിണവും തിങ്കളാഴ്ച വൈകീട്ട് വിവിധ കലാപരിപാടികളും നടക്കും.
അമ്മാടം സെന്റ്് ആന്റണീസ്
അമ്മാടം: സെന്റ്് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 223-ാമത് അമ്പ് തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വിശുദ്ധ കുർബാന, ലദീഞ്ഞ്, കൂടുതുറക്കൽ എന്നിവ നടന്നു. അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കാർമികനായി. കുടുംബയൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടന്നു.
തിരുനാൾ ദിനമായ ഇന്നു രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകീട്ട് നാലിന് കുർബാന 4.30 ന് പ്രദക്ഷിണം, വർണമഴ, തിരുമുറ്റ മേളം. 27 ന് രാവിലെ ആറിന് കുർബാന, ഏഴിന് പൊതു ഒപ്പീസ്. രാത്രി ഏഴിന് ഗാനമേള. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രസുദേന്തിയിൽനിന്ന് ലഭിക്കുന്ന ഫണ്ടിൽനിന്ന് പത്തുശതമാനം തുക ഡയാലിസിസ് രോഗികൾക്കുനൽകി 100 കുടുംബങ്ങൾക്ക് സൗജന്യ അരി വിതരണം ചെയ്തു.
താന്ന്യം സെന്റ് പീറ്റേഴ്സ് പള്ളി
അന്തിക്കാട്: പെരിങ്ങോട്ടുകര താന്ന്യം സെന്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. വികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി കൊടിയേറ്റം നടത്തി. ഇടവകയിൽ നിന്നുള്ള വൈദികരായ ഫാ. ആൻജോ വാലിക്കുടത്ത്, ഫാ. സാജൻ പുത്തൂർ എന്നിവർ സഹ കാർമികരായി. ട്രസ്റ്റിമാരായ സി.ജെ. സിജോ, ഫെബി തോട്ടുങ്കൽ, ജനറൽ കണ്വീനർ പ്രതീഷ് ജോസ്, പബ്ലിസിറ്റി കണ്വീനർ ബെന്നി തട്ടിൽ എന്നിവർ നേതൃത്വം നൽകി.
30,31, ഫെബ്രുവരി ഒന്ന് തിയതികളിലാണു തിരുനാൾ. തിരുനാൾ വരെ എല്ലാ ദിവസവും വൈകീട്ട് 5.30 നു നവനാൾ തിരുക്കർമങ്ങൾ ഉണ്ടായിരിക്കും. 29 ന് ദീപാലങ്കാരം സ്വിച്ച് ഓണ് കർമം. 30 നു രാവിലെ 6.30ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിപ്പ്. തുടർന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്, വൈകീട്ട് തൃപ്രയാർ കിഴക്കേനടയിൽനിന്നും പള്ളിയിലേക്ക് അന്പു പ്രദക്ഷിണം, 31 നു രാവിലെ ഏഴിന് പ്രസുദേന്തി വാഴ്ച, വൈകീട്ട് ഏഴിന്കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേള. തിരുനാൾ ദിനമായ ഒന്നിന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് പ്രദക്ഷിണം, ബാന്റ് മേളം.
പെരുവല്ലൂർ സെന്റ് ആന്റണീസ്
പെരുവല്ലൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. ഇന്നലെ രാവിലെ 10 ന് നടന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ഡെബിൻ ഒലക്കേങ്കിൽ മുഖ്യകാർമികനായി. ഫാ. അനീഷ് കൂത്തൂർ തിരുനാൾ സന്ദേശം നൽകി. തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടന്നു. രാത്രി 10 ന് യൂണിറ്റുകളിൽ നിന്നുള്ള അന്പ് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്നു.
ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ, കൈക്കാരൻമാരായ ചാക്കോ ച്ചൻ ചിറമ്മൽ, ബൈജു ചിറമ്മൽ, ഡെന്നി കൂത്തൂർ, തിരുനാൾ ജനറൽ കണ്വീനർ ജോഫി കൂത്തൂർ, ബാബു മുട്ടത്ത് , ജോയ് പാലയൂർ, ജോണ് തട്ടിൽ എന്നിവർ തിരുനാളിനു നേതൃത്വം നൽകി.
ആളൂർ സെന്റ് സെബാസ്റ്റ്യൻ
മറ്റം: ആളൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ഇന്നലെ രാവിലെ 10 നുനടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ബിജു ജോസഫ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ബാസ്റ്റിൻ പുന്നോലിപ്പറന്പിൽ സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം പ്രദക്ഷിണം നടന്നു.
ഇന്നു രാവിലെ 6.15 ന് മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയും പൊതു ഒപ്പീസും ഉണ്ടാകും. രാത്രി ഏഴിന് ബൈബിൾ നാടകം അരങ്ങേറും. തിരുനാളാഘോഷങ്ങൾക്ക് വികാരി ഫാ. ജാക്സൻ ചാലക്കൽ, ജനറൽ കണ്വീനർ റാഫേൽ തട്ടിൽ, ജോയിന്റ് കണ്വീനർ ജോബി പാലയുർ, ട്രസ്റ്റിമാരായ സേവി പുലിക്കോട്ടിൽ, ജീസൻ ചാലക്കൽ, സിംസൻ കൂത്തൂർ എന്നിവർ നേതൃത്വം നൽകി.
മരോട്ടിച്ചാൽ മാർ മത്തായി ശ്ലീഹ
മരോട്ടിച്ചാൽ: മാർ മത്തായി ശ്ലീഹ പള്ളി പെരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. വികാരി റവ. തിമോദിയോസ് ജോയ് കശീശ വിശുദ്ധ കുർബാനയ്ക്ക് കാർമികനായിരുന്നു. റവ. എം. ജെ. അബ്രഹാം കശീശ, ഡീക്കൻ ഷീജൻ എന്നിവർ സഹകാർമികരായിരുന്നു. പെരുന്നാൾ പ്രദക്ഷണം കാട്ടിലച്ചൻ പുലിപ്പാറയിൽ സമാപിച്ചു. കാട്ടിലച്ചൻ കുരിശുതറയിൽ പ്രാർഥനയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
District News
കൊടകര സെന്റ് ജോസഫ്സ്
കൊടകര: ഫൊറോന ദേവാലയത്തിലെ മാര് യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന് കൊടികയറി. ഫാ. ആന്റോ തച്ചില് കൊടിയേറ്റം നിർവഹിച്ചു. ഫാ. ജോജി പാലമറ്റത്ത്, സഹവികാരി ഫാ. ലിന്റോ കാരേക്കാടന്, ജനറല് കണ്വീനര് അഡ്വ. ലിസന് വടക്കേപീടിക, കൈക്കാരന്മാരായ ജെയിംസ് കുറ്റിക്കാടന്, ആന്റോ ചെതലന്, വിജോയ് കുറ്റിക്കാടന് എന്നിവര് സന്നിഹിതരായി.
വടക്കുംകര സെന്റ്
ആന്റണീസ്
ഇരിങ്ങാലക്കുട: ഇടവകയില് പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള് 17, 18 തീയതികളില് നടക്കും. 17ന് രാവിലെ ഏഴിന് പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിക്കല്, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. അറേബ്യന് പെനിന്സുലയുടെ അപ്പസ്തോലിക് വിസിറ്റര് ഫാ. ജോളി വടക്കന് കാര്മികത്വംവഹിക്കും.
രാത്രി ഒമ്പതിന് അമ്പ് പ്രദക്ഷിണം സമാപിക്കും. തിരുനാള് ദിനമായ ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ആലുവ മംഗലപ്പുഴ സെമിനാരി പ്രഫസര് റവ.ഡോ. പോള് കൊമ്പന് മുഖ്യകാര്മികത്വംവഹിക്കും. ഉച്ചകഴിഞ്ഞു നാലിന് തിരുനാള് പ്രദക്ഷിണമുണ്ടാകും.
തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയില്നിന്നു മരിച്ചുപോയവര്ക്കുള്ള അനുസ്മരണബലിയും പൊതു ഒപ്പീസും നടക്കും. തിരുനാള് കൊടിയേറ്റം ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യ വികാരി ജനറാൾ മോണ്. ജോസ് മാളിയേക്കല് നടത്തി. തിരുനാള് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ് മോണ്. വില്സന് ഈരത്തറ നാളെ വൈകീട്ട് 7.30ന് നിര്വഹിക്കും. വികാരി ഫാ. ജിജോ വാകപറമ്പിലില്, ജനറല് കണ്വീനര്മാരായ ആന്റണി കാളത്തുപറമ്പില്, ജോസ് കാളത്തുപറമ്പില് എന്നിവരുടെ നേതൃത്വത്തില് വിപുലമായ കമ്മറ്റി പ്രവര്ത്തിക്കുന്നു.
വൈന്തല സെന്റ് ജോസഫ്സ്
കാടുകുറ്റി: വൈന്തല സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപതയിലെ നവവൈദികരായ ഫാ. വിനോയ് തെറ്റയിൽ, ഫാ. ക്രിസ്റ്റൺ കൈനാടത്ത്പറമ്പിൽ, ഫാ. ജിതിൻ തണ്ടിയേക്കൽ, ഫാ. വിക്ടർ തൊമ്മനാ എന്നിവരുടെ സാന്നിധ്യത്തിൽ ഇടവക വികാരി ഫാ. ഡേവിസ് കുടിയിരിക്കലാണ് കൊടിയേറ്റിയത്. തുടർന്ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നീ ശുശ്രൂഷകളും ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം രൂപം എഴുന്നള്ളിച്ച് വയ്ക്കും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്.
രാത്രി ഒമ്പതിന് അമ്പു പ്രദക്ഷിണം പള്ളിയിലെത്തും. തുടർന്ന് ആശീർവാദം. ഞായറാഴ്ച രാവിലെ 10ന് ഫാ. വിനിൽ കുരിശുതറയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. ഡെർബിൻ വചനസന്ദേശം നൽകും. ഉച്ചതിരിഞ്ഞ് 3.30ന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം, വർണക്കാഴ്ച. രാത്രി 7.30ന് നാടകം എന്നിവയുണ്ടായിരിക്കും.
തച്ചുടപറമ്പ് സെന്റ്
സെബാസ്റ്റ്യൻസ്
തച്ചുടപറമ്പ്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെന്റ് സെബാസ്റ്റ്യനോസിന്റെ അമ്പ് തിരുനാളിന് റവ.ഡോ. ആന്റു ആലപ്പാടൻ കൊടി ഉയർത്തി. വികാരി റവ.ഡോ. പോളി പടയാട്ടി, ജനറൽ കൺവീനർ സിജൊ മാളിയേക്കൽ, ജോ. കൺവീനർമാരായ ജോൺ കരയാപറമ്പിൽ, സാബു അച്ചാണ്ടി, കൈക്കാരൻമാരായ ഡേവിസ് തച്ചുപറമ്പിൽ, ജോഷി കുത്തോട്ടുങ്ങൽ, ജോജൂ ചെങ്ങിനിമറ്റം എന്നിവർ പങ്കെടുത്തു. 17ന് രാവിലെ ദിവ്യബലി, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി ഒമ്പതിന് അമ്പെഴുന്നെള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും. തുടർന്ന് വർണമഴ, ഞായർ രാവിലെ 10.30ന് തിരുനാൾ പാട്ടുകുർബാന. ഫാ. ഷിബു കള്ളാംപറമ്പിൽ കാർമികത്വംവഹിക്കും. ഫാ. ഫ്രിജൊ പാറയ്ക്കൽ സന്ദേശംനൽകും. നാലിന് വിശുദ്ധ കുർബാന, പ്രദക്ഷിണം, വർണമഴ. രാത്രി ഏഴിന് തൃശൂർ കലാസദന്റെ നാടകം ഉണ്ടായിരിക്കും.
District News
തലോർ ഇടവകദേവാലയം
തലോർ: ഉണ്ണിമിശിഹാ ഇടവകദേവാലയത്തിലെ സംയുക്ത തിരുനാൾ ഇന്ന്. ഇന്നലെ വൈകീട്ട് കൂടുതുറക്കൽ ശുശ്രൂഷ നടന്നു.
തിരുനാൾദിനമായ ഇന്നു രാവിലെ 5.30നും ഏഴിനും 8.30നും വിശുദ്ധ കുർബാന, 10.30ന് ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്കു ഫാ. ജോബ് വടക്കൻ മുഖ്യകാർമികത്വംവഹിക്കും. വൈകീട്ട് നാലിനു വിശുദ്ധ കുർബാന, തിരുനാൾപ്രദക്ഷിണം, തുടർന്നു വർണമഴ, ബാൻഡ് വാദ്യം.
നാളെ വൈകീട്ട് മെഗാഷോ ഉണ്ടായിരിക്കും. വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരിമാരായ ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ, ഫാ. റോജർ തരകൻ, റിഫിൻ കുന്നത്ത്, സണ്ണി കാഞ്ഞാണി, ബാബുദാസ് തരകൻ, ലിക്സണ് പെരിഞ്ചേരി, ജിബിൻ പനംകുളം, ജോസഫ് ആന്റോ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.
മറ്റം പള്ളി
മറ്റം: സെന്റ്് തോമസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ ആറ്, 7.30, വൈകീട്ട് ആറിന് വിശുദ്ധ കുർബാനയാണ്. രാവിലെ പത്തിന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. സിന്റോ തൊറയൻ മുഖ്യകർമികനാകും.ഫാ. സിജോ മുരിങ്ങാത്തേരി സന്ദേശംനൽകും. ഫാ. മെഫിൻ കണ്ണനായ്ക്കൽ സഹകാർമികനാകും. തുടർന്ന് പ്രദക്ഷിണമാണ്. രാത്രി പത്തിന് കുടുംബകൂട്ടായ്മയിൽ നിന്നുള്ള അമ്പെഴുന്നള്ളിപ്പ് സമാപിക്കും.
ഇന്നലെ തിരുനാളിന്റെ ഭാഗമായുള്ള രൂപം എഴുന്നള്ളിച്ചുവയ്ക്കലിന് വികാരി റവ. ഡോ.ഫ്രാൻസിസ് ആളൂർ, അസിസ്റ്റന്റ്് വികാരി ഫാ. ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുടുംബകൂട്ടായ്മകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു. രാത്രി പത്തിന് അമ്പെഴുന്നള്ളിപ്പ് സമാപിച്ചു. തിരുനാളാഘോഷങ്ങൾക്ക് ട്രസ്റ്റിമാരായ സി.കെ.ജോയ്, ഷാജ് കെ. സൈമൺ, എം.ജെ. ജോഷി, സി.ടി. സ്പാർടക്സ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
പാലയൂർ തീർഥകേന്ദ്രം
പാലയൂർ: മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ മുപ്പിട്ടു ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നലെ നടന്ന തിരുക്കർമങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ്് പണേങ്ങാടൻ എന്നിവർ കാർമികരായിരുന്നു. ഇന്നുരാവിലെ 6.30ന് ദിവ്യബലി, തുടർന്ന് പ്രദക്ഷിണം, എട്ടിന് നേർച്ചക്കഞ്ഞി വിതരണം, കുട്ടികളുടെ ചോറൂണ്ണ് എന്നിവ നടക്കും. പത്തിന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് തളിയക്കുളം കപ്പേളയിൽ സമൂഹമാമോദീസ, ദിവ്യബലി, പ്രദക്ഷിണം. 5.30ന് ദിവ്യബലി.
തലക്കോട്ടുകര പള്ളി
തലക്കോട്ടുകര: തലക്കോട്ടുകര പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഫാമിലി അപ്പസ്തോലേറ്റ് അസി. ഡയറക്ടർ ഫാ. അനീഷ് കൂത്തുർ കൊടിയേറ്റുകർമം നിർവഹിച്ചു. 16,17,18,19 തീയതികളിലാണ് തിരുനാൾ ആഘോഷം. തിരുനാൾ ദിനം വരെ എല്ലാ ദിവസവും നവനാൾ തിരുക്കർമങ്ങളും ലദീഞ്ഞ്, നൊവേന എന്നിവയും ഉണ്ടായിരിക്കും.
ജനറൽ കൺവീനർ കെ.ജെ. റിന്റോ, കൈക്കാരന്മാരായ റെനി ജോസ്, ജോയ് കെ.ദേവസി, കെ.ടി. ജെയ്സൺ എന്നിവർ നേതൃത്വം നൽകി.
തൈക്കാട്ടുശേരി പള്ളി
ഒല്ലൂർ: തൈക്കാട്ടുശേരി സെന്റ്. പോൾസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 17, 18, 19 തീയതികളിൽ ആഘോഷിക്കും.തിരുനാൾ കൊടിയേറ്റം ഫാ.ജോബ് വടക്കൻ, ഫാ. ആന്റണി ആലുക്ക, ഫാ.ജോസ് പുന്നോലിപ്പറമ്പിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
17ന് രാവിലെ 6.15ന് കൂടുതുറക്കലും നടക്കും. തുടർന്ന് രാത്രി പത്തുവരെ വിവിധ യൂണിറ്റുകളിൽ അമ്പ് എഴുന്നള്ളിപ്പും നടക്കും.
18ന് രാവിലെ 10.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിയും, വൈകീട്ട് പ്രദക്ഷിണവും ഉണ്ടായിരിക്കും. 19ന് രാവിലെ 6.15ന് മരിച്ചവർക്ക് വേണ്ടിയുള്ള ദിവ്യബലിയും, വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനവും തുടർന്ന് സിംഫണി ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരിക്കും. 25ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കും.
ട്രസ്റ്റിമാരായ ജോസ് കൊള്ളന്നൂക്കാരൻ, ഫർജോ ഫ്രാൻസിസ്, ആന്റണി ആൻഡ്രൂസ് ജനറൽ കൺവീനർ ബിനോയ് പടിക്കല എന്നിവർ നേതൃത്വം നൽകും.
വെണ്ടോര് പള്ളി
പുതുക്കാട്: വെണ്ടോര് സെന്റ്് മേരീസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. ഇന്നലെ രാവിലെ കൂടുതുറക്കല് ശുശ്രൂഷയോടനുബന്ധിച്ചുള്ള ആഘോഷമായ വിശുദ്ധ കുര്ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന് ചാലക്കല് കാര്മികത്വം വഹിച്ചു. തുടര്ന്ന് അമ്പ് എഴുന്നള്ളിപ്പ് നടന്നു. രാത്രി പത്തുമണിയോടെ അമ്പ് എഴുന്നള്ളിപ്പ് പള്ളിയില് എത്തിച്ചേര്ന്നു.
ഇന്നുരാവിലെ 5.45നുള്ള കുര്ബാനയ്ക്ക് ആഗ്ര ആര്ച്ച് ബിഷപ് മാര് റാഫി മഞ്ഞളി കാര്മികത്വംവഹിക്കും. 10നു നടക്കുന്ന ആഘോഷമായ തിരുനാള് പാട്ടുകുര്ബാനയ്ക്ക് ബിഷപ് എമരിറ്റസ് മാര് ബോസ്കോ പുത്തൂര് മുഖ്യകാര്മികത്വം വഹിക്കും. ഫാ. ദേവസി പന്തല്ലൂക്കാരന് സഹകാര്മികനാകും. വൈകിട്ട് നാലിന് നടക്കുന്ന കുര്ബാനയ്ക്ക് ഫാ. ഡിറ്റോ കൂള കാര്മികനാകും. തുടര്ന്ന് തിരുനാള് പ്രദക്ഷിണം നടക്കും.
വികാരി ഫാ. ലാസര് താണിക്കല്, സഹവികാരി ഫാ. ലിന്സണ് അക്കരപറമ്പില്, ജനറല് കണ്വീനര് സി.എല്. ബിജു, കൈക്കാരന് മെല്ജിന് മഞ്ഞളി എന്നിവര് പത്രസമ്മേളനത്തില് പങ്കെടുത്തു
District News
കല്ലംകുന്ന് സെന്റ്
സെബാസ്റ്റ്യൻസ്
കല്ലംകുന്ന്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇരിങ്ങാലക്കുട രൂപത ചാൻസലർ ഡോ. കിരണ് തട്ട്ല കൊടിയേറ്റി. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ.
ജനുവരി രണ്ടുവരെ രാവിലെ 6.30 നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന ഉണ്ടായിരിക്കും. അന്പുതിരുനാൾദിനമായ ജനുവരി മൂന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് പള്ളിയിൽ സമാപിക്കും.
തിരുനാൾദിനമായ മൂന്നിനു രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് നാലിന് ആരംഭിക്കുന്ന പ്രദക്ഷിണം രാത്രി ഏഴിനു പള്ളിയിൽ സമാപിക്കും. നാലിനു രാത്രി ഏഴിന് ഇവാൻ ബീറ്റ്സ് അവതരിപ്പിക്കുന്ന ബാൻഡ് ടൈം ട്രാവലറിന്റെ മെഗാ ഷോ ഉണ്ടായിരിക്കും.
തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ്
തൂമ്പാക്കോട്: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് ഫാ. ജോൺ പോൾ ഈയ്യനം കൊടി ഉയർത്തി. ജനുവരി രണ്ടുവരെ നവനാൾ. മൂന്നിന് രാവിലെ 6.30 ന് പ്രസുദേന്തി വാഴച, ലദീഞ്ഞ്, വിശുദ്ധ കുർബാന തുടർന് വീടുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ്, രാത്രി 10ന് യൂണിറ്റുകളിൽനിന്ന് അമ്പു പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
നാലിന് 6.30ന് വിശുദ്ധ കുർബാന, 10നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സിബു കള്ളാപറമ്പിൽ കാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ സന്ദേശം നൽകും. നാലിന് വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം.
District News
കൂനംമൂച്ചി സെന്റ്
ഫ്രാൻസിസ് സേവ്യർ
കൂനംമൂച്ചി: സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ഊട്ടുതിരുനാളിനു വിശുദ്ധകുർബാനയ് ക്കു ശേഷം ഇടവകവികാരി ഫാ. ജെയ്സൻ മാറോക്കി കൊടിയേറ്റി. ഏഴിനാണു തിരുനാൾ.
അന്നേദിവസം രാവിലെ 6.30ന് ഫാ. ജെയ്സൻ മാറോക്കിയുടെ കാർമികത്വത്തിൽ ദിവ്യബലി. 9.30നു നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. റോജർ വാഴപ്പിള്ളി മുഖ്യകാർമികനാകും. ചെമ്മണ്ണൂർ ഇടവകവികാരി ഫാ. ഗ്ലാഡ്റിൻ വട്ടക്കുഴി സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, പാരിഷ് ഹാളിൽ ഊട്ടുസദ്യ എന്നിവ ഉണ്ടായിരിക്കും.
കൊടിയേറ്റത്തിനു കണ്വീനർ എ.ജെ. ജോണ്സണ്, ട്രഷറർ കെ.വി. ജോയ്, കൈക്കാരൻമാരായ അൽഫോണ്സ് മുട്ടത്ത്, ജോഷി വർഗീസ്, കെ.വി. ജോയ്, എം.കെ. റെജി തുടങ്ങിയവർ നേതൃത്വം നൽകി.
വടക്കാഞ്ചേരി
സെന്റ് ഫ്രാൻസിസ് സേവിയേഴ്സ്
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ 473-ാം മരണത്തിരുനാൾ ഭക്തി സാന്ദ്രമായി. ഇന്നലെരാവിലെ 5 .45 നും ഏഴിനും വിശുദ്ധ കുർബാന നടന്നു. തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, നേർച്ച ഭക്ഷണം ആശീർവദിക്കൽഎന്നിവയും നടന്നു.
തുടർന്ന് 8.30ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം, ലദീഞ്ഞ്, നൊ വേന, പ്രദക്ഷിണം, തിരുശേഷിപ്പ് വണങ്ങൽ എന്നീ തിരുക്കർമങ്ങൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ മുഖ്യകാർമികനായി. അസി. വികാരി ഫാ. എബിൻ പൈനാടത്ത് സഹകാർമികനായി.
കൈക്കാരൻമാർ, തിരുനാൾ കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആയിരക്കണക്കിന് വിശ്വാസികൾ ഊട്ടുനേർച്ചയിൽ പങ്കെടുത്തു.
ദർശന സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു തിരുനാളാഘോഷം.
District News
ചാലിശേരിയിൽ യാക്കോബായ സുറിയാനി പള്ളി
ചാലിശേരി: സെന്റ്് പീറ്റേഴസ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160 മത് ശിലാസ്ഥാപന പെരുന്നാളിന് ഇന്നലെ കൊടിയേറി.
ഇന്നലെ രാവിലെ ഇടവക വികാരി ഫാ. ബിജു മൂങ്ങാംകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് പെരുന്നാൾ കൊടി ആശീർവദിച്ചു. തുടർന്ന് വികാരി കൊടിയേറ്റം നടത്തി. 20, 21 ദിവസങ്ങളിലാണ് പെരുന്നാൾ.
പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.
വെളുത്തൂർ പള്ളി
വെളുത്തൂർ: വെളുത്തൂർ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാൾ ആഘോഷിച്ചു. ഇന്നലെ രാവിലെ നടന്ന വിശുദ്ധകുർബാനയ്ക്ക് ഫാ. ഡിൽ ജോ അച്ചാണ്ടി കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സിജോ മുരിങ്ങത്തേരി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. സനൽ മാളിയേക്കൽ സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് നടന്ന കുർബാനയ്ക്ക് ഫാ. ബിസ്റ്റൻ കൂള കാർമികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണം നടന്നു.
ഇന്ന് മരിച്ചവരുടെ ഓർമദിനം ആചരിക്കും. രാവിലെ 6.15 ന് കുർബാന, ഒപ്പീസ്. വികാരി ഫാ. ജസ്റ്റിൻ കൈതാരത്ത്, ജനറൽ കൺവീനർ ആന്റോ കൂത്തൂർ, കൈക്കാരന്മാരായ സണ്ണി കാഞ്ഞിരത്തിങ്കൽ, ക്രിസ്റ്റോ പാവറട്ടിക്കാരൻ എന്നിവർ നേതൃത്വം നൽകി.
District News
പുത്തൻചിറ പാദുവ
മാള: ഇറ്റലിയിലെ പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ കബറിടത്തിൽനിന്ന് കൊണ്ടുവന്ന തിരുശേഷിപ്പും തിരുസ്വരൂപവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന തീർത്ഥാടന ദേവാലയമായ പുത്തൻചിറയിലെ പാദുവയിലെ തിരുനാൾ നാളെമുതൽ നവംബർ ഏഴ് വരെ നടക്കും. നൊവേന ദിവസങ്ങളിൽ വൈകുന്നേരം 4 .45ന് ജപമാല, 5.15ന് ദിവ്യബലി.
നവംബർ ഏഴിന് പ്രദക്ഷിണ ദിനം ഉച്ചകഴിഞ്ഞ് 3. 30ന് ജപമാല, നാലിന് ആഘോഷമായ ദിവ്യബലി, വചന സന്ദേശം. നൊവേന ലദീഞ്ഞ് തുടർന്ന് തിരുശേഷിപ്പും വഹിച്ചുള്ള പ്രദക്ഷിണം പാറക്കുളം കപ്പേളയിലേക്ക്. നവംബർ എട്ടിന് രാവിലെ 8.45ന് പ്രസുദേന്തി വാഴ്ച, 9.30ന് ആഘോഷമായ ദിവ്യബലി, തുടർന്ന് നേർച്ച സദ്യ എന്നിവ നടക്കും.
വാർത്താസമ്മേളനത്തിൽ ഫാ. ഏലിയാസ് തെക്കേ മുണ്ടക്കപറമ്പിൽ, ജോസ് പയ്യപ്പിള്ളി, ആന്റണി പയ്യപ്പിള്ളി എന്നിവർ സംബന്ധിച്ചു.
വെള്ളാഞ്ചിറ പള്ളി
വെള്ളാഞ്ചിറ: ഔവർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിൽ പരിശുദ്ധ ഫാത്തിമ മാതാവിന്റേയും വിശുദ്ധ യുദാതദേവൂസിന്റേയും സംയുക്ത തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. വിത്സൻ ഈരത്തറ കൊടിയുയർത്തി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കൽ, ജപമാല പ്രദക്ഷിണം ഉണ്ടായിരുന്നു. ഇന്ന് ആറിന് ദിവ്യബലി, 9.30ന് ആഘോഷമായ തിരുനാൾ കുർബാന, തുടർന്ന് ഊട്ടു നേർച്ച. നാളെ രാവിലെ ആറിന് ദിവ്യബലി, പത്തിന് ആഘോഷമായ തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം.
വികാരി ഫാ. ആന്റോ പാണാടൻ, കൈക്കാരന്മാരായ റാഫേൽ വേരംപിലാവിൽ, ആന്റണി കണ്ണൂക്കാടൻ, വിത്സൻ പുന്നേലിപ്പറമ്പിൽ, ജനറൽ കൺവീനർ കെ.എ. ആന്റണി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
തുമ്പാക്കോട് പള്ളി
തൂമ്പാക്കോട്: തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളിന് വികാരി ഫാ. ജിജോ മേനോത്ത് കൊടി ഉയർത്തി. ഇന്ന് രാവിലെ 6.30ന് പ്രസുദേന്തി വാഴ്ച്ച, പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം, പ്രദക്ഷിണം, ലദീഞ്ഞ്, പാട്ടുകുർബാന നടക്കും. തിരുനാൾദിനമായ നാളെ രാവിലെ 6.45 ന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ഫാ. ജെയ്സൺ മുണ്ടൻമാണി സിഎംഐ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, മാതാവിന് വളയിടീക്കൽ, പൂമാല ചാർത്തൽ ഉണ്ടായിരിക്കും.