ഫൊറോന വികാരി ഫാ. വർഗീസ് തരകൻ കൊടിയേറ്റുന്നു.
ഒല്ലൂര് ഫൊറോന പള്ളി
ഒല്ലൂര്: സെന്റ് ആന്റണീസ് ഫൊറോന പള്ളിയില് വിശുദ്ധ എവുപ്രാസ്യയുടെ തിരുനാള് ആഘോഷിച്ചു.
ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫൊറോന വികാരി ഫാ. വര്ഗീസ് കുത്തൂര് കാര്മികത്വം വഹിച്ചു. തുടര്ന്ന് പ്രദക്ഷിണത്തിന് ഫാ. ഡേവിസ് പുലിക്കോട്ടില് കാര്മികത്വം വഹിച്ചു. ഫാ. ജിജോ തറയില്, ഡീക്കന് സിറിള് വട്ടക്കാട്ടുശ്ശേരി, ട്രസ്റ്റിമാരായ ബെന്നി അപ്പാടന്, തോമസ് കൂള, ഷോണി പെരുമാടന്, വി.ജെ. പ്രശോഭ് തുടങ്ങിയവര് നേതൃത്വം നല്കി. തുടര്ന്ന് തിരുശേഷിപ്പ് വണക്കവും നേര്ച്ചയപ്പ വിതരണവും ഉണ്ടായിരുന്നു.
കരുമത്ര പള്ളി
വടക്കാഞ്ചേരി: കരുമത്ര പരിശുദ്ധ ആരോഗ്യമാതാവിന്റെ ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ കൊടിയേറ്റം വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ നിർവഹിച്ചു. ഇടവക വികാരി ഫാ. ലിജോ ചിരിയങ്കണ്ടത്ത് സഹകാർമികനായി. 6,7,8 തിയതികളിലാണ് എട്ട് നോമ്പ് തിരുനാൾ ആഘോഷം.
ചടങ്ങുകൾക്ക് വികാരി ഫാ. ലിജോ ചിരിയങ്കണ്ടത്ത്, ജനറൽ കൺവീനർ ഷൈജു പനയ്ക്കൽ, കൈക്കാരൻമാരായ റിന്റോ അറങ്ങാശേരി, കുരിയാക്കോസ് കിഴക്കിനേത്ത്, ശീമോൻ പുത്തൂർ എന്നിവർ നേതൃത്വം നൽകി.
കൈപ്പറമ്പ് പള്ളി
കൈപ്പറമ്പ്: കൈപ്പറമ്പ് മദർ തെരേസ പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ ഊട്ടുതിരുനാൾ അഞ്ചിനും, പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 12,13 ദിവസങ്ങളിലും ആഘോഷിക്കുമെന്ന് വികാരി ഫാ. ഡേവിസ് ചിറമ്മൽ, കൈക്കാരന്മാർ എന്നിവർ അറിയിച്ചു.
കണ്ണാറ യാക്കോബായ പള്ളി
തൃശൂർ: കണ്ണാറ സെന്റ്മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടു നോന്പ് ആചരണവും സുവിശേഷമഹായോഗവും ഇന്നു മുതൽ എട്ടു വരെ നടക്കും.
ആറിന് വൈകിട്ട് 3.30ന് പ്രദക്ഷിണം, ഏഴിനു രാവിലെ ഒന്പതിന് സൂനോറോ വണക്കം, വീടുകളിൽനിന്നുള്ള നെയ്യപ്പനേർച്ച സമർപ്പണം എന്നിവയുണ്ടാകും. എട്ടിനു രാവിലെ 10.45 ന് വിദ്യാഭ്യാസ അവാർഡ് വിതരണം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്കും. പത്രസമ്മേളനത്തിൽ ഫാ.ബിമേഷ് ബിനോയ് കോഴിപ്ലാക്കൽ, സെക്രട്ടറി കെ.വി. മനോജ്, ട്രസ്റ്റി കെ.പി. ബെന്നി, ഒ.സി. ജോണി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Feast in churches