ഒല്ലൂർ മേരിമാതാ പള്ളിയിൽ തിരുനാൾ ഇന്നുമുതൽ
ഒല്ലൂർ: മേരിമാതാ പള്ളിയിൽ പരിശുദ്ധ മേരിമാതാവിന്റെയും വിശുദ്ധ മിഖായേലിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്തതിരുനാൾ ഇന്നുമുതൽ നാലുവരെ ആഘോഷിക്കും.
ഇന്നു രാവിലെ 5.45നു ദിവ്യബലി, വൈകീട്ട് 5.45നു ലദീഞ്ഞ്, ദിവ്യബലി, നൊവേന, കൂടുതുറക്കൽ, രൂപം എഴുന്നള്ളിക്കൽ എന്നിവയ്ക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികനാകും. നാളെ രാവിലെ 5.45നും 7.15നും ദിവ്യബലി, തുടർന്ന് അന്പ്, കിരീടം എന്നിവ യൂണിറ്റുകളിലേക്കു നൽകും. ഫാ. ഷിജോ ചിരിയങ്കണ്ടത്ത് കാർമികനാകും. രാത്രി 11നു കുടുംബയൂണിറ്റുകളിൽനിന്നുള്ള അന്പുപ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തിച്ചേരും.
ഞായറാഴ്ച രാവിലെ 5.45, 7.15 ദിവ്യബലി. 10.45ന് ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്ക് ഫാ. ബാബു അപ്പാടൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ലിൻസൺ തട്ടിൽ സന്ദേശം നൽകും. വൈകീട്ട് നാലിനു ദിവ്യബലിക്കുശേഷം പ്രദക്ഷിണം.
തിങ്കളാഴ്ച രാവിലെ 5.45നു ദിവ്യബലി. 7.15നു മരിച്ചവർക്കായുള്ള അനുസ്മരണ ദിവ്യബലി. രാത്രി ഏഴിനു ടൗൺ അന്പ് എന്നിവയാണ് പരിപാടികൾ.
ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയം
വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തുരുനാളിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാലുവരെയാണ് തിരുനാളാഘോഷം.
ഈവർഷം ഒമ്പതുലക്ഷത്തിന്റെ കാരുണ്യപ്രവർത്തനങ്ങളാണ് നടത്തുന്നത്. വീട് നിർമാണം, ചികിത്സാ ധനസഹായം, പഠനസഹായം തുടങ്ങിയവയാണ് നടത്തുന്നത്. ഇന്ന് വൈകിട്ട് ഏഴിന് നവീകരിച്ച ദേവാലയ മുഖവാരത്തിലെ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ നടക്കും. നാളെ രാവിലെ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് അഞ്ചേരി സെന്റ് മേരീസ് പള്ളി പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. പ്രകാശ് പുത്തൂര്‍ കാര്‍മികനാകും. തുടർന്ന് പ്രസുദേന്തിവാഴ്ച, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കല്‍, കുടുംബകൂട്ടായ്മകളിലേക്ക് അമ്പും വളയും ആശീര്വദിച്ചുനല്കൽ എന്നിവ നടക്കും.
രാത്രി 10 മുതല്‍ കുടുംബകൂട്ടായ്മകളില്‍നിന്നുള്ള അമ്പുപ്രദക്ഷിണങ്ങള് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ. തിരുനാൾദിനമായ ഞായറാഴ്ച രാവിലെ 6.15ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് വികാരി ഫാ. സെബി ചിറ്റാട്ടുകര കാര്‍മികനാകും.
രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഫൊറോന ദേവാലയ അസിസ്റ്റന്റ് വികാരി ഫാ. നിതിന്‍ താഴത്ത് മുഖ്യകാര്‍മികനാകും. കുന്നംകുളം ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ലിജോ ബ്രഹ്മകുളം സന്ദേശംനല്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് പുലക്കാട്ടുകര കര്‍മലമാതാ പള്ളി വികാരി ഫാ. ജിന്സന് ചിരിയങ്കണ്ടത്ത് കാര്‍മികനാകും. തുടര്‍ന്ന് പ്രദക്ഷിണം. രാത്രി ഏഴിന് നാടകം. തിങ്കളാഴ്ച രാവിലെ 6.15ന് മരിച്ചവർക്ക് വേണ്ടിയുള്ള കുര്‍ബാനയും വലിയ ഒപ്പീസും. വൈകിട്ട് വിശ്വാസപരിശീലന ദിനാഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനവും കുട്ടികളുടെ കലാപരിപാടികളും നടക്കും.
വികാരി ഫാ. സെബി ചിറ്റാട്ടുകര, കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് നീലങ്കാവില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പ്രിൻസണ്‍ തരകന്, പിആര്‍ഒ ആന്റോ എല്‍.പുത്തൂര്‍ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ദേവാലയം
തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപത വൈസ് ചാൻസലർ ഫാ. ഷിജോ ചിരിയങ്കണ്ടത്ത് കൊടിയേറ്റം നിർവഹിച്ചു.
ഇടവക വികാരി റവ. ഫാ. ജെയ്സൺ തെക്കുംപുറം, അസി. വികാരി ഫാ. ജോൺ പേരാമംഗലം, സി.ഡി. സൈമൺ, ജോസഫ് ഒലക്കേങ്കിൽ, ഒ.പി. കുര്യാക്കോസ്, ജോജു പനയ്ക്കൽ, ഡേവിസ് ചിറ്റിലപ്പിള്ളി, സാബു കുറ്റിക്കാട്ട്, ഫ്രാൻസിസ് അറങ്ങാശ്ശേരി, ഡേവിസ് അറക്കൽ, ലിജോ ചെറുവത്തൂർ, സേവി മുളയ്ക്കൽ, ബിജോ ജോസ്, പിനോജ് ചുങ്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : nattu vishesham feast in churches