താഴെക്കാട് കുരിശുപള്ളി
താഴെക്കാട്: സെന്റ്് ആന്റണീസ് കുരിശുപള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ നാളെ. തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. ജോര്‍ജ് പാറേമാന്‍ നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ നാളെ രാവിലെ പത്തിന് ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവയ്ക്ക് ഫാ. ജോയല്‍ ചെറുവത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് പയ്യപ്പിള്ളി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം, നേര്‍ച്ച വെഞ്ചരിപ്പ്, വിതരണം എന്നിവ ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോര്‍ജ് പാറേമാന്‍, അസിസ്റ്റന്റ് വികാരി ഫാ. ജിതിന് പുന്നശേരി, കൈക്കാരന്മാരായ സിജോ ജോണ്സന്, അനീഷ് ചക്കാലയ്ക്കല്‍, കണ്‍വീനര്‍ പോളി തണ്ടിയേക്കല്‍, ജോ. കണ്‍വീനര്‍ ജോളി കരിപ്പായി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കട്ടിപ്പൊക്കം കപ്പേള
നോർത്ത് ചാലക്കുടി: കട്ടിപ്പൊക്കം കപ്പേളയിൽ വിശുദ്ധ അന്തോണിസിന്റെ തിരുനാളിന് വികാരി ഫാ. പോൾ എ അമ്പൂക്കൻ കൊടി ഉയർത്തി. ഇന്ന് 4.45 ന് നൊവേന, ലദീഞ്ഞ്,പ്രസുദേന്തി വാഴ്ച്ച.
നാളെ 5.30ന് നൊവേന, ലദീഞ്ഞ് ആഘോഷമായ ദിവ്യബലി എന്നിവയ്ക്ക് സാജു തേക്കാനത്ത് കാർമികനാകും. തുടർന്ന് നേർച്ചവെഞ്ചരിപ്പ്, നേർച്ച വിതരണം, കൈകാരന്മാരായകെ.കെ. അനിൽലാൽ, ഡേവിസ് വേഴപറമ്പിൽ, ജോസ് മേലേപ്പുറം എന്നിവർ നേതൃത്വം നൽകി.
പെരുമ്പടപ്പ്
ചെന്ത്രാപ്പിന്നി: പെരുമ്പടപ്പ് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ നാളെ. നാളെ രാവിലെ നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ചെറിയാൻ മാളിയേക്കൽ സിഎംഐ കാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ഊട്ടുനേർച്ച വെഞ്ചരിപ്പ് എന്നിവ നടക്കും.
ഇന്ന് വിശുദ്ധ അന്തോണിസിന്റെ തിരുസ്വരൂപം എഴുന്നള്ളിപ്പ്, തുടർന്ന് കുർബാന, ലദീഞ്ഞ്, നൊവേന തുടങ്ങിയവ ഉണ്ടായിരിക്കും. ഇടവക വികാരി ഫാ.ഡോഫിൻ കാട്ടുപറമ്പിൽ, കൈക്കാരൻമാരായ ജോൺസൺ പുലിക്കോട്ടിൽ, അന്റോണിയോ പുലിക്കോട്ടിൽ, ജനറൽ കൺവീനർ ജോഷി ചിറ്റിലപ്പിള്ളി, ജോയിന്റ്് കൺവീനർ റാഫേൽ കുണ്ടുകുളം എന്നിവർ നേതൃത്വം നൽകും.
Tags : nattu vishesham Feast in churches