x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാൾ

വെബ് ഡെസ്ക്
Published: August 15, 2026 03:07 AM IST | Updated: August 15, 2026 03:07 AM IST

വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ത്സ​ൻ ഈര​ത്ത​റ കൊ​ടിഉ​യ​ർ​ത്തു​ന്നു.

കൊ​ര​ട്ടി പ​ള്ളി​

കൊ​ര​ട്ടി: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി അ​മ​ലോ​ത്ഭ​വ​മാ​ത പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​സ​ഫ് ഒ​ളി​പ്പ​റ​മ്പി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.
സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 6.30നും 10.45​നും വൈ​കി​ട്ട് 6.30നും ​ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. രാ​വി​ലെ 10.45ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ മേ​രി, ആ​ന്‍റ​ണി എ​ന്നീ പേ​രു​ക​ളു​ള്ള​വ​ർ​ക്ക് കാ​ഴ്ച​വെ​പ്പി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ​ള്ളി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ന്നക്കു​ഴി പള്ളി

കൊ​ന്നക്കു​ഴി:​ പാ​ദു​വാ ഗി​രി സെ​ന്‍റ്് ആ​ന്‍റ​ണീസ് ​ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് ഇ​രി​ങ്ങാല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ത്സ​ൻ ഈര​ത്ത​റ കൊ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​വ​നാ​ൾ പ്ര​സു​ദേ​ന്തിവാ​ഴ്ച, ദി​വ്യ​ബ​ലി, നോ​വേ​ന.
22ന് ​വൈ​കി​ട്ട് 5.30ന് ​ദി​വ്യ​ബ​ലി വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ പാ​ദു​വാ​യി​ൽ നി​ന്നും കൊ​ണ്ടു വ​ന്ന തി​രു​സ്വ​രൂ​പ​വും തി​രുശേ​ഷി​പ്പും കൂ​ട് തു​റ​ന്ന് പ​ര​സ്യ​വ​ണ​ക്കം, തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ ​ലി​ജോ കോ​ങ്കോ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ൾ ദി​ന​മാ​യ 23ന് ​രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാല​ക്കു​ട ബി​ഷപ് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ൻ കാ​ർ​മി​ക​ത്യം​വ​ഹി​ക്കും. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച, പ്ര​ദ​ക്ഷി​ണം, ഏഴിന് ​കെ സി​വൈഎം ​ഒ​രു​ക്കു​ന്ന മ​ഴ ‘നി​ലാ​വ് 2026' ക​ലാ​സ​ന്ധ്യ, തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്കു വി​കാ​രി ഫാ. ​ബി​നോ​ജ് തെ​ക്കെക്ക​ര, കൈ​ക്കാ​ര​ൻ​മാ​രാ​യ ആ​ന്‍റു ആ​ച്ചാ​ട​ൻ, ഷി​ജു തു​ലാ​പ​റ​മ്പ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ചേ​ലൂ​ര്‍ പള്ളി

ചേ​ലൂ​ര്‍: സെ​ന്‍റ്് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ സ്വ​ര്‍​ഗാ​രോ​പ​ണ തി​രു​നാ​ളും ഊ​ട്ടു​നേ​ര്‍​ച്ച​യും ഇ​ന്ന് ന​ട​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം വി​കാ​രി ഫാ. ​അ​ഡ്വ. തോ​മ​സ് പു​തു​ശേ​രി നി​ര്‍​വ​ഹി​ച്ചു. തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി തു​ട​ര്‍​ന്ന് 9.30ന് ​ദേ​ശീ​യ പ​താ​ക വ​ന്ദ​നം, നേ​ര്‍​ച്ച ഊ​ട്ട് വെ​ഞ്ച​രി​പ്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പത്തിന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​പ്രി​ന്‍റോ മാ​ണി​പ്പ​റ​മ്പി​ല്‍ ഒ​എ​ഫ്എം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
സ്പി​രി​ച്വാ​ലി​റ്റി സെ​ന്‍റര്‍ ജോയിന്‍റ് ​ഡ​യ​റ​ക്ട​ര്‍ ഫാ. ​സീ​മോ​ന്‍ കാ​ഞ്ഞി​ത്ത​റ സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. ബി​എ​ല്‍​എം ധ്യാ​ന​കേ​ന്ദ്രം അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​അ​ഡ്വ. തോ​മ​സ് പു​തു​ശേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​മോ​ന്‍ മ​ണാ​ത്ത്, ഷി​ജോ കൂ​ന​ന്‍, അ​ജീ​ഷ് ചി​റ​യ​ത്ത്, ക​ണ്‍​വീ​ന​ര്‍ റോ​ബി​ന്‍ കോ​രേ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

Tags : Nattuvishesham Districtnews Feast in churches

Recent News

Corehub Up