Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Floodwaters

Kottayam

ക​ന​ത്ത മ​ഴ​യും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വും: പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ദുരിതക്കയത്തിൽ

ക​ടു​ത്തു​രു​ത്തി: ക​ന​ത്ത മ​ഴ​യും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വും പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍. ശ​ക്ത​മാ​യി തു​ട​രു​ന്ന മ​ഴ​യി​ല്‍ പ്ര​ദേ​ശ​ത്തെ തോ​ടു​ക​ളെ​ല്ലാം ക​ര ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ള്‍ ഉ​ള്‍​പ്പെടെ ക​ടു​ത്തു​രു​ത്തി, ക​ല്ല​റ, മാ​ഞ്ഞൂ​ര്‍, ഞീ​ഴൂ​ര്‍, മു​ള​ക്കു​ളം മേ​ഖ​ല​ക​ളി​ലെ പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​യ​തോ​ടെ യാ​ത്രാ​ദു​രി​ത​വും ജ​ന​ങ്ങ​ള്‍​ക്ക് ബു​ന്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും നി​ല്‍​ക്കാ​ത്ത​ത് വെ​ള്ള​പൊ​ക്ക ഭീ​ഷി​ണി തു​ട​രു​ക​യാ​ണ്.

ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ​ത്തെ വെ​ള്ള​പ്പൊക്ക​മാ​ണ് നാ​ട്ടി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ള്‍ വെ​ള്ളപ്പൊ​ക്ക ഭീ​ഷണി​യി​ലാ​ണ്. റോ​ഡു​ക​ള്‍ പ​ല​തും വെ​ള്ള​ത്തി​ലാ​യ​തോ​ടെ പ​ല റോ​ഡു​ക​ളി​ലും വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെട്ടി​രി​ക്കു​ക​യാ​ണ്. ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ പ​ല​തും വെ​ള്ള​ത്തി​ലാ​യ​തോ​ടെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ദു​രി​ത​മാ​യി.

ക​ടു​ത്തു​രു​ത്തി-​ആ​പ്പു​ഴ തീ​ര​ദേ​ശ റോ​ഡ് പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ആ​യാം​കു​ടി-​ആ​പ്പാ​ഞ്ചി​റ റോ​ഡ് മു​ക്കം ഭാ​ഗ​ത്ത് വെ​ള്ള​ത്തി​ല്‍ മൂ​ടി. കു​റു​പ്പ​ന്ത​റ-​ക​ല്ല​റ റോ​ഡി​ല്‍ ക​ട​വി​ലും വെ​ള്ളം ക​യ​റി. ക​ല്ല​റ മു​ണ്ടാ​ര്‍ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. ആ​പ്പു​ഴ, എ​രു​മ​ത്തു​രു​ത്ത്, വെ​ള്ളാ​ശേരി, മാ​ന്നാ​ര്‍ മു​ക്കം, എ​ഴു​മാ​ന്തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊക്ക ഭീ​ഷി​ണി​യി​ലാ​ണ്. മാ​ഞ്ഞൂ​ര്‍ സൗ​ത്ത്, മേ​മ്മു​റി, വാ​ത​പ്പ​ള്ളി​ല്‍, ക​ണ്ടാ​റ്റു​പാ​ടം, ചാ​മ​ക്കാ​ല, ചി​റ​പ്പാ​ടം എ​ന്നി​വിട​ങ്ങ​ളി​ലെ വീ​ടു​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. കോ​ത​ന​ല്ലൂ​ര്‍ കു​ഴി​യാ​ഞ്ചാ​ല്‍ തോ​ട് നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​ടു​ത്തു​രു​ത്തി വ​ലി​യ​തോ​ട്, ചു​ള്ളി​ത്തോ​ട് എ​ന്നീ തോ​ടു​ക​ളെ​ല്ലാം ക​ര ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

തോ​ടു​ക​ള്‍ ക​ര ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ ക​ടു​ത്തു​രു​ത്തി, ക​ല്ല​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന​ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​യി. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ എ​രു​മ​ത്തു​രു​ത്തി​ലും, വെ​ള്ളാ​ശേ​രി പാ​ട​ശേ​ഖ​ത്തി​ന് സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ലും മു​ണ്ടാ​റി​ലു​മെ​ല്ലാം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ക​ടു​ത്തു​രു​ത്തി മേ​ഖ​ല​യി​ല്‍ അ​റു​പ​തോ​ളം വീ​ടു​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ക​ടു​ത്തു​രു​ത്തി ചു​ള്ളി​ത്തോ​ട്, വ​ലി​യ​തോ​ട് എ​ന്നി​വ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. പ​ല​രും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ഉ​യ​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. മു​ട്ടോ​ളം വെ​ള്ള​മു​ണ്ട് ചി​ല വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍. വെ​ള്ളം താ​ഴേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നാ​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടാ​റി​ലും നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി, പ​ല വീ​ടു​ക​ളു​ടെ​യും മു​റ്റ​ത്ത് വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​വി​ടെ 100 ഓ​ളം വീ​ടു​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മു​ണ്ടാ​ര്‍ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​ന്ന​തി​നും ഇ​വി​ടെ​യു​ള്ള​വ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍, കോ​ഴി, താ​റാ​വ് എ​ന്നി​വ​യെ​ല്ലാം ഇ​നി​യും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ എ​വി​ടെ സം​ര​ക്ഷി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വി​ടു​ത്തു​കാ​ര്‍.
ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ​യ​ന്ത​റ, മ​ണി​യ​ൻ​തു​രു​ത്ത്, മു​ണ്ടാ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. പ​തി​നൊ​ന്നാം വാ​ര്‍​ഡി​ല്‍​പ്പെട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. വീ​ടി​ന​ക​ത്തു​വ​രെ വെ​ള്ളം നി​റ​ഞ്ഞ സ്ഥി​തി​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും കൃ​ഷി​യു​മെ​ല്ലാ​മു​ള്ള​തു​കൊ​ണ്ട് പ​ല​രും വീ​ട്ടി​ല്‍​നി​ന്ന് മാ​റി താ​മ​സി​ക്കാ​ന്‍ ത​യാ​റ​യില്ല. മ​ണി​യ​ന്തു​രു​ത്ത് -മ​ണി​യാ​പ​റ​മ്പ് തോ​ട് നി​റ​ഞ്ഞാ​ണ് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് നി​ല​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാസ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​രും. മു​ണ്ടാ​റി​ലെ അ​മ്പ​തോ​ളം വീ​ടു​ക​ളി​ല്‍
വെ​ള്ളം ക​യ​റി. എ​ഴു​മാം​കാ​യ​ലി​ല്‍​നി​ന്നും ക​രി​യാ​റി​ല്‍​നി​ന്നു​മാ​ണ് ഇ​വി​ടേക്ക് വെ​ള്ളം ക​യ​റു​ന്ന​ത്. പാ​റേ​ല്‍ കോ​ളി​നി​യി​ലും പ​രി​സ​ര​ത്തു​മെ​ല്ലാം വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി

തോ​ടു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം താ​ഴോ​ട്ട് വ്യാ​പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ക​ല്ല​റ മു​ണ്ടാ​റി​ലും ക​ടു​ത്തു​രു​ത്തി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ക​രി​യാ​റി​ലും കെ​വി ക​നാ​ലി​ലും എ​ഴു​മാം​കാ​യ​ലി​ലും ഇ​ട​ത്തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മ​ഴ​യ്‌​ക്കൊ​പ്പം കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​താ​ണ് പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യ​ത്. പ​ല വീ​ടു​ക​ളു​ടെ​യും മു​റ്റ​ത്ത് വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

മ​ഴ ക​ന​ത്ത​തോ​ടെ ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടാ​ര്‍ മേ​ഖ​ല​യി​ലും ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യാ​യ എ​ഴു​മാ​ന്തു​രു​ത്തി​ലും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ര്‍​ന്ന് ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ​യും ക​ടു​ത്തു​രു​ത്തി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മു​ണ്ടാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി.

പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും താ​മ​സം മാ​റ്റി. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളും മ​റ്റു​മു​ള്ള​തി​നാ​ല്‍ ചി​ല​ര്‍ ഇ​പ്പോ​ഴും വീ​ടു​ക​ളി​ല്‍​ത​ന്നെ ക​ഴി​യു​ക​യാ​ണ്. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞെ​ങ്കി​ലും താ​ഴോ​ട്ട് വെ​ള്ളം വ്യാ​പി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. മു​ണ്ടാ​റി​ന് ന​ടു​വി​ലൂ​ടെ പോ​കു​ന്ന ക​ല്ലു​പു​ര-​വാ​ക്കേ​ത്ത​റ റോ​ഡ് വെ​ള്ളം ക​യ​റി മു​ങ്ങി. ഇ​തു​വ​ഴി വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ ക​ട​ന്നു പോ​കാ​നാ​കൂ.

ചെ​റി​യ റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തോ​ണി​യാ​ത്ര മാ​ത്ര​മാ​ണ് മു​ണ്ടാ​റി​ലെ ഭൂ​രി​പ​ക്ഷം ആ​ളു​ക​ള്‍​ക്കും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക​മാ​ര്‍​ഗം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ​ക്കാ​ളും പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണെ​ന്ന് ക​ല്ല​റ പ്ര​ദേ​ശ​ത്തെ ആ​ളു​ക​ള്‍ പ​റ​യു​ന്നു. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് നി​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.
ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യാ​യ എ​ഴു​മാ​ന്തു​രു​ത്ത്, മു​ക്കം, ആ​പ്പാ​ഞ്ചി​റ, കാ​ന്താ​രി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്.

Latest News

Corehub Up