x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രളയജലം: കു​ട്ട​നാ​ട് ആ​ശ​ങ്ക​യി​ൽ

വെബ്ഡെസ്ക്
Published: August 4, 2026 11:54 PM IST | Updated: August 4, 2026 11:54 PM IST

വെ​ള്ളം ക​യ​റിക്കി​ട​ക്കു​ന്ന ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ആ​ളു​ക​ൾ​ക്കു​ള്ള ദു​രി​താ​ശ്വാ​സ​ക്യാ​മ്പ് ഇ​വി​ടത്തെ

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ൽ മ​ഴ കു​റ​വെ​ങ്കി​ലും ജ​ല​നി​ര​പ്പ് കൂ​ടു​ന്ന​ത് കു​ട്ട​നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. 2018 ൽ ​കോ​ട്ട​യം പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽനി​ന്ന് ഒ​ഴു​കിയെ​ത്തി​യ വെ​ള്ള​വും കു​ട്ട​നാ​ട്ടി​ൽ തോ​രാ​തെ പെ​യ്ത മ​ഴ​യു​മാ​ണ് ദു​ര​ന്തം വി​ത​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ഒ​ഴു​കി എ​ത്തു​ന്ന വെ​ള്ളം ആ​ണ് കു​ട്ട​നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കു​ന്ന​ത്. പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ലൂ​ടെ ഒ​ഴു​കിയെ​ത്തു​ന്ന വെ​ള്ളം കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​മി​ഷം​പ്ര​തി വ​ർ​ധി​പ്പി​ക്കു​ന്നു.

ഇ​പ്പോ​ഴും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന മ​ഴ​യു​ടെ വെ​ള്ളം കു​ട്ട​നാ​ട്ടി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​മ്പോ​ൾ വീ​ണ്ടും ഒ​രു 2018 ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ല്ക്കു​ന്നു. നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, കൈ​ന​ക​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​ട്ടു​മി​ക്ക ഇ​ട​വ​ഴി​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്. എ​സി റോ​ഡി​നെ​യും അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല പാ​ത​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പൂ​പ്പ​ള്ളി-​ത​ക​ഴി റോ​ഡി​ൽ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​മ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഇ​തുവ​ഴി ബ​സ് സ​ർ​വീ​സ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചെ​റു വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ക​ര​മാ​ണ്. മി​ക്ക സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​തു​പോ​ലെ പെ​ട്ടെന്ന് വെ​ള്ളം ഉ​യ​രു​ന്നി​ല്ലെങ്കി​ലും ക​യ​റു​ന്ന വെ​ള്ളം കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ എ​ടു​ത്ത് മാ​ത്ര​മേ ഇ​റ​ങ്ങൂ എ​ന്ന​താ​ണ് കു​ട്ട​നാ​ടി​ന്‍റെ പ്ര​ത്യേ​ക​ത.

ക​ർ​ഷ​ക​ർ കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ നെ​ട്ടോ​ട്ട​ത്തി​ൽ

കു​ട്ട​നാ​ട്ടി​ൽ നെ​ടു​മു​ടി, കൈ​ന​ക​രി, ച​മ്പ​ക്കു​ളം കൃ​ഷിഭ​വ​നു​ക​ളു​ടെ കീ​ഴി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ര​ണ്ടാം കൃ​ഷി കൂ​ടു​ത​ലാ​യി ന​ട​ന്നു വ​രു​ന്ന​ത്. ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മി​ക്ക​യി​ട​ത്തും നെ​ൽ​ച്ചെ​ടി​ക​ൾ 20 മു​ത​ൽ 50വ​രെ ദി​വ​സം പ്രാ​യ​മാ​യ​വ​യാ​ണ്. ക​ർ​ഷ​ക​ർ കൃ​ഷി​ക്ക് വേ​ണ്ടി വ​രു​ന്ന ചി​ല​വി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്നു. മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളും ഇ​പ്പോ​ഴ​ത്തെ ഈ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പു​റം​ബ​ണ്ടു​ക​ൾ സം​ര​ക്ഷി​ച്ച് കൃ​ഷി നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഈ ​ചി​ല​വു​ക​ളെ​ല്ലാം ക​ർ​ഷ​ക​ർ നേ​രി​ട്ട് ക​ണ്ടെ​ത്തേ​ണ്ടി വ​രു​ന്ന​താ​ണ് പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ര​ണ്ടാം കൃ​ഷി വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള കാ​ര​ണം എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ബ​ണ്ട് സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തും, ബ​ണ്ട് നി​ർ​മാ​ണ സാ​മ​ഗ്രിക​ൾ ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. മ​റ്റ് സ​മ​യ​ങ്ങ​ളി​ലേ​തി​ൽനി​ന്നും വ്യ​ത്യ​സ്തമാ​യി കൂ​ടി​യ കൂ​ലി​യും ഭ​ക്ഷ​ണ​വും ന​ല്കി​യാ​ണ് ബ​ണ്ട്സം​ര​ക്ഷ​ണ​ത്തി​ന് തൊ​ഴി​ലാ​ളി​കെ ക​ണ്ടെ​ത്തു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തെ അി​ജീ​വി​ച്ച് ര​ണ്ടാം കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം എ​ന്ന ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യം ഇ​തു​വ​രെ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ര​ണ്ടാം കൃ​ഷി ന​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തോ​ടൊ​പ്പം വെ​ള്ള​പ്പൊ​ക്ക ദു​രി​തം ഒ​ഴി​വാ​യി കി​ട്ടു​മ്പോ​ൾ നെ​ൽ​ക​ർ​ഷ​ന്‍റെ കീ​ശ കാ​ലി​യാ​കു​ന്ന​ത് കൂ​ടി പ​രി​ഗ​ണി​ച്ച് വേ​ണ്ട ന​ട​പ​ടി ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Floodwaters

Recent News

Corehub Up