x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്പ ശാ​ന്ത​മാ​യി; ആ​റ​ന്മു​ള​യി​ൽ പ്ര​ള​യ​ജ​ലം ഒ​ഴി​ഞ്ഞു​തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 5, 2026 11:12 PM IST | Updated: August 5, 2026 11:12 PM IST

നി​റ​ഞ്ഞൊ​ഴു​കു​ന്ന പ​ന്പാ​ന​ദി. ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പാ​ല​ത്തി​ൽ​നി​ന്നു​ള്ള ദൃ​ശ്യം.

പ​ത്ത​നം​തി​ട്ട: നാ​ലു​ദി​വ​സം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ പ​ന്പാ​ന​ദി ശാ​ന്ത​മാ​യി. ഇ​രു​ക​ര മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​തെ​ങ്കി​ലും ക​ര​യി​ലേ​ക്ക് ക​വി​ഞ്ഞൊ​ഴു​കു​ന്നി​ല്ല.
ജി​ല്ല​യു​ടെ ഇ​ട​നാ​ട് മേ​ഖ​ല​ക​ളാ​യ റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​യെ​ങ്കി​ലും വ​യ​ലു​ക​ളോ​ടു ചേ​ർ​ന്നു​ള്ള റോ​ഡു​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.

കോ​ഴ​ഞ്ചേ​രി - മാ​വേ​ലി​ക്ക​ര റൂ​ട്ടി​ൽ ആ​റ​ന്മു​ള​യ്ക്ക് സ​മീ​പം കോ​ഴി​പ്പാ​ലം ഇ​ട​യാ​റ​ന്മു​ള കി​ഴ​ക്ക് റോ​ഡി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ്. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ അ​ഞ്ച​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വ് ഭാ​ഗ​ത്ത് റോ​ഡി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ഇ​ട​യാ​റ​ന്മു​ള കോ​ഴി​പ്പാ​ലം ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടെ​ങ്കി​ലും ആ​റ​ന്മു​ള - ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ൽ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. ആ​റ​ന്മു​ള എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഭാ​ഗ​ത്തെ വെ​ള്ള​വും ഇ​റ​ങ്ങി​യി​ട്ടി​ല്ല. എ​ഴി​ക്കാ​ട് ഉ​ന്ന​തി, നി​ർ​വി​ളാ​കം ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​മു​ണ്ട്. വീ​ടു​ക​ളി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ ആ​ളു​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ​ത്ത​ന്നെ​യാ​ണ്.

ആ​റ​ന്മു​ള, മാ​രാ​മ​ൺ, തോ​ട്ട​പ്പു​ഴ​ശേ​രി, നെ​ല്ലി​ക്ക​ൽ മേ​ഖ​ല​യി​ൽ​നി​ന്നു വെ​ള്ളം ആ​റ്റി​ലേ​ക്ക് വ​ലി​യു​ന്ന​ത് മ​ന്ദ​ഗ​തി​യി​ലാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ പ്ര​ള​യ ജ​ല​ത്തി​ന് ക​യ​റി ഒ​തു​ങ്ങാ​ൻ ഇ​ടം കു​റ​ഞ്ഞ​താ​ണ് പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ ആ​ദി പ​മ്പ​യി​ൽ​നി​ന്നു മ​ണി​മ​ല​യാ​റി​ലേ​ക്ക് ജ​ലം എ​ത്തു​ന്ന വ​ര​ട്ടാ​റി​ൽ ഒ​ഴു​ക്ക് നി​ല​ച്ച​തും പ്ര​ശ്‌​ന​കാ​ര​ണ​മാ​യി. മ​ണി​മ​ല​യാ​റ്റി​ലും പ്ര​ള​യം ശ​ക്ത​മാ​യ​തോ​ടെ അ​വി​ടെ​നി​ന്നു വെ​ള്ളം വ​ര​ട്ടാ​റ്റി​ലൂ​ടെ പ​മ്പ​യി​ലേ​ക്ക് തി​രി​ച്ചൊ​ഴു​കു​ന്നു​ണ്ട്. ഒ​പ്പം കി​ഴ​ക്ക് മ​ഴ നി​ല​യ്ക്കാ​ത്ത​തും പ്ര​ള​യ​ജ​ലം ഒ​തു​ങ്ങു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു.

ആ​റ​ന്മു​ള​യി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ കോ​ഴ​ഞ്ചേ​രി - മാ​വേ​ലി​ക്ക​ര റൂ​ട്ടി​ൽ ചെ​ങ്ങ​ന്നൂ​ർ വ​രെ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. പു​ത്ത​ന്ല​ക​ളി​ൽ വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ദി​വ​സം കോ​ഴി​പ്പാ​ലം, പു​ത്ത​ൻ കാ​വ് മേ​ഖ​ല​ക​ളി​ൽ വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല - പ​ത്ത​നം​തി​ട്ട റൂ​ട്ടി​ലും വാ​ഹ​ന ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി. മ​ണി​മ​ല​യാ​റ്റി​ൽ​നി​ന്നു​ള്ള പ്ര​ള​യ ജ​ല​മാ​ണ് വ​ള്ളം​കു​ളം, നെ​ല്ലാ​ട് മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച​ത്. കോ​ഴ​ഞ്ചേ​രി - മ​ല്ല​പ്പ​ള്ളി, കോ​ഴ​ഞ്ചേ​രി - റാ​ന്നി, അ​യി​രൂ​ർ - റാ​ന്നി, റാ​ന്നി - തി​രു​വ​ല്ല റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സൂ​ച​ന​പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ശ​ക്ത​മാ​യ മ​ഴ തു​ട​ര്‍​ച്ച​യാ​യി പെ​യ്താ​ല്‍ പ്രാ​ദേ​ശി​ക​മാ​യ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത വ​ര്‍​ധി​ക്കും. ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കി ജ​ന​ങ്ങ​ള്‍​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് വ​ഴി വി​വ​രം ന​ല്‍​കും. ജ​ന​ങ്ങ​ളെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി താ​മ​സി​പ്പി​ക്കും. പ്രാ​ദേ​ശി​ക​മാ​യി വ​ള്‍​ന​റ​ബി​ള്‍ ഗ്രൂ​പ്പ് എ​ന്ന് വി​ല​യി​രു​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു​ന്ന​വ​രെ​യും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റും.

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് അ​തി​ന​നു​സൃ​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന, വി​ല്ലേ​ജ് ത​ല​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കും. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചും ഓ​റ​ഞ്ച് ബു​ക്ക് 2026 ലെ ​മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​ര​വും എ​ല്ലാ വ​കു​പ്പു​ക​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു.

ഇ​ത്ത​രം സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് ഉ​റ​പ്പാ​ക്കി പോ​ലീ​സ്, വ​നം​വ​കു​പ്പ്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കും. നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, റാ​ന്നി, കോ​ന്നി, ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍, അ​ടൂ​ര്‍, തി​രു​വ​ല്ല റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍, ജി​യോ​ള​ജി​സ്റ്റ്, മ​ണ്ണു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍, മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍, ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍, പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ള്‍, വി​വി​ധ വ​കു​പ്പി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ക്യാ​ന്പു​ക​ൾ തു​ട​രും

പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​ട​രും. വെ​ള്ളം​ക​യ​റി​യ വീ​ടു​ക​ൾ ശു​ചീ​ക​രി​ച്ച ശേ​ഷ​മേ ആ​ളു​ക​ളെ ക്യാ​ന്പു​ക​ളി​ൽ​നി​ന്ന് മ​ട​ക്കി അ​യ​യ്ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വീ​ടു​ക​ളി​ലെ കി​ണ​റു​ക​ള്‍, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​വും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​ത് വീ​ട്ടു​ട​മ​സ്ഥ​ര്‍​ക്ക് ഭാ​രി​ച്ച ജോ​ലി​യാ​ണ്. സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ല‍​യി​ട​ങ്ങ​ളി​ലും ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham Local News storm floodwaters Aranmula

Recent News

Corehub Up