വടക്കഞ്ചേരി: മുടപ്പല്ലൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ കെട്ടിടത്തിന് എതിർവശത്തായുള്ള സർവീസ് സ്റ്റേഷൻ- പടിഞ്ഞാറേത്തറ റോഡ് വെള്ളക്കെട്ടിൽ.നന്നേ വീതി കുറഞ്ഞ റോഡിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതാണ് വെള്ളക്കെട്ടിനു കാരണമായിട്ടുള്ളത്.
വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകൾ അടഞ്ഞതോടെ മഴ പെയ്താൽ റോഡിൽ വെള്ളം പൊങ്ങുന്ന സ്ഥിതിയായി.പിന്നെ റോഡിലൂടെയുള്ള യാത്ര മുടങ്ങും. ചാലിൽ താഴ്ന്ന് വാഹനങ്ങൾ കൊണ്ടുപോകാനും കഴിയുന്നില്ലെന്ന് വഴിയിലെ താമസക്കാർ പറയുന്നു. ഒരു പതിറ്റാണ്ടിലേറെയായി ടാറിംഗ് നടത്താത്ത റോഡാണിത്. ഇതിനാൽ റോഡിൽ വലിയ കുഴികളുമുണ്ട്.
റോഡ് പരിചയമില്ലാത്ത ഇരുചക്രവാഹന യാത്രികർ വാഹനം ഓടിച്ചു പോയാൽ കുഴിയിൽപ്പെട്ട് വാഹനം മറിഞ്ഞ് അപകടമുണ്ടാകും.റോഡിന്റെ ദുരവസ്ഥ മൂലം ഏറേ ദൂരം താണ്ടിയാണ് ഇപ്പോൾ വിദ്യാർഥികളും മറ്റു യാത്രക്കാരും മുടപ്പല്ലൂർ സെന്ററിലെത്തുന്നത്.
Tags : Nattuvishesham Local news Mudapallur trapped floodwaters