Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Department

Palakkad

കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

പാ​ല​ക്ക​യം: കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി​ന​ശി​പ്പി​ച്ച കാ​ഞ്ഞി​ര​പ്പു​ഴ ഇ​രു​മ്പ​ക​ച്ചോ​ല ഇ​ഞ്ചി​ക്കു​ന്നി​ൽ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സ​മി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്തെ ക​ച്ചോ​ല ജോ​സ് വ​ട്ട​ക്ക​നാ​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലെ​യും കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്തെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.

ഇ​ഞ്ചി​ക്കു​ന്നു​മു​ത​ൽ പൂ​ഞ്ചോ​ല​വ​രെ​യു​ള്ള ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സൗ​രോ​ർ​ജ തൂ​ക്കുവേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഇ​തി​നി​ട​യി​ലു​ള്ള വെ​റ്റി​ല​ച്ചോ​ല ഉ​ന്ന​തി​യു​ടെ ഭാ​ഗ​ത്ത് കു​റ​ച്ചു​ഭാ​ഗം പ്ര​തി​രോ​ധ​വേ​ലി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ഇ​തി​നു​ള്ള സാ​ങ്കേ​തി​കാ​നു​മ​തി വൈ​കു​ന്ന​തി​നാ​ലാ​ണ് ഇ​വി​ടെ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​ത്ത​ത്.ഇ​തി​ലൂ​ടെ​യാ​കാം കാ​ട്ടാ​ന​ക​ൾ രാ​ത്രി​യി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​വ കാ​ടു​ക​യ​റി​യ​താ​യാ​ണ് തെ​ര​ച്ച​ലി​ൽ​നി​ന്ന് മ​ന​സി​ലാ​യ​തെ​ന്നു പാ​ല​ക്ക​യം ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീസ​ർ പ​റ​ഞ്ഞു. ആ​ർ​ആ​ർ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നി​രീ​ക്ഷ​ണം പ്ര​ദേ​ശ​ത്ത് ഉ​റ​പ്പാ​ക്കി. കാ​ട്ടാ​ന, പു​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ റി​പ്പോ​ർ​ട്ടു​ചെ​യ്തി​രു​ന്നു.

സ​മീ​പ​പ്ര​ദേ​ശ​മാ​യ വാ​ക്കോ​ട​നി​ൽ​നി​ന്ന് ര​ണ്ടു​പു​ലി​ക​ളെ അ​ടു​ത്തി​ടെ കെ​ണി​വ​ച്ച് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

District News

ചേ​ര​ക്കോ​ഴി​യെ ര​ക്ഷി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ​നം​വ​കു​പ്പി​ന്‍റെ ആ​ദ​ര​വ്

എ​ട​ത്വ: അ​വ​ശ​നി​ല​യി​ലാ​യ ചേ​ര​ക്കോ​ഴി​യെ ര​ക്ഷി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ച് സം​സ്ഥാ​ന വ​നം വ​കു​പ്പ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ജീ​വ​ന്‍ ജ​യ​ന്‍ പു​ന്ന​പ്ര, ജീ​സ​ന്‍ ജോ​ജി വ​ള്ളാം​പ​റ​മ്പി​ല്‍, ജെ​ലി​ന്‍ ജ​യ​ന്‍, ഷോ​ണ്‍ ആന്‍റ​ണി, ജ​സ്‌ലി ന്‍ സേ​വ്യ​ര്‍ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. എ​ല്ലാ​വ​രും എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ഥി​ക​ളാ​ണ്.

മ​രി​യാ​പു​രം മേ​രി​മാ​താ​ പ​ള്ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​വ​ര്‍​ക്ക് പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി. ജി​ല്ലാ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​. ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സു​മി ജോ​സ​ഫ്, ചെ​ങ്ങ​ന്നൂ​ര്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, ചെ​ങ്ങ​ന്നൂ​ര്‍ സെ​ക‌്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ നി​ഷാ​ന്ത്, ആ​ര്‍​ആ​ര്‍​ടി ജി​ല്ലാ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സോ​ജ​ന്‍ ലാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മ​രി​യാ​പു​രം പ​ള്ളി പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​അ​ജോ പീ​ടി​യേ​ക്ക​ല്‍, സ​ണ്‍​ഡേ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് മി​നി ച​ന്ദ​ന​പ്പ​റ​മ്പി​ല്‍, തോ​മ​സ്‌​കു​ട്ടി വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍, ജ​യ​ന്‍ പു​ന്ന​പ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​വ​ര്‍ പ​ള്ളി​യി​ല്‍ പോ​യി തി​രി​കെ വ​രു​മ്പോ​ള്‍ പോ​ച്ച​യാ​റി​നു സ​മീ​പം മ​രി​യാ​പു​ര​ത്തേ​ക്കു​ള്ള തോ​ട്ടി​ല്‍ പോ​ളി​സ്റ്റ​ര്‍ തു​ണി ചു​ണ്ടി​ല്‍ കു​ര​ങ്ങി കു​റേ ദി​വ​സ​ങ്ങ​ളാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​തെ അ​വ​ശ​നി​യി​ലാ​യ ചേ​ര​ക്കോ​ഴി​യെ​യാ​ണ് ഇ​വ​ര്‍ ര​ക്ഷി​ച്ച​ത്.

ചു​ണ്ടി​ല്‍ കു​രു​ങ്ങി​യി​രു​ന്ന തു​ണി ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷ്മ​മാ​യി മു​റി​ച്ച് നീ​ക്കി​യാ​ണ് അ​ഞ്ചു​പേ​ര്‍ അ​ട​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ സം​ഘം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

Kerala

മ​ണ​ലൂ​റ്റി സ്വ​ർ​ണഖനനം: ന​ട​പ​ടി ശ​ക്ത​മാ​ക്കി വ​നം​വ​കു​പ്പ്

നി​​​​​ല​​​​​ന്പൂ​​​​​ർ: റി​​​​​സ​​​​​ർ​​​​​വ് വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ നി​​​​​ല​​​​​ന്പൂ​​​​​ർ ചാ​​​​​ലി​​​​​യാ​​​​​റി​​​​​ൽ മ​​​​​ണ​​​​​ലൂ​​​​​റ്റി സ്വ​​​​​ർ​​​​​ണം ശേ​​​​​ഖ​​​​​രി​​​​​ക്കു​​​​​ന്ന ഏ​​​​​ഴു​​​​​പേ​​​​​ർ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി ശ​​​​​ക്ത​​​​​മാ​​​​​ക്കി വ​​​​​നം​​​​​വ​​​​​കു​​​​​പ്പ്.

നി​​​​​ല​​​​​ന്പൂ​​​​​ർ റേ​​​​​ഞ്ചി​​​​​ലെ പ​​​​​ന​​​​​യ​​​​​ങ്കോ​​​​​ട് സെ​​​​​ക്‌​​​​​ഷ​​​​​ൻ പ​​​​​രി​​​​​ധി​​​​​യി​​​​​ൽ ആ​​​​​യി​​​​​ര​​​​​വ​​​​​ല്ലി​​​​​ക്കാ​​​​​വ് വ​​​​​ന​​​​​ഭാ​​​​​ഗ​​​​​ത്തെ ചാ​​​​​ലി​​​​​യാ​​​​​ർ പു​​​​​ഴ​​​​​യു​​​​​ടെ ആ​​​​​മ​​​​​ക്ക​​​​​യ​​​​​ത്ത് മോ​​​​​ട്ടോ​​​​​ർ പ​​​​​ന്പ്സെ​​​​​റ്റു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് മ​​​​​ണ​​​​​ലൂ​​​​​റ്റി വ​​​​​ൻ തോ​​​​​തി​​​​​ൽ സ്വ​​​​​ർ​​​​​ണം അ​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ൽ മ​​​​​ന്പാ​​​​​ട് സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ കു​​​​​ണ്ടു​​​​​പ​​​​​റ​​​​​ന്പ് ഷ​​​​​മീം (43), പ​​​​​ന​​​​​ങ്ങാ​​​​​ട​​​​​ൻ അ​​​​​ബ്ദു​​​​​ൾ റ​​​​​സാ​​​​​ഖ് (56), ന​​​​​രി​​​​​മ​​​​​ട​​​​​ക്ക​​​​​ൽ സ​​​​​ക്കീ​​​​​ർ (53), പ​​​​​ന്താ​​​​​ർ അ​​​​​ഷ്റ​​​​​ഫ് (53), ച​​​​​പ്പ​​​​​ങ്ങ തോ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ല​​​​​വി​​​​​ക്കു​​​​​ട്ടി (62), പ​​​​​ന്താ​​​​​ർ ജാ​​​​​ബി​​​​​ർ (42), എ​​​​​ട​​​​​ക്ക​​​​​ര ടി.​​​​​സി.

സു​​​​​ന്ദ​​​​​ര​​​​​ൻ (40) എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം വ​​​​​നം ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് വി​​​​​ഭാ​​​​​ഗം പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ വ​​​​​ന​​​​​നി​​​​​യ​​​​​മ പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് നി​​​​​ല​​​​​ന്പൂ​​​​​ർ റേ​​​​​ഞ്ച് ഓ​​​​​ഫീ​​​​​സ​​​​​ർ പി. ​​​​​സൂ​​​​​ര​​​​​ജ് വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ കേ​​​​​സെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ള്ള​​​​​ത്.

വ​​​​​ന​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു​​​​​ള്ള സ്വ​​​​​ർ​​​​​ണ​​​​​ഖ​​​​​ന​​​​​നം ത​​​​​ട​​​​​യാ​​​​​ൻ ശ​​​​​ക്ത​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ഓ​​​​​ഫീ​​​​​സ​​​​​ർ സൂ​​​​​ര​​​​​ജ് വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് രാ​​​​​ത്രി​​​​​കാ​​​​​ല പ​​​​​ട്രോ​​​​​ളിം​​​​​ഗ് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തും.

മോ​​​​​ട്ടോ​​​​​ർ പ​​​​​ന്പു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള വ​​​​​ലി​​​​​യ തോ​​​​​തി​​​​​ലു​​​​​ള്ള സ്വ​​​​​ർ​​​​​ണഖ​​​​​ന​​​​​ന​​​​​ത്തെ വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് കാ​​​​​ണു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നുപി​​​​​ന്നി​​​​​ൽ വ​​​​​ൻ​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ളു​​​​​ണ്ടോ​​​​​യെ​​​​​ന്ന കാ​​​​​ര്യ​​​​​വും അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല ല​​​​​ക്ഷം പി​​​​​ന്നി​​​​​ട്ട് സ​​​​​ർ​​​​​വ​​​​​കാ​​​​​ല റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്ന​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന്‍റെ അം​​​​​ശ​​​​​മു​​​​​ള്ള ചാ​​​​​ലി​​​​​യാ​​​​​ർ പു​​​​​ഴ​​​​​യി​​​​​ൽ മ​​​​​ണ​​​​​ലൂ​​​​​റ്റിയുള്ള സ്വ​​​​​ർ​​​​​ണ ഖ​​​​​ന​​​​​നം സ​​​​​ജീ​​​​​വ​​​​​മാ​​​​​കാ​​​​​ൻ കാ​​​​​ര​​​​​ണം. ചാ​​​​​ലി​​​​​യാ​​​​​ർ പു​​​​​ഴ​​​​​യു​​​​​ടെ മ​​​​​രു​​​​​ത മു​​​​​ത​​​​​ൽ മ​​​​​ന്പാ​​​​​ട് വ​​​​​രെ​​​​​യു​​​​​ള്ള ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന്‍റെ അം​​​​​ശ​​​​​മു​​​​​ള്ള മ​​​​​ണ​​​​​ലു​​​​​ള്ള​​​​​ത്.

ചാ​​​​​ലി​​​​​യാ​​​​​ർ പു​​​​​ഴ മ​​​​​രു​​​​​ത മു​​​​​ത​​​​​ൽ മ​​​​​ന്പാ​​​​​ട് വ​​​​​രെ എ​​​​​ത്തു​​​​​ന്ന​​​​​ത് വ​​​​​ന​​​​​ഭാ​​​​​ഗ​​​​​ത്തു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ്. വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് ന​​​​​ട​​​​​പ​​​​​ടി ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ റ​​​​​വ​​​​​ന്യു അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ​​​​​ക്കും പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ശ​​​​​ക്ത​​​​​മാ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും.

Todays Story

വ​നം​വ​കു​പ്പി​നെ മു​ട്ടു​കു​ത്തി​ച്ച വേ​ലാ​യു​ധ​ന്‍റെ ധീ​ര ക​ഥ...

വ​ന്യ​ജീ​വി​ശ​ല്യം മൂ​ല​മു​ള്ള കൃ​ഷി​നാ​ശ​ത്തി​ന് തു​ച്ഛ​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന വ​നം​വ​കു​പ്പി​നെ മു​ട്ടു​കു​ത്തി​ച്ച് ക​ര്‍​ഷ​ക​ന്‍റെ ഒ​റ്റ​യാ​ള്‍ നി​യ​മ​പോ​രാ​ട്ടം.

വ​യ​നാ​ട് പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ നീ​ര്‍​വാ​രം ഈ​സ്റ്റ് പ​രി​യാ​ര​ത്തെ പി.​ടി. വേ​ലാ​യു​ധ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍ തു​റ​ന്നു കാ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൃ​ഷി​ക​ളു​ടെ ആ​യു​സ് ക​ണ​ക്കി​ലെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​ര നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​നം​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

വേ​ലാ​യു​ധ​ന്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളേ​റെ​യും ന്യാ​യ​മാ​ണെ​ന്നു ക​ണ്ട് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി വ​നം​വ​കു​പ്പി​നു നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം വേ​ലാ​യു​ധ​നു​മാ​യി ഹി​യ​റിം​ഗ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

2014 മു​ത​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍​നി​ന്നും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും ആ​ധി​കാ​രി​ക​മാ​യ രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ച് 2020ലാ​ണ് വേ​ലാ​യു​ധ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ സ്വ​ന്തം പോ​ക്ക​റ്റി​ല്‍​നി​ന്നു ചെ​ല​വ​ഴി​ച്ചു വേ​ലാ​യു​ധ​ന്‍ ന​ട​ത്തി​യ പോ​രാ​ട്ടം കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്കെ​ല്ലാം ഗു​ണ​ക​ര​മാ​കും. പ​ക്ഷെ അ​തു​കൊ​ണ്ടു മാ​ത്രം വേ​ലാ​യു​ധ​ന്‍ തൃ​പ്ത​ന​ല്ല. ത​നി​ക്കു ഉ​ചി​ത​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം​പ​റ​ഞ്ഞു.

പൊ​ളി​ച്ച​ടു​ക്കി​യ​ത് വ​നം​വ​കു​പ്പി​ന്‍റെ വാ​ദ​ങ്ങ​ള്‍

വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് പ​രി​യാ​രം. ക​ഷ്ട​പ്പെ​ട്ടു ന​ട്ടു​ന​ന​ച്ചു​വ​ള​ര്‍​ത്തു​ന്ന വി​ള​ക​ള്‍ ഒ​റ്റ​രാ​ത്രി​കൊ​ണ്ടു കാ​ട്ടാ​ന​ക​ള്‍ ച​വി​ട്ടി​യ​ര​യ്ക്കു​ന്ന​തി​നു ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക കൊ​ണ്ട് എ​ങ്ങ​നെ ക​ര്‍​ഷ​ക​ര്‍​ക്ക് ജീ​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ചി​ന്ത​യി​ല്‍​നി​ന്നാ​ണ് വേ​ലാ​യു​ധ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

2008 മു​ത​ല്‍ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വേ​ലാ​യു​ധ​ന്‍റെ 375ല​ധി​കം തെ​ങ്ങു​ക​ള്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഹ​ര്‍​ജി​യി​ല്‍ പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

1980ലെ ​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര നി​യ​മ​പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച 08.01.2015ലെ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം വ​ള​രെ തു​ച്ഛ​മാ​ണെ​ന്ന് വേ​ലാ​യു​ധ​ന്‍ കോ​ട​തി​യെ ധ​രി​പ്പി​ച്ചു.

വ​നം​വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം യ​ഥാ​ര്‍​ഥ ന​ഷ്ട​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം സ​മ​ർ​ഥി​ച്ച​ത്. എ​ന്നാ​ല്‍ പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക 50,000 രൂ​പ​യി​ല്‍​നി​ന്ന് യ​ഥാ​ക്ര​മം 2012ലും 2018​ലും 75,000 രൂ​പ​യാ​യും 1,00,000 രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ച്ച​തി​നാ​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന്‍റെ പ​രാ​തി പ​രി​ഹ​രി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

പ​ക്ഷെ ഒ​രു തെ​ങ്ങി​ന് 770 രൂ​പ എ​ന്ന ക​ണ​ക്കി​ല്‍ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തി​നെ​യാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പൈ​സ​സ് റി​സ​ര്‍​ച്ച് ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം ഒ​രു തെ​ങ്ങി​ന്‍റെ ആ​യു​സ് 80 മു​ത​ല്‍ 90 വ​ര്‍​ഷം വ​രെ​യാ​ണെ​ന്നും ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത കോ​ട​തി ഒ​രു തെ​ങ്ങി​ന് 770 രൂ​പ എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​റ്റൊ​രു സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി മ​രം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ഒ​രു തെ​ങ്ങി​ന് 12,000 രൂ​പ​യി​ല​ധി​കം ന​ല്‍​കു​ന്നു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചു. അ​തി​നാ​ല്‍ തെ​ങ്ങി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന പ​രി​ധി നി​ശ്ച​യി​ച്ച​തി​നെ​യും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചോ​ദ്യം ചെ​യ്തു. വേ​ലാ​യു​ധ​ന്‍ ഇ​തി​ന​കം ന​ഷ്ട​പ​രി​ഹാ​രം കൈ​പ്പ​റ്റി​യ​തി​നാ​ല്‍ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. ഇ​ത് കോ​ട​തി ത​ള്ളി.

കൂ​ടാ​തെ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തി​ലെ യു​ക്തി​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി​ക്കാ​ര​ന് നി​യ​മ​പോ​രാ​ട്ടം തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹി​യ​റിം​ഗി​നൊ​ടു​വി​ല്‍ അ​നു​കൂ​ല തീ​രു​മാ​നം

കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് വേ​ലാ​യു​ധ​ന്‍ വ​നം​വ​കു​പ്പി​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2025 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ഹി​യ​റിം​ഗ് ന​ട​ത്തി. വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ന​ട​ത്തി​യ ഹി​യ​റിം​ഗി​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന് വേ​ണ്ടി മ​ക​ന്‍ പി.​ടി.​വി​കാ​സാ​ണ് ഹാ​ജ​രാ​യ​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​യ യ​ഥാ​ര്‍​ഥ ന​ഷ്ട​വും വ​നം​വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ച്ച കു​റ​ഞ്ഞ ന​ഷ്ട​പ​രി​ഹാ​ര​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. തെ​ങ്ങി​ന്‍റെ ആ​യു​സ് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വ​നം​വ​കു​പ്പ് നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും പ​വ​ര്‍ ഗ്രി​ഡ് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തു​ക ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ഹ​ര്‍​ജി​ക്കാ​ര​ന് അ​ര്‍​ഹ​മാ​യ തു​ക ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ല​ധി​കം തു​ക ന​ല്‍​കാ​ന്‍ നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

എ​ങ്കി​ലും കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഉ​ന്ന​ത വ​ന​പാ​ല​ക​ര്‍ ഹി​യ​റിം​ഗി​ല്‍ വ്യ​ക്ത​മാ​ക്കി.

വേ​ലാ​യു​ധ​ന്‍റെ നി​യ​മ​യു​ദ്ധ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ര്‍​ധ​ന​വ് പ​രി​ഗ​ണി​ക്കു​ന്ന​തി​നു പു​റ​മെ, ഹ​ര്‍​ജി​ക്കാ​ര​ന്‍റെ​യും മ​റ്റ് ക​ര്‍​ഷ​ക​രു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ള്‍ വ​ന്യ​ജീ​വി​ക​ളി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​നും ഹ​ര്‍​ജി​ക്കാ​ര​ന് ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള തു​ക‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഉ​ട​ന്‍ ന​ല്‍​കാ​നും വ​നം​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് ഇ​റ​ക്കി​യ​ത്.

Kerala

പെരുമ്പാമ്പിനെ യുവതി ചാക്കിലാക്കി, അപകടമെന്നു വനംവകുപ്പിന്‍റെ ഉപദേശം

നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന്‍ പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.

പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്‍റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.

മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.

Kerala

മ​ല​മ്പു​ഴ​യെ ഭീ​തി​യി​ലാ​ഴ്ത്തി പു​ലി; കൂ​ട് സ്ഥാ​പി​ച്ചു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​ല​മ്പു​ഴ ഗ​വ.​സ്‌​കൂ​ൾ പ​രി​സ​ര​ത്ത് പു​ലി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ണ്ടും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൂ​ട് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ല​മ്പു​ഴ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജ​വ​ഹ​ർ ന​വോ​ദ​യ സ്കൂ​ൾ, ഗി​രി​വി​കാ​സ്, മ​ല​മ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ജി​ല്ലാ ജ​യി​ൽ, ജ​ല​സേ​ച​ന വ​കു​പ്പ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്താ​ണ് പു​ലി എ​ത്തി​യ​ത്.

നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​ലി​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ല​മ്പു​ഴ​യി​ലേ​ക്ക് രാ​ത്രി​യാ​ത്ര നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Kerala

മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി; ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ല​മ്പു​ഴ അ​ക​ത്തേ​ത്ത​റ, കെ​ട്ടേ​ക്കാ​ട് വ​നം റേ​ഞ്ച് പ​രി​ധി​യി​ൽ രാ​ത്രി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ സ​മ​യ നി​രീ​ക്ഷ​ണ​ത്തി​ന് വ​നം വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചു. ര​ണ്ട് സം​ഘ​ങ്ങ​ളെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മ​ല​മ്പു​ഴ സ​ർ​ക്കാ​ർ സ്കൂ​ൾ പ​രി​സ​ര​ത്തും ജ​യി​ൽ ക്വാ​ർ​ട്ടേ​ഴ്‌​സി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തും രാ​വി​ലെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പു​ലി​യെ ക​ണ്ടെ​ന്ന​റി​യി​ച്ച​യാ​ളോ​ട് വ​നം​വ​കു​പ്പ് വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള​ശ്ര​മ​ത്തി​ലാ​ണ് വ​നം വ​കു​പ്പ്.

District News

വ​നം​വ​കു​പ്പി​ന്‍റെ സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് ബാ​റ്റ​റി മോ​ഷ്ടി​ച്ചു ക​ട​ത്തി​യ സം​ഘം പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യു​ന്ന​തി​നാ​യി ചി​റ്റാ​ര്‍ ആ​മ​ക്കു​ന്ന് വ​നാ​തി​ര്‍​ത്തി​യി​ല്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗി​ന്‍റെ ബാ​റ്റ​റി​യും ത​ദ്ദേ​ശ​വാ​സി​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് ബാ​റ്റ​റി​ക​ളും മോ​ഷ​ണം ചെ​യ്‌​തെ​ടു​ത്ത് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ ചി​റ്റാ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ചി​റ്റാ​ര്‍ നീ​ലി​പി​ലാ​വ് പ​ള്ളി​ക്കൂ​ട​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് (50), പ്ലാം​കൂ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ജീ​വ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മോ​ഷ​ണം ചെ​യ്‌​തെ​ടു​ത്ത ബാ​റ്റ​റി​ക​ള്‍ ആ​ക്രി​ക്ക​ട​യി​ലും ബാ​റ്റ​റി​ക​ട​യി​ലു​മാ​യി ഇ​വ​ര്‍ വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു. ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്നും ബാ​റ്റ​റി​ക്ക​ട​യി​ല്‍ നി​ന്നു​മാ​യി അ​പ​ഹ​രി​ക്ക​പ്പെ​ട്ട ര​ണ്ടു ബാ​റ്റ​റി​ക​ള്‍ പോ​ലീ​സ് വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ ഫെ​ന്‍​സി​ങ്ങി​ന്‍റെ 15,000 രൂ​പ​യോ​ളം വി​ല വ​രു​ന്ന ബാ​റ്റ​റി​യും ചി​റ്റാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദീ​പ്തി ഭ​വ​നി​ല്‍ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ റ​ബ​ര്‍​തോ​ട്ട​ത്തി​ന് ചു​റ്റു​മു​ള്ള സോ​ളാ​ര്‍​ഫെ​ന്‍​സിം​ഗി​ന്‍റെ 6000 രൂ​പ​യോ​ളം വി​ല വ​രു​ന്ന ബാ​റ്റ​റി​യും പു​ളി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ സോ​മ​രാ​ജ​ന്‍റെ പു​ര​യി​ട​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന 7500 രൂ​പ വി​ല വ​രു​ന്ന ബാ​റ്റ​റി​യു​മാ​ണ് ഇ​വ​ര്‍ മോ​ഷ്ടി​ച്ച​ത്.

ചി​റ്റാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ആ​ക്രി ക​ട​ക​ളും ബാ​റ്റ​റി ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടാ​നാ​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​എ​സ്‌​ഐ അ​നി​ല്‍​കു​മാ​ര്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ്രീ​കു​മാ​ർ, സു​മേ​ഷ്,സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ജീ​വ്, പ്ര​ണ​വ്, സ​ജി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ചി​റ്റാ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up