Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irregularities

പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘത്തെ രൂ​പീ​ക​രി​ച്ചു; ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ ഐ​ജി അ​ജി​ത ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി. എ​സ്പി സ​ക്ക​റി​യ മാ​ത്യു, ഡി​വൈ​എ​സ്പി അ​ജ​യ് നാ​ഥ് എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ. അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ ഒ​രേ സ​മ​യം ര​ണ്ട് അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. പി ​എ​സ്‌​സി ആ​ഭ്യ​ന്ത​ര വി​ജി​ല​ന്‍​സും ക്രൈം​ബ്രാ​ഞ്ചു​മാ​ണ് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ലെ നി​യ​മ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ടെ​ന്ന പ​രാ​തി​യി​ൽ പി‌​എ​സ്‌​സി നി​യോ​ഗി​ച്ച​ത് അ​നു​സ​രി​ച്ച് അ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് എ​സ് ‌പി ​അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇ​തി​നൊ​പ്പ​മാ​ണ് മ​ന്ത്രി​സ​ഭാ തീ​രു​മാ​ന പ്ര​കാ​രം ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണ തു​ട​ങ്ങു​ന്ന​ത്. പ​രീ​ക്ഷ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

Latest News

Corehub Up