വടക്കഞ്ചേരി: രാജ്യത്തെ വിദ്യാർഥികളെ വഞ്ചിച്ച കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും സിബിഎസ്ഇ പരീക്ഷ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കണ്ണമ്പ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുദേവൻ കൊട്ടേക്കാട് അധ്യക്ഷത വഹിച്ചു. കെ.സന്തോഷ്, കെ.സുധാകരൻ, മാധവൻ, കരുണാകരൻ, ജോസ് മാസ്റ്റർ,ടി. മോഹൻദാസ്, ജോൺ മങ്ങോട്,വി. എൽ. കൃഷ്ണൻ പ്രസംഗിച്ചു.
Tags : nattu vishesham CBSE exam irregularities