District News
തൃത്താല: ലഹരിക്കെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അയൽക്കൂട്ട വീട്ടുമുറ്റ സദസുകൾക്ക് തൃത്താല മണ്ഡലത്തിൽ തുടക്കമായി.
രാസലഹരി പദാർഥങ്ങളുടെ വർധിച്ചു വരുന്ന ഉപയോഗം സമൂഹത്തിൽ വിപത്തായി മാറിയ സാഹചര്യത്തിൽ ലഹരിക്ക് അടിമപ്പെടാതിരിക്കാനുള്ള സന്ദേശം ഓരോ വീട്ടിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അയൽക്കൂട്ട വീട്ടുമുറ്റ സദസിന്റെ മണ്ഡലംതല ഉദ്ഘാടനം നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ നന്ദിയക്കോട് കീഴ്പ്രംങ്ങോട്ടുമനയിൽ നടന്നു. റിട്ടയേഡ് സിവിൽ സർജനായ ഡോ. സുഷമ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.വി. സുന്ദരൻ അധ്യക്ഷത വഹിച്ചു.
പാലക്കാട് എക്സ് സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി പ്രിവന്റീവ് ഓഫീസർ സജീവൻ, ടി.കെ. മഹേഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഗ്രീഷ്മ, കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ സുമലത തുടങ്ങിയവർ പ്രസംഗിച്ചു.