തിരുവമ്പാടി മണ്ഡലത്തില് ജനകീയ സമിതി രൂപീകരിക്കാനായി ചേര്ന്ന യോഗത്തില് സി.കെ. കാസിം എംഎല്എ സംസാരിക്കുന്നു.
കൂടരഞ്ഞി: സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മപദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന മയങ്ങില്ല കേരളം എന്ന പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തില് ജനകീയ സമിതി രൂപീകരിച്ചു. കര്മപദ്ധതി തയ്യാറാക്കുകയും ചെയ്തു. യോഗത്തില് സി.കെ. കാസിം എംഎല്എ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ഒരു മുന്സിപ്പാലിറ്റിയിലും പത്തിനു മുമ്പ് ജനകീയ സമിതികള് രൂപീകരിക്കും.
മുഴുവന് വാര്ഡുകളിലും 18നു മുമ്പ് ജനജാഗ്രത സമിതികളും രൂപീകരിക്കും. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ദീപ പോള്, സണ്ണി കാപ്പാട്ടുമല, ജോബി ഇലന്തൂര്, മുഹമ്മദ് വട്ടപ്പറമ്പന്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്ജ്കുട്ടി കക്കാടംപൊയില്, കാരശേരി വൈസ് പ്രസിഡന്റ് എം. ദിവ്യ, താമരശേരി എക്സൈസ് ഇന്സ്പെക്ടര് ഇ.പി. വിപിന് എന്നിവര് പ്രസംഗിച്ചു.
കോടഞ്ചേരി എസ്ഐ കെ.സി. പ്രദീപ്, താമരശേരി എസ്ഐ ബിന്സ് ജോസഫ്, സിഡിപിഒമാരായ എന്.പി. തസ്ലീന, പ്രസന്നകുമാരി, പ്രിവന്റിവ് ഓഫീസര് ജി. ബൈജു, താമരശ്ശേരി റെയിഞ്ച് അസി. എക്സൈസ് ഇന്സ്പെക്ടര് പി.സി. മനോജ് കുമാര് എന്നിവര് നേതൃത്വം നല്കി.