x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ തൃ​ത്താ​ല​യി​ൽ വീ​ട്ടു​മു​റ്റ സ​ദ​സു​ക​ൾ തു​ട​ങ്ങി


Published: November 3, 2025 12:30 AM IST | Updated: November 3, 2025 12:30 AM IST

വീ​ട്ടു​മു​റ്റ സ​ദ​സി​ന്‍റെ തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ഡോ. ​സു​ഷ​മ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ത്താ​ല: ല​ഹ​രി​ക്കെ​തി​രെ കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന അ​യ​ൽ​ക്കൂ​ട്ട വീ​ട്ടു​മു​റ്റ സ​ദ​സു​ക​ൾ​ക്ക് തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്ക​മാ​യി.

രാ​സ​ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു വ​രു​ന്ന ഉ​പ​യോ​ഗം സ​മൂ​ഹ​ത്തി​ൽ വി​പ​ത്താ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള സ​ന്ദേ​ശം ഓ​രോ വീ​ട്ടി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​യ​ൽ​ക്കൂ​ട്ട വീ​ട്ടു​മു​റ്റ സ​ദ​സി​ന്‍റെ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം നാ​ഗ​ല​ശ്ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ന​ന്ദി​യ​ക്കോ​ട് കീ​ഴ്പ്രം​ങ്ങോ​ട്ടു​മ​ന​യി​ൽ ന​ട​ന്നു. റി​ട്ട​യേ​ഡ് സി​വി​ൽ സ​ർ​ജ​നാ​യ ഡോ. ​സു​ഷ​മ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ കെ.​വി. സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ല​ക്കാ​ട് എ​ക്സ് സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടി.​കെ. സ​തീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​മു​ക്തി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ജീ​വ​ൻ, ടി.​കെ. മ​ഹേ​ഷ്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഗ്രീ​ഷ്മ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​മ​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Lahari nattuvisesham local news

Recent News

Corehub Up