Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Rafael Thattil

സം​​​ഖ്യാ​​​ബ​​​ല​​​ത്തേ​​​ക്കാ​​​ൾ വ​​​ലു​​​ത് ശു​​​ശ്രൂ​​​ഷ​​​യു​​​ടെ മ​​​ഹ​​​ത്വം: മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ

കൊ​​​ച്ചി: ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​ഭ​​​യെ​​​ന്ന​​​ നി​​​ല​​​യി​​​ൽ സം​​​ഖ്യാ​​​ബ​​​ല​​​ത്തേ​​​ക്കാ​​​ൾ നാ​​​ടി​​​നും ജ​​​ന​​​ങ്ങ​​​ൾ​​​ക്കും സ​​​ഭ ന​​​ൽ​​​കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ളു​​​ടെ മ​​​ഹ​​​ത്വ​​​മാ​​​ണ് വ​​​ലു​​​തെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​തു​​​ര​​​സേ​​​വ​​​ന രം​​​ഗ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെടെ കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​തു​​​ല്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ദു​​​ക്റാ​​​ന തി​​​​രു​​​​നാ​​​​ൾ ആ​​​​ച​​​​ര​​​​ണ​​​​വും സ​​​​ഭാ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ളം സാ​​​ക്ഷ​​​ര​​​സ​​​മ്പ​​​ന്ന​​​മാ​​​യ​​​തി​​​ൽ പ​​​ള്ളി​​​ക്കൊ​​​പ്പം പ​​​ള്ളി​​​ക്കൂ​​​ടം എ​​​ന്ന വി​​​ശു​​​ദ്ധ ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ​​​യു​​​ള്ള മ​​​ഹ​​​ത്താ​​​യ ആ​​​ശ​​​യ​​​ത്തി​​​ന് നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​ണ്ട്.

പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ളി​​​ൽ ആ​​​ൾ​​​ബ​​​ലം​​​കൊ​​​ണ്ടും പ്ര​​​വ​​​ർ​​​ത്ത​​​ന​​​തീ​​​ക്ഷ്ണ​​​ത​​​കൊ​​​ണ്ടും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മ​​​റ്റു സ​​​ഭ​​​ക​​​ളേ​​​ക്കാ​​​ൾ മു​​​ന്നി​​​ലാ​​​ണ്. വ​​​ള​​​ർ​​​ച്ച​​​യ്ക്കൊ​​​ത്തു സാ​​​ക്ഷ്യ​​​ത്തി​​​ലും നാം ​​​മു​​​ന്നേ​​​റ​​​ണം.

മാ​​​ർ‌​​​ഗം തെ​​​റ്റാ​​​തെ സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ന​​​മു​​​ക്കാ​​​ക​​​ണം. രൂ​​​പ​​​ത​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മ്പോ​​​ൾ​​​ത്ത​​​ന്നെ​​​യും സ​​​ഭ​​​യെ​​​ന്ന​​​നി​​​ല​​​യി​​​ൽ സം​​​ഘ​​​ബോ​​​ധ​​​വും കൂ​​​ട്ടാ​​​യ്മ​​​യും വ​​​ള​​​ർ​​​ത്താ​​​ൻ ന​​​മു​​​ക്കു സാ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

സ​​​ഭ​​​യു​​​ടെ ശ​​​ക്തി ഉ​​​റ​​​ക്കെ​​​പ്പ​​​റ​​​യേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​തെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

District News

പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​ൻ പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ക​രാ​ക​ണം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കൊ​ട്ടേ​ക്കാ​ട്: പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം​ചെ​യ്യാ​നു​ള്ള കെ​ൽ​പ്പും കു​രി​ശു വ​ഹി​ക്കാ​നു​ള്ള ക​രു​ത്തും ആ​ർ​ജി​ക്ക​ണ​മെ​ങ്കി​ൽ ദൈ​വ​പ​രി​പാ​ല​ന​യി​ൽ അ​ടി​യു​റ​ച്ചു പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ക​രാ​ക​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യു​ടെ സ​ഹ​സ്രാ​ബ്ദ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ർ​പ്പി​ച്ച പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്കി​ടെ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ക്രൈ​സ്ത​വ​ർ സ​മൂ​ഹ​ത്തി​നു ന​ൽ​കേ​ണ്ട​തെ​ന്ന് സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്ക​വേ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭി​ന്ന​ത​ക​ളും ക​ല​ഹ​ങ്ങ​ളു​മ​ല്ല ചേ​ർ​ത്തു​നി​ർ​ത്ത​ലു​ക​ളും കൂ​ട്ടാ​യ്മ​ക​ളു​മാ​ണ് ക്രൈ​സ്ത​വ​സം​സ്കാ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഹ​സ്രാ​ബ്ദ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ദേ​വാ​ല​യ​ത്തി​നു പി​റ​കി​ൽ സ്ഥാ​പി​ച്ച കു​രി​ശ​ടി​യു​ടെ കൂ​ദാ​ശാ​ക​ർ​മ​വും ഇ​ട​വ​ക ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​വും മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

തൃ​ശൂ​ർ അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്ട്, മു​ൻ​വി​കാ​രി​യും സാ​ന്ത്വ​നം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​ജു ആ​ളൂ​ർ, ഇ​ട​വ​ക വൈ​ദി​ക​പ്ര​തി​നി​ധി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മി​ഥു​ൻ ചു​ങ്ക​ത്ത്, ട്ര​സ്റ്റി ഡേ​വി​സ് കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ, കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ ജ​യിം​സ് കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​നേ​ഷ് കോ​ളേ​ങ്ങാ​ട​ൻ, ഫ്രാ​ങ്കോ ലൂ​യി​സ്, ഡ​യ​റ​ക്ട​റി ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് കോ​നി​ക്ക​ര, പി.​എ. ലോ​ന​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ന്ന 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യ്ക്കി​ടെ തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി. ട്ര​സ്റ്റി​മാ​രാ​യ ഡേ​വി​സ് കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ, ജോ​ണ്‍​സ​ണ്‍ മു​രി​യാ​ട​ൻ, സി.​പി. ജോ​സ​ഫ്, പോ​ൾ കോ​ങ്കോ​ത്ത്, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി.​എ​ൽ. ഇ​ഗ്നേ​ഷ്യ​സ്, ഫ്രാ​ൻ​സി​സ് ഇ​മ്മ​ട്ടി, കെ.​ജി. ഫ്രാ​ൻ​സി​സ്, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ഷി, സ്നേ​ഹ​നി​ധി പ്ര​സി​ഡ​ന്‍റ് ജെ​സി പോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

ഡൊ​മി​നി​ക്ക​ൻ സി​സ്റ്റേ​ഴ്സി​ന്‍റെ സം​ഭാ​വ​ന താ​ജ്മ​ഹ​ലി​നു സ​മാ​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട്: ക​​​​ഴി​​​​ഞ്ഞ 50 വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​മാ​​​​യി ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ സി​​​​സ്റ്റേ​​​​ഴ്സ് സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ചെ​​​​യ്തി​​​​ട്ടു​​​​ള്ള സം​​​​ഭാ​​​​വ​​​​ന, യ​​​​മു​​​​നാ​​​​ന​​​​ദി​​​​യു​​​​ടെ തീ​​​​ര​​​​ത്തു ഷാ​​​​ജ​​​​ഹാ​​​​ൻ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി പ​​​​ണി​​​​ത താ​​​​ജ്മ​​​​ഹ​​​​ലി​​​​നു സ​​​​മാ​​​​ന​​​​മെ​​​​ന്ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​തെ ചെ​​​​യ്യു​​​​ന്ന ഇ​​​​ത്ത​​​​രം പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ എ​​​​ന്നും സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് സെ​​​​ന്‍റ് ഡൊ​​​​മി​​​​നി​​​​ക് സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് ദി ​​​​ഹോ​​​​ളി ട്രി​​​​നി​​​​റ്റി ജ​​​​ന​​​​റ​​​​ലേ​​​​റ്റ് ഗോ​​​​ൾ​​​​ഡ​​​​ൻ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷം ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.

പാ​​​​ല​​​​ക്കാ​​​​ട് ബി​​ഷ​​പ് മാ​​​​ർ പീ​​​​റ്റ​​​​ർ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു. രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ താ​​​​റു​​​​മാ​​​​റാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൂ​​​​ടെ​​​​ന്ന് മാ​​​​ർ പീ​​​​റ്റ​​​​ർ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു​​​​ന​​​​ട​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ത്തി​​​​ൽ എ​​​​ൻ. ഷം​​​​സു​​​​ദീ​​​​ൻ എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി. ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് മാ​​​​ർ ജേ​​​​ക്ക​​​​ബ് മ​​​​ന​​​​ത്തോ​​​​ട​​​​ത്ത്, ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി. ​​​​മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​ർ, മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് ഹോ​​​​ളി​​​​സ്പി​​​​രി​​​​റ്റ് ഫൊ​​​​റോ​​​​ന പള്ളി വി​​​​കാ​​​​രി ഫാ. ​​​​രാ​​​​ജു പു​​​​ളി​​​​ക്ക​​​​ത്താ​​​​ഴെ, ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ ഫ്ര​​​​യേ​​​​ഴ്സ് ഇ​​​​ൻ ഇ​​​​ന്ത്യ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഫാ. ​​​​പീ​​​​റ്റ​​​​ർ മെ​​​​ന്‍റോ​​​​ൺ​​​​സ ഒ​​​​പി, ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ സി​​​​സ്റ്റേ​​​​ഴ്സ് സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​സ്റ്റ​​​​ർ ടെ​​​​സി കാ​​​​ച്ച​​​​പ്പി​​​​ള്ളി ഒ​​​​പി, മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് എ​​​​സ്ഐ അ​​​​ജി​​​​ത്ത്, പാ​​​​ല​​​​ക്കാ​​​​ട് സി​​​​ആ​​​​ർ​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ. ​​​​ആ​​​​ന്‍റ​​​​ണി പു​​​​ത്ത​​​​ന​​​​ങ്ങാ​​​​ടി സി​​​​എം​​​​ഐ, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബോ​​​​ബി ബാ​​​​സ്റ്റി​​​​ൻ, വാ​​​​ർ​​​​ഡ് കൗ​​​​ൺ​​​​സി​​​​ല​​​​ർ മാ​​​​സി​​​​ത സ​​​​ത്താ​​​​ർ, ഹോ​​​​ളി സ്പി​​​​രി​​​​റ്റ് ഫൊ​​​​റോ​​​​ന പ​​​​ള്ളി കൈ​​​​ക്കാ​​​​ര​​​​ൻ ബേ​​​​ബി പു​​​​ന്ന​​​​ക്കു​​​​ഴി, ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ സി​​​​സ്റ്റേ​​​​ഴ്സ് വി​​​​കാ​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​സ്റ്റ​​​​ർ ജോ​​​​സി മു​​​​ക്കം​​​​കു​​​​ഴി​​​​യി​​​​ൽ ഒ​​​​പി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്രസംഗിച്ചു.

Latest News

Corehub Up