x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഭ ​വ​ള​ര്‍​ന്ന​ത് പ്ര​തി​സ​ന്ധി​യു​ടെ ന​ടു​വി​ല്‍: ​മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍


Published: April 23, 2026 10:50 PM IST | Updated: April 23, 2026 10:50 PM IST

മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ ​പ​ള്ളി​യി​ല്‍ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സീ​റോമ​ല​ബാ​ര്‍​ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന​യ​ര

മു​ത​ല​ക്കോ​ടം: സ​ഭ വ​ള​ര്‍​ന്ന​ത് പ്ര​തി​സ​ന്ധി​യു​ടെ ന​ടു​വി​ലാ​ണെ​ന്ന് സീ​റോമ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​മാ​യ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ ​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​ ഗീ​വ​ര്‍​ഗീ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ന​ത്തി​ന് അ​ര്‍​ഥ​മു​ണ്ടെ​ന്ന് നാം ​തി​രി​ച്ച​റി​യ​ണം. ഓ​രോ സ​ഹ​ന​ങ്ങ​ളു​ടെ നി​മി​ഷ​ത്തി​ലും ക​ര്‍​ത്താ​വി​ന്‍റെ സാ​ന്നി​ധ്യം ന​മ്മോ​ടൊ​പ്പ​മു​ണ്ട്. സ​ഹ​ന​ത്തി​ല്‍നി​ന്ന് ഓ​ടി​യ​ക​ലാ​നു​ള്ള പ്ര​ലോ​ഭ​ന​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ വി​ശ്വാ​സി​ക​ള്‍​ക്ക് ക​ഴി​യ​ണം. വി​ശു​ദ്ധ​ ഗീ​വ​ര്‍​ഗീ​സി​ന്‍റെ ജീ​വി​തം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് ഈ ​സ​ത്യ​മാ​ണ്. ദൈ​വം എ​ന്‍റെ കൂ​ടെ​യു​ണ്ട് എ​ന്ന ബോ​ധ്യം ന​മു​ക്ക് ശ​ക്തിപ​ക​രും. കു​രി​ശി​ന്‍റെ താ​ഴെനി​ന്ന പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യോ​ഹ​ന്നാ​ന്‍റെ​യും ജീ​വി​തം ന​മു​ക്ക് മാ​തൃ​ക​യാ​ക​ണം. ദൈ​വ​ത്തോ​ടും മ​നു​ഷ്യ​രോ​ടു​മു​ള്ള സ്‌​നേ​ഹം സ്വ​ര്‍​ഗ​ത്തി​ലെ​ത്താ​നു​ള്ള താ​ക്കോ​ലാ​ണെ​ന്നും മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​ലി​ച്ചാ​ലി​ല്‍, ഫാ.​ സ​ന​ല്‍ മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യെത്തു​ട​ര്‍​ന്നു മ​ങ്ങാ​ട്ടു​ക​വ​ല ക​പ്പേ​ള​യി​ലേ​ക്ക് നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്ത ഭ​ക്തി​സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

അ​സി.​ വി​കാ​രി​മാ​രാ​യ ഫാ. ​സ്‌​ക​റി​യ മെ​തി​പ്പാ​റ, ഫാ. ​ജോ​സ​ഫ് കാ​ര​ക്കു​ന്നേ​ല്‍, ഫാ.​ ജ​യിം​സ് ജോ​സ​ഫ്, കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി പോ​ള്‍ പ​ള്ളി​ക്കു​ന്നേ​ല്‍, ജയിം​സ് കു​ന്നു​മ്മേ​ല്‍, സി​ബി ജോ​ര്‍​ജ് തു​റ​യ്ക്ക​ല്‍ തെ​ക്കേ​ക്ക​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്നു രാ​വി​ലെ 10.30നു ​കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും.

Tags : Mar Rafael Thattil nattuvishesham local news

Recent News

Corehub Up