Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : POC

പി​ഒ​സി​യി​ല്‍ സ്വാ​ത​ന്ത്ര്യ സ്മൃ​തി​സം​ഗ​മം ഇ​ന്ന്

കൊ​ച്ചി: കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ (കെ​സി​എ​ഫ്) സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ്മൃ​തി​സം​ഗ​മം ഇ​ന്ന്  ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ ന​ട​ക്കും. ‘ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​വും’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണു പ​രി​പാ​ടി. 

റി​ട്ട. ജ​സ്റ്റീ​സ് ഏ​ബ്ര​ഹാം മാ​ത്യു ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. കെ​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സി ക​രു​മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​സി​ബി​സി ഡെ​ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഫാ. ​തോ​മ​സ് ത​റ​യി​ല്‍, കെ​സി​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​സി. ജോ​ര്‍​ജു​കു​ട്ടി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്മോ​ന്‍ തോ​ട്ട​പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വി​വി​ധ ക​ത്തോ​ലി​ക്കാ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ്, എ​സ്.​ആ​ര്‍. ബൈ​ജു, അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Kerala

കെ​സി​ബി​സി സ​മ്മേ​ള​നം നാ​ളെ മു​ത​ൽ

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ന്‍സ​​​​​മി​​​​​തി​​​​​യു​​​​​ടെ (കെ​​​​​സി​​​​​ബി​​​​​സി) വ​​​​​ര്‍​ഷ​​​​​കാ​​​​​ല സ​​​​​മ്മേ​​​​​ള​​​​​നം നാ​​​​​ളെ മു​​​​​ത​​​​​ൽ നാ​​​​​ലു​​​​വ​​​​​രെ ആ​​​​​സ്ഥാ​​​​​ന​​​കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​യ പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം പി​​​​​ഒ​​​​​സി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ക്കും.

നാ​​​​​ളെ രാ​​​​​വി​​​​​ലെ പ​​​​ത്തി​​​​ന് ​സ​​​​​മ​​​​​ര്‍​പ്പി​​​​​ത സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളു​​​​​ടെ മേ​​​​​ജ​​​​​ര്‍ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ര്‍​മാ​​​​​രു​​​​​ടെ​​​​​യും കെ​​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ​​​​​യും സം​​​​​യു​​​​​ക്ത യോ​​​​​ഗം കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ര്‍​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ര്‍​ഗീ​​​​​സ് ച​​​​​ക്കാ​​​​​ല​​​​​യ്ക്ക​​​​​ല്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും.

കെ​​​​​സി​​​​​ബി​​​​​സി റി​​​​​ലിജി​​​​​യ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ ബി​​​​​ഷ​​​​​പ് സാ​​​​​മു​​​​​വ​​​​ല്‍ മാ​​​​​ര്‍ ഐ​​​​​റേ​​​​​നി​​​​​യോ​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും. ഫാ. ഡോ. ​​​​​ഗീ​​​​​വ​​​​​ര്‍​ഗീ​​​​​സ് കു​​​​​റ്റി​​​​​യി​​​​​ല്‍, സി​​​​​സ്റ്റ​​​​​ർ ഡോ. ​​​​​പ​​​​​വി​​​​​ത്ര എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​ബ​​​​​ന്ധം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കും.

വൈ​​​​​കു​​​​ന്നേ​​​​രം അ​​​​​ഞ്ചി​​​​​ന് കെ​​​​​സി​​​​​ബി​​​​​സി സ​​​​​മ്മേ​​​​​ള​​​​​നം ആ​​​​​രം​​​​​ഭി​​​​​ക്കും. 3, 4 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ല്‍ സ​​​​​ഭ​​​​​യും സ​​​​​മൂ​​​​​ഹ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ആ​​​​​നു​​​​​കാ​​​​​ലി​​​​​ക വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍ സ്വീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​യും ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​യും സം​​​​​ബ​​​​​ന്ധി​​​​​ച്ച് കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ന്‍സ​​​​​മി​​​​​തി ച​​​​​ര്‍​ച്ച ചെ​​​​​യ്യും.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ ക​​​​​ത്തോ​​​​​ലി​​​​​ക്ക രൂ​​​​​പ​​​​​ത​​​​​ക​​​​​ളു​​​​​ടെ​​​​​യും മെ​​​​​ത്രാ​​​​​ന്മാ​​​​​ര്‍ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന് കെ​​​​​സി​​​​​ബി​​​​​സി ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

പി​ഒ​സി​യി​ൽ നാ​ട​ക​ശി​ല്പ​ശാ​ല

കൊ​​​​ച്ചി: നാ​​​​ട​​​​ക​​​​ക​​​​ല​​​​യെ അ​​​​ടു​​​​ത്ത​​​​റി​​​​യാ​​​​നും നാ​​​​ട​​​​ക പ​​​​ഠ​​​​ന​​​​ത്തി​​​​ലൂ​​​​ടെ വ്യ​​​​ക്തി​​​​ത്വ​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു​​​​മാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ നാ​​​​ട​​​​ക ശി​​​​ല്പ​​​​ശാ​​​​ല സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. 18 മു​​​​ത​​​​ൽ 22 വ​​​​രെ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​യി​​​​ലാ​​​​ണു ശി​​​​ല്പ​​​​ശാ​​​​ല.

10 മു​​​​ത​​​​ൽ 18 വ​​​​രെ വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം. പ്ര​​​​മു​​​​ഖ നാ​​​​ട​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക്ലാ​​​​സു​​​​ക​​​​ളും സെ​​​​ഷ​​​​നു​​​​ക​​​​ളും ന​​​​യി​​​​ക്കും.

ദി​​​​വ​​​​സ​​​​വും രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 5.30 വ​​​​രെ​​​​യാ​​​​ണു ശി​​​​ല്പ​​​​ശാ​​​​ല . 1000 രൂ​​​​പ​​​​യാ​​​​ണ് പ്ര​​​​വേ​​​​ശ​​​​ന​​​ഫീ​​​​സ്.

ആ​​​​ദ്യം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന 30 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണു അ​​​​വ​​​​സ​​​​ര​​​​മെ​​​​ന്ന് മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മി​​​​ൽ​​​​ട്ട​​​​ൺ, ക്യാ​​​​ന്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​തോ​​​​മ​​​​സ് പ​​​​ന​​​​ക്ക​​​​ളം എ​​​​ന്നി​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഫോ​​​​ൺ- 94460 24490, 96450 45142.

Kerala

ഫ്രാൻസിസ് അസീസിയുടെ സഞ്ചാര വഴികൾ: പിഒസിയിൽ വാങ്‌മയം 25ന്

കൊ​​​ച്ചി: വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ വാ​​​ങ്‌​​​മ​​​യം പ​​​രി​​​പാ​​​ടി​​​യി​​​ൽ സാ​​​ഹി​​​ത്യ ച​​​ർ​​​ച്ച സം​​​ഘ​​​ടി​​​പ്പി​​​ക്കും.

‘ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ സ​​​ഞ്ചാ​​​ര വ​​​ഴി​​​ക​​​ൾ; സി​​​നി​​​മ​​​യി​​​ലും ക​​​സ​​​ൻ​​​ദ്‌​​​സ​​​ക്കി​​​സി​​​ന്‍റെ നോ​​​വ​​​ലി​​​ലും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള സാ​​​ഹി​​​ത്യ ച​​​ർ​​​ച്ച 25 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കും.

സം​​​വി​​​ധാ​​​യ​​​ക​​​ൻ ഫാ. ​​​ഡാ​​​നി ക​​​പ്പൂ​​​ച്ചി​​​ൻ, എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ജെ​​​ർ​​​ളി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Kerala

സൺഡേ സ്കൂൾ അധ്യാപക ക്ഷേമനിധി: കത്തോലിക്ക സഭ നിലപാട് അറിയിച്ചു

കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചതിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് അറിയിച്ചു. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദേശമോ നടപടിയോ അല്ല ഇതെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിർദേശമാണ്. കാരണം, കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗങ്ങളിലുമാണ് നടന്നുവരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയതായി അറിവില്ല.

സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂർണവുമായ ഡ്രാഫ്റ്റ് ചർച്ചകൾക്കും പഠനത്തിനുമായി നല്കണമെന്നു കത്തോലിക്കാ സഭാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയ ശേഷം അതിന്‍റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടത്.

ഉള്ളടക്കം വെളിപ്പെടുത്തിയില്ല

മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സർക്കാർ നീക്കത്തോട് സഹകരിക്കാനാവില്ല. ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണ്. വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്‍റെ ഡ്രാഫ്റ്റ് പൂർണമായും ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും അതിന്മേൽ ചർച്ചകൾക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകൾക്കു ലഭ്യമാക്കുകയും ചെയ്യണം.

വേണ്ടത് ദുർബല വിഭാഗങ്ങൾക്ക് സഹായം

കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമർപ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവർ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തിൽ പൂർണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ അഥവാ വിശ്വാസ പരിശീലകർ.
മതപഠനം പൂർണമായും സഭയുടെ (അതതു മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിൻമേൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലർത്തുന്നതിനാലും സർക്കാരിന്‍റെ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. അതേസമയം, ക്രൈസ്തവ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയാറാകണം.

പിൻമാറണം

വേണ്ടത്ര ആലോചനയോ ചർച്ചകളോ കൂടാതെ തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽനിന്നു പിൻമാറണമെന്നു കേരള സർക്കാരിനോടു കത്തോലിക്ക സഭ ആവശ്യപ്പെട്ടു. കെസിബിസിയുടെ ഭാരവാഹികളായ ബിഷപ്പുമാരുടെ നേതൃത്വത്തിൽ കത്തോലിക്കാസഭയിലെ മൂന്നു റീത്തിലെയും ഔദ്യോഗിക പ്രതിനിധികൾ യോഗം ചേർന്നാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവനയിൽ അറിയിച്ചു.

Kerala

കെസിബിസി സമ്മേളനത്തിന് ഇന്നു തുടക്കം

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ ശൈ​​​ത്യ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ഇ​​​ന്നും നാ​​​ളെ​​​യും പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും.

2026-28 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു​​​ള്ള കെ​​​സി​​​ബി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലു​​​ണ്ടാ​​​കും.

ആ​​​ഗോ​​​ള​​​സ​​​ഭ​​​യി​​​ല്‍ ആ​​​ച​​​രി​​​ച്ചുവ​​​രു​​​ന്ന പ്ര​​​ത്യാ​​​ശ​​​യു​​​ടെ ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ ആ​​​ഘോ​​​ഷം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് എ​​​ല്ലാ മെ​​​ത്രാ​​​ന്മാ​​​രും ചേ​​​ര്‍ന്നു​​​ള്ള സ​​​മൂ​​​ഹ ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up