കൊച്ചി: നാടകകലയെ അടുത്തറിയാനും നാടക പഠനത്തിലൂടെ വ്യക്തിത്വവികസനത്തിനുമായി വിദ്യാർഥികൾക്കായി കെസിബിസി മീഡിയ കമ്മീഷൻ നാടക ശില്പശാല സംഘടിപ്പിക്കുന്നു. 18 മുതൽ 22 വരെ പാലാരിവട്ടം പിഒസിയിലാണു ശില്പശാല.
10 മുതൽ 18 വരെ വയസ് പ്രായമുള്ള വിദ്യാർഥികൾക്കാണ് അഞ്ചു ദിവസത്തെ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം. പ്രമുഖ നാടക പ്രവർത്തകർ ക്ലാസുകളും സെഷനുകളും നയിക്കും.
ദിവസവും രാവിലെ ഒന്പതു മുതൽ വൈകുന്നേരം 5.30 വരെയാണു ശില്പശാല . 1000 രൂപയാണ് പ്രവേശനഫീസ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 കുട്ടികൾക്കാണു അവസരമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, ക്യാന്പ് ഡയറക്ടർ ഡോ. തോമസ് പനക്കളം എന്നിവർ അറിയിച്ചു. ഫോൺ- 94460 24490, 96450 45142.
Tags : Drama Studio POC KCBC Media Commission