Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pete Hegseth

ആ​യു​ധ​പ്പു​ര​ക​ൾ കാ​ലി​യാ​കു​ന്നു; ട്രം​പും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യും ഏ​റ്റു​മു​ട്ടി

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പെ​റ്റ് ഹെ​ഗ്‌​സെ​ത്തും ഏ​റ്റു​മു​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ട്. സൈ​ന്യ​ത്തി​ന്‍റെ പ​ക്ക​ലു​ള്ള ആ​യു​ധ​ങ്ങ​ളു​ടെ​യും മി​സൈ​ലു​ക​ളു​ടെ​യും ശേ​ഖ​രം പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ള​രെ വേ​ഗ​ത്തി​ൽ തീ​ർ​ന്ന​താ​ണ് ഇ​രു​വ​രെ​യും ചൊ‌​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കാ​ബി​ന​റ്റ് യോ​ഗ​ത്തി​നി​ട​യി​ലാ​ണ് ഈ ​വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്.

ആ​യു​ധ​ക്ഷാ​മം പ​രി​ഹ​രി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു എ​ന്നാ​ണ് താ​ൻ ക​രു​തി​യി​രു​ന്ന​തെ​ന്ന് ട്രം​പ് ഹെ​ഗ്‌​സെ​ത്തി​നോ​ട് ദേ​ഷ്യ​ത്തോ​ടെ പ​റ​ഞ്ഞ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. അ​തേ​സ​മ​യം ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പ്ര​ധാ​ന മി​സൈ​ലു​ക​ളു​ടെ​യും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും കു​റ​വ് അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ദൂ​ര​പ​രി​ധി കൂ​ടി​യ ഗൈ​ഡ​ഡ് മി​സൈ​ലു​ക​ൾ, വ്യോ​മ പ്ര​തി​രോ​ധ ഇ​ന്‍റ​ർ​സെ​പ്റ്റ​റു​ക​ൾ എ​ന്നി​വ​യു​ടെ സ്റ്റോ​ക്കാ​ണ് കു​റ​ഞ്ഞ​ത്. ഇ​റാ​നു​മാ​യു​ള്ള പോ​രാ​ട്ടം ക​ടു​ത്ത​തോ​ടെ ഇ​വ വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ആ​യു​ധ​ശേ​ഖ​രം കു​റ​ഞ്ഞ​തും ഇ​റാ​നു​മാ​യു​ള്ള വ​ലി​യൊ​രു ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ട്രം​പ് പി​ന്മാ​റാ​ൻ കാ​ര​ണ​മാ​യ​താ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ച​ർ​ച്ച​ക​ൾ​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​കാ​ൻ വേ​ണ്ടി താ​ൻ അ​ത് പി​ന്നീ​ട് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ട്രം​പ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​ടെ കൈ​വ​ശം ഇ​പ്പോ​ഴും വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളു​ണ്ടെ​ന്ന് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

ത​നി​ക്ക് പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹെ​ഗ്‌​സെ​ത്ത്, ഡെ​പ്യൂ​ട്ടി പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ഫെ​യി​ൻ​ബ​ർ​ഗി​നെ​യും പ്ര​സി​ഡ​ന്‍റ് വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ നി​ല​വി​ലെ ആ​യു​ധ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

International

യു​ദ്ധം എ​പ്പോ​ൾ നി​ർ​ത്ത​ണ​മെ​ന്ന തീ​രു​മാ​നം ട്രം​പി​ന്‍റേ​ത്; യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ യു​ദ്ധം തു​ട​രു​മെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത്. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ​യ​പ​രി​ധി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും എ​പ്പോ​ൾ നി​ർ​ത്ത​ണ​മെ​ന്ന തീ​രു​മാ​നം ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റേ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം സൗ​ത്ത് പാ​ഴ്സ് വാ​ത​ക​പ്പാ​ട​ത്തി​നു നേ​രെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി. ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി, കു​വൈ​ത്തി​ലെ മി​നാ അ​ൽ അ​ഹ​മ്മ​ദി റി​ഫൈ​ന​റി, മി​നാ അ​ബ്ദു​ല്ല റി​ഫൈ​ന​റി, യു​എ​ഇ​യി​ലെ ഹ​ബ്ഷാ​ൻ ഗ്യാ​സ് ഫെ​സി​ലി​റ്റി, ബാ​ബ് എ​ണ്ണ​പ്പാ​ടം, സൗ​ദി അ​റേ​ബ്യ​യി​ലെ സാം​റെ​ഫ് റി​ഫൈ​ന​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

International

യു​ദ്ധം എ​ത്ര കാ​ലം തു​ട​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് തീ​രു​മാ​നി​ക്കും; നി‍‍​ർ​ണാ​യ​ക പ്ര​തി​ക​ര​ണ​വു​മാ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി

വാ​ഷിം​ഗ്‌‌​ട​ൺ: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തി​ൽ നി‍‍​ർ​ണാ​യ​ക പ്ര​തി​ക​ര​ണ​വു​മാ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത്. യു​ദ്ധം എ​ത്ര കാ​ലം തു​ട​രു​മെ​ന്ന് ഡൊ​ണാ​ൾ​ഡ് ട്രം​പ് തീ​രു​മാ​നി​ക്കു​മെ​ന്ന് പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ന്റെ സ​മ​യ​ക്ര​മ​വും വ്യാ​പ്തി​യും കു​റ​ഞ്ഞും കൂ​ടി​യും കൊ​ണ്ടേ​യി​രി​ക്കും. അ​വ ഏ​ത് ത​ര​ത്തി​ലാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ഹെ​ഗ്‌​സെ​ത്ത് വ്യ​ക്ത​മാ​ക്കി. പ്ര​സി​ഡ​ന്‍റ് ആ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ യു​എ​സ് പോ​ർ വി​മാ​ന​ങ്ങ​ൾ മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ലേ​യ്ക്ക് എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​സൈ​നി​ക ന​ട​പ​ടി ആ​ദ്യ ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ്. കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക ശേ​ഷി മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്ക് ഒ​ഴു​കു​മെ​ന്ന് യു​എ​സ് സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഡാ​ൻ കെ​യ്നും വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ മൂ​ന്ന് എ​ഫ് 15 വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്ന​താ​യി അ​മേ​രി​ക്ക സ്ഥി​രീ​ക​രി​ച്ചു. കു​വൈ​ത്ത് വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ അ​ബ​ദ്ധ​ത്തി​ൽ വീ​ഴ്ത്തി​യ​ത് എ​ന്നാ​ണ് വാ​ദം. "ഫ്ര​ണ്ട്‍​ലി ഫ​യ​ര്‍' എ​ന്നാ​ണ് യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന​തി​നെ അ​മേ​രി​ക്ക വി​ശേ​ഷി​പ്പി​ച്ച​ത്.

International

പീറ്റ് ഹെഗ്സെത്ത് നിസൈനീകൃത മേഖല സന്ദർശിച്ചു

സീ​​​യൂ​​​ൾ: യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ അ​​​തി​​​ർ​​​ത്തി​​​യാ​​​യ നി​​​സൈ​​​നീ​​​കൃ​​​ത മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ച്ചു. യു​​​എ​​​സ് ആ​​​ർ​​​മി ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ ദ​​​ക്ഷ​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ആ​​​ൻ ഗ്യു ​​​ബാ​​​ക്ക് സ്വീ​​​ക​​​രി​​​ച്ചു.

അ​​​മേ​​​രി​​​ക്ക-​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ വാ​​​ർ​​​ഷി​​​ക സു​​​ര​​​ക്ഷാ ച​​​ർ​​​ച്ച​​​യ്ക്കാ​​​യി​​​ട്ടാ​​​ണ് പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​വി​​​ന്യാ​​​സം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യി​​​ലു​​​ണ്ടാ​​​യേ​​​ക്കും.

ചൈ​​​ന താ​​​യ്‌​​​വാ​​​നെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്.

Latest News

Corehub Up