സീയൂൾ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇന്നലെ ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലെ അതിർത്തിയായ നിസൈനീകൃത മേഖല സന്ദർശിച്ചു. യുഎസ് ആർമി ഹെലികോപ്റ്ററിലെത്തിയ അദ്ദേഹത്തെ ദക്ഷണകൊറിയൻ പ്രതിരോധമന്ത്രി ആൻ ഗ്യു ബാക്ക് സ്വീകരിച്ചു.
അമേരിക്ക-ദക്ഷിണകൊറിയ വാർഷിക സുരക്ഷാ ചർച്ചയ്ക്കായിട്ടാണ് പീറ്റ് ഹെഗ്സെത്ത് എത്തിയിരിക്കുന്നത്.
ദക്ഷിണകൊറിയയിലെ അമേരിക്കൻ സൈനികവിന്യാസം സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ ചർച്ചയിലുണ്ടായേക്കും.
ചൈന തായ്വാനെ ആക്രമിച്ചാൽ ദക്ഷിണകൊറിയയിലെ അമേരിക്കൻ സൈനികരെ പ്രതിരോധത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.