x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധം എ​ത്ര കാ​ലം തു​ട​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് തീ​രു​മാ​നി​ക്കും; നി‍‍​ർ​ണാ​യ​ക പ്ര​തി​ക​ര​ണ​വു​മാ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി


Published: March 2, 2026 10:40 PM IST | Updated: March 2, 2026 10:40 PM IST

വാ​ഷിം​ഗ്‌‌​ട​ൺ: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തി​ൽ നി‍‍​ർ​ണാ​യ​ക പ്ര​തി​ക​ര​ണ​വു​മാ​യി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത്. യു​ദ്ധം എ​ത്ര കാ​ലം തു​ട​രു​മെ​ന്ന് ഡൊ​ണാ​ൾ​ഡ് ട്രം​പ് തീ​രു​മാ​നി​ക്കു​മെ​ന്ന് പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ന്റെ സ​മ​യ​ക്ര​മ​വും വ്യാ​പ്തി​യും കു​റ​ഞ്ഞും കൂ​ടി​യും കൊ​ണ്ടേ​യി​രി​ക്കും. അ​വ ഏ​ത് ത​ര​ത്തി​ലാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ഹെ​ഗ്‌​സെ​ത്ത് വ്യ​ക്ത​മാ​ക്കി. പ്ര​സി​ഡ​ന്‍റ് ആ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ യു​എ​സ് പോ​ർ വി​മാ​ന​ങ്ങ​ൾ മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ലേ​യ്ക്ക് എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​സൈ​നി​ക ന​ട​പ​ടി ആ​ദ്യ ഘ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണ്. കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക ശേ​ഷി മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്ക് ഒ​ഴു​കു​മെ​ന്ന് യു​എ​സ് സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഡാ​ൻ കെ​യ്നും വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ മൂ​ന്ന് എ​ഫ് 15 വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്ന​താ​യി അ​മേ​രി​ക്ക സ്ഥി​രീ​ക​രി​ച്ചു. കു​വൈ​ത്ത് വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ അ​ബ​ദ്ധ​ത്തി​ൽ വീ​ഴ്ത്തി​യ​ത് എ​ന്നാ​ണ് വാ​ദം. "ഫ്ര​ണ്ട്‍​ലി ഫ​യ​ര്‍' എ​ന്നാ​ണ് യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന​തി​നെ അ​മേ​രി​ക്ക വി​ശേ​ഷി​പ്പി​ച്ച​ത്.

Tags : united states Secretary of Defense Pete Hegseth reaction iran-israel conflict

Recent News

Corehub Up