x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെടിനിർത്തലിനായി ഇറാൻ യാചിച്ചെന്നു അമേരിക്ക


Published: April 9, 2026 12:20 AM IST | Updated: April 9, 2026 12:20 AM IST

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​പ​​​ര​​​മ്പ​​​ര​​​ക​​​ളി​​​ലൂ​​​ടെ ഇ​​​റാ​​​ന്‍റെ സൈ​​​നി​​​ക​​​ശേ​​​ഷി​​​ക്കു ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക ഏ​​​ൽ​​​പ്പി​​​ച്ച​​​തെ​​​ന്നും വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നാ​​​യി അ​​​വ​​​ർ യാ​​​ചി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്.

ഇ​​​റാ​​​ന്‍ അ​​​പ​​​മാ​​​നി​​​ത​​​മാ​​​യെ​​​ന്നും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യ മ​​​റ്റു വ​​​ഴി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു ത​​​യാ​​​റാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു സ​​​ന്ന​​​ദ്ധ​​​മാ​​​യ​​​തെ​​​ന്നും വൈ​​​റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു.

നേ​​​തൃ​​​ത്വം ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ക​​​യും സൈ​​​നി​​​ക​​​ശേ​​​ഷി ഇ​​​ല്ലാ​​​താ​​​കു​​​ക​​​യും ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​റാ​​​ൻ ര​​​ണ്ടാ​​​ഴ്ച​​​ത്തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​മ്മ​​​തി​​​ച്ച​​​ത്. ത​​​ങ്ങ​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ധി​​​യേ​​​ക്കാ​​​ൾ വ​​​ള​​​രെ മി​​​ക​​​ച്ച​​​താ​​​ണ് ഒ​​​രു ക​​​രാ​​​റി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ക​​​യെ​​​ന്ന് ഭ​​​ര​​​ണ​​​കൂ​​​ടം മ​​​ന​​​സി​​​ലാ​​​ക്കി. ഇ​​​റാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​യി.

ഇ​​​റാ​​​ൻ ഒ​​​രി​​​ക്ക​​​ലും ഒ​​​രു ആ​​​ണ​​​വാ​​​യു​​​ധ​​​വും കൈ​​​വ​​​ശം വ​​​യ്ക്കി​​​ല്ലെ​​​ന്ന് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു. അ​​​വ​​​രു​​​ടെ വി​​​ധി ന​​​മ്മ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്നു, മ​​​റി​​​ച്ച​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​വ​​​ർ ച​​​ർ​​​ച്ച​​​യ്ക്കു വ​​​ന്ന​​​ത്. ഇ​​​റാ​​​ന്‍റെ സൈ​​​നി​​​ക ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി ത​​​ക​​​ർ​​​ന്നു. ആ ​​​രാ​​​ജ്യ​​​ത്തി​​​ന് ഇ​​​നി മി​​​സൈ​​​ലു​​​ക​​​ൾ, റോ​​​ക്ക​​​റ്റു​​​ക​​​ൾ, ഡ്രോ​​​ണു​​​ക​​​ൾ എ​​​ന്നി​​​വ നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​പ​​​ര​​​മ്പ​​​ര​​​ക​​​ളി​​​ലൂ​​​ടെ ഇ​​​റാ​​​ന്‍റെ സൈ​​​നി​​​ക​​​ശേ​​​ഷി​​​ക്കു ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​ണ് യു​​​എ​​​സ് ഏ​​​ൽ​​​പ്പി​​​ച്ച​​​ത്-​​​പീ​​​റ്റ് ഹെ​​​ഗ്സെ​​​ത് പ​​​റ​​​ഞ്ഞു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി മാ​​​ത്രം ഇ​​​റാ​​​നി​​​ൽ 800 ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നും ഇ​​​തു​​​വ​​​ഴി ഇ​​​റാ​​​ന്‍റെ പ്ര​​​തി​​​രോ​​​ധ വ്യാ​​​വ​​​സാ​​​യി​​​ക അ​​​ടി​​​ത്ത​​​റ ത​​​ക​​​ർ​​​ത്തു​​​വെ​​​ന്നും ഫാ​​​ക്‌​​​ട​​​റി​​​ക​​​ൾ നി​​​ലം​​​പ​​​രി​​​ശാ​​​ക്കി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : ceasefire US Iran asked pete hegseth

Recent News

Corehub Up