വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന്റ പൂർണ ഉത്തരവാദിത്തം പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തിനാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധവുമായി ബന്ധപ്പെട്ട സൈനിക നടപടികളിലും തന്ത്രങ്ങളിലും പ്രതിരോധ സെക്രട്ടറി എടുത്ത തീരുമാനങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നാണ് ട്രംപിന്റെ പക്ഷം.
എന്നാൽ, താൻ പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾ മാത്രമാണ് നടപ്പിലാക്കുന്നതെന്ന സൂചനയാണ് ഹെഗ്സെത്ത് നൽകുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ട്രംപിന്റെ ധീരതയെ അഭിനന്ദിക്കണമെന്നും അമേരിക്കൻ സൈന്യം നടത്തുന്ന 'എപ്പിക് ഫ്യൂറി' എന്ന ദൗത്യം ഇറാനെ പൂർണമായും നിലയ്ക്കു നിർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച ഈ പോരാട്ടം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാനിലെ 7000-ത്തോളം സൈനിക കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യം വെച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും ഇന്ധനവില വർധനവും ലോകരാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Tags : Pete Hegseth Trump Latest News