Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PinarayiVijayan

സൈ​ക്കി​ൾ ത​ട്ടി നാ​യ ച​ത്താ​ലും ഒ​ത്തു​ക​ളി​യെ​ന്ന് പ​റ​യും; പി​​ണറാ​യി​യെ പ​രി​ഹ​സി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​യും പ​രി​ഹ​സി​ച്ച് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യെ​ന്ന എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണ​ത്തി​നെ​തി​രെ​യാ​ണ് ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് എ​ന്ത് സം​ഭ​വി​ച്ചാ​ലും ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യാ​ണെ​ന്ന് പ​റ​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സൈ​ക്കി​ൾ ത​ട്ടി നാ​യ ച​ത്താ​ൽ പോ​ലും ബി​ജെ​പി-​കോ​ൺ​ഗ്ര​സ് ഒ​ത്തു​ക​ളി​യാ​ണെ​ന്ന് പ​റ​യു​ന്ന നി​ല​യി​ലേ​ക്കാ​ണ് ഇ​ട​ത് നേ​താ​ക്ക​ൾ എ​ത്തി​യി​രി​ക്കു​ന്നത്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും പേ​ര് ഉ​ച്ച​രി​ക്കാ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​നെ​തി​രെ ഒ​ത്തു​ക​ളി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​ട​ത് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഉ​ണ്ട​യി​ല്ലാ വെ​ടി മാ​ത്ര​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം.

സം​സ്ഥാ​ന​ത്ത് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ഒ​ത്തു​ക​ളി​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​മ്പ് ഒ​ത്തു​ക​ളി ന​ട​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. എ​ന്തു​പ​റ​ഞ്ഞാ​ലും ഇ​പ്പോ​ൾ ഒ​ത്തു​ക​ളി​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. സ്വ​ന്തം പാ​പം ക​ഴു​കി​ക്ക​ള​യാ​ൻ ഒ​ത്തു​ക​ളി​ച്ച​വ​ർ ഞ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കും. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട 28 പ്ര​തി​ക​ളി​ൽ 27 പേ​ർ​ക്കെ​തി​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 

നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചാ​ലു​ട​ൻ ഇ​ത് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. വീ​ണാ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. 

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പാ​ള​യം സ​ന്തോ​ഷി​നെ ത​ൽ​ക്കാ​ലം ഒ​ഴി​വാ​ക്കി​യാ​ണ് കു​റ്റ​പ​ത്രം ന​ൽ​കു​ക. ഗൂ​ഢാ​ലോ​ച​ന​യി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​യാ​ൾ​ക്കെ​തി​രെ ര​ണ്ടാം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. 

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ ഇ​ഡി​യു​ടെ ക​ത്ത് വി​ഷ​യം മ​ന്ത്രി​സ​ഭ​യി​ലും ച​ർ​ച്ച ചെ​യ്തേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ ഇ​​​ഡി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ വി​​​ഷ​​​യം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും ച​​​ർ​​​ച്ച ചെ​​​യ്തേ​​​ക്കും.

വ​​​രു​​​ന്ന തി​​​ങ്ക​​​ളോ ചൊ​​​വ്വ​​​യോ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​സ​​​തീ​​​ശ​​​നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ധാ​​​ന യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യെ കൂ​​​ടി അ​​​ന്വേ​​​ഷ​​​ണ വി​​​ഷ​​​യം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​ക.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ണ്ട്.

എ​​​ന്നാ​​​ൽ, സി​​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി ശ​​​ശി​​​ധ​​​ര​​​ൻ ക​​​ർ​​​ത്ത​​​യു​​​ടെ ഡ​​​യ​​​റ​​​യി​​​ൽ ചി​​​ല മ​​​ന്ത്രി​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ ഉ​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും സ്വീ​​​ക​​​രി​​​ക്കു​​​ക.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: പി​എം​എ​ൽ​എ ചു​മ​ത്തി; അ​ന്വേ​ഷ​ണം നേ​താ​ക്ക​ളി​ലേ​ക്കും

കൊ​ച്ചി: പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​എം​എ​ൽ​എ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​തോ‌​ടെ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും ഇ​ഡി കേ​സി​ലും പ്ര​തി​ക​ളാ​യി.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മാ​സ​പ്പ​ടി കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​വ​രി​ൽ​നി​ന്ന് ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും ഇ​ഡി പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി. വി​ഷ​യ​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

Kerala

പി​ണ​റാ​യി​ക്കെ​തി​രെ കേ​സെ​ടു​ക്കുമോ?; പ​ന്ത് എ​ജി​യു​ടെ കോ​ർ​ട്ടി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി. വി​ഷ​യ​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​ഡി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണോ, അ​തോ ആ​ദ്യം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് നി​യ​മ​പ​രി​ശോ​ധ​ന ന​ട​ക്കു​ക.

എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും സ​ർ​ക്കാ​ർ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക. ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ച​ർ​ച്ച ന​ട​ത്തി. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ത​ന്നെ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഉ​ട​ൻ കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

എ​ന്നാ​ൽ ന​ട​പ​ടി രാ​ഷ്ട്രീ​യ​മാ​യി തി​രി​ച്ച​ടി​യാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷ​മേ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എ​ന്നാ​ണ് മ​റു​വി​ഭാ​ഗം പ​റ​യു​ന്ന​ത്. കേ​സെ​ടു​ത്താ​ൽ ബി​ജെ​പി​ക്ക് രാ​ഷ്ട്രീ​യ മേ​ൽ​ക്കൈ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലെ ചി​ല​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ​ക്കൊ​പ്പം രാ​ഷ്ട്രീ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

Kerala

കോ​ട്ട​ക​ൾ ത​ക​ർ​ന്നു, പ​ഴി അ​ണി​ക​ൾ​ക്ക്; മാ​റി ചി​ന്തി​ച്ച​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് പി​ണ​റാ​യി

ക​ണ്ണൂ​ർ: കോ​ട്ട​ക​ളി​ലെ വ​മ്പ​ൻ തോ​ൽ​വി​ക​ളി​ൽ പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ തി​രു​ത്തി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും  മാ​റി ചി​ന്തി​ച്ച​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

ത​ളി​പ്പ​റ​മ്പി​ലെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ണ​റാ​യി. താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​ട്ടി​യെ ഉ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യി​ട്ടു​ണ്ടാ​കു​മെ​ന്നും അ​വ​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​രി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച് എ​ൽ​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പി​ണ​റാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

ത​ളി​പ്പ​റ​മ്പി​ൽ എ​ല്ലാ കാ​ല​ത്തും പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്ന ചി​ല​ർ ഇ​ത്ത​വ​ണ മാ​റി ചി​ന്തി​ച്ചു. അ​വ​ർ സ്വീ​ക​രി​ച്ച​ത് തെ​റ്റാ​യ നി​ല​പാ​ടാ​ണ്. ഇ​ത്ത​ര​ക്കാ​ർ തെ​റ്റ് തി​രു​ത്തു​ക​യും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം. അ​തേ​സ​മ​യം ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് പി​ണ​റാ​യി ഉ​ന്ന​യി​ച്ച​ത്. ഗോ​വി​ന്ദ​ൻ അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും പാ​ർ​ട്ടി​യോ​ട് വ​ഞ്ച​ന കാ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

ഇ​ത്ത​രം വ​ഞ്ച​ക​ർ​ക്ക് പാ​ർ​ട്ടി​യെ പോ​റ​ലേ​ൽ​പ്പി​ക്കാ​ൻ മാ​ത്ര​മേ ക​ഴി​യൂ​വെ​ന്നും കാ​ല​ക്ര​മ​ത്തി​ൽ അ​വ​ർ പി​ന്നോ​ട്ടു​പോ​കും. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും ജ​ന​വി​ധി മാ​നി​ക്കു​ന്നു​വെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി: പി​ണ​റാ​യി​യെ ത​ള്ളി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ; ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യെ​ച്ചൊ​ല്ലി സി​പി​ഐ​യു​മാ​യി ഇ​നി ച​ർ​ച്ച​യി​ല്ലെ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ര​സ്യ നി​ല​പാ​ട് ത​ള്ളി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. മു​ന്ന​ണി​ക്കു​ള്ളി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​ര​സ്പ​ര കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം.

എ​ൽ​ഡി​എ​ഫ് എ​ന്ന രാ​ഷ്ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ എ​പ്പോ​ഴും കൂ​ടി​യാ​ലോ​ച​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും സി​പി​എം മാ​ത്രം ഒ​റ്റ​യ്ക്ക് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട വി​ഷ​യ​മ​ല്ല ഇ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ന്ന​ണി യോ​ഗം നി​ശ്ചി​ത ധാ​ര​ണ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ർ​ന്ന് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും ക​ൺ​വീ​ന​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പി​ണ​റാ​യി വി​ജ​യ​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടി​നെ​തി​രെ മു​ന്ന​ണി​യി​ലെ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത അ​തൃ​പ്തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ത​ർ​ക്ക​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് സി​പി​എം ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത നി​ല​പാ​ടു​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് സി​പി​ഐ തീ​രു​മാ​നം. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ സി​പി​എം കേ​ന്ദ്ര​നേ​താ​വ് എം.​എ. ബേ​ബി​യു​മാ​യി ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, പ്ര​ശ്നം സം​സ്ഥാ​ന നേ​തൃ​ത്വം ത​ന്നെ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ട്ടെ എ​ന്ന മു​ൻ നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം നി​ല​വി​ലു​ള്ള​ത്.

Kerala

അ​ഭി​മാ​നം പ​ണ​യം വെ​ക്കി​ല്ല; പോ​രി​നു​റ​ച്ച് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ ചൊ​ല്ലി സി​പി​എം-​സി​പി​ഐ ത​ർ​ക്കം മു​റു​കു​ന്നു. വി​ഷ​യ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നു​മാ​ണ് സി​പി​ഐ​യു​ടെ തീ​രു​മാ​നം. പാ​ർ​ട്ടി​യു​ടെ അ​ഭി​മാ​നം ന​ഷ്ട​പ്പെ​ടു​ത്തി മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി തു​ട​രേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഒ​രു വി​ഭാ​ഗം.

പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ഷ്ട്രീ​യ ശൈ​ലി​ക്കെ​തി​രെ​യും സി​പി​ഐ​യി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്. പി​ണ​റാ​യി ശൈ​ലി​യു​ടെ പ്ര​ത്യാ​ഘാ​തം സി​പി​എ​മ്മി​ന് മാ​ത്ര​മ​ല്ല സി​പി​ഐ​ക്കും നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. വ​ലി​യ പ​രാ​ജ​യ​മു​ണ്ടാ​യി​ട്ടും ശൈ​ലി​യി​ൽ മാ​റ്റ​മി​ല്ല.

ഇ​തി​ന്‍റെ തെ​ളി​വാ​ണ് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച പി​ണ​റാ​യി​യു​ടെ നി​ല​പാ​ടെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ക്കേ​ണ്ട തു​ട​ർ​നി​ല​പാ​ട് സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തീ​രു​മാ​നം നേ​തൃ​യോ​ഗം ചേ​ർ​ന്ന് എ​ടു​ക്കും. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം അ​ടു​ത്ത മാ​സം പ​ത്തി​നാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​രേ​ണ്ട​ത്.

ഓ​ണം, ഡ​ൽ​ഹി സ​മ​രം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​യ​തി നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് യോ​ഗം പ​ത്തി​നു​മു​മ്പ് ത​ന്നെ ചേ​രാ​നു​ള്ള സാ​ധ്യ​ത​യും സി​പി​ഐ നേ​തൃ​ത്വം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സി​പി​ഐ​യ്ക്ക് ന​ൽ​കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നെ​തി​രെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സി​പി​ഐ​യു​ടെ അ​ഭി​മാ​ന​ത്തി​ന് വി​ല​യി​ടാ​ൻ ഒ​രു നേ​താ​വി​നും അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പ​ദ​വി സി​പി​ഐ​എ​മ്മി​നു​ള്ള​താ​ണെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Kerala

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് 'പൊ​ള്ളും​വി​ല'; സ​ർ​ക്കാ​രി​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. അ​രി, പ​ഞ്ച​സാ​ര, പ​ച്ച​ക്ക​റി, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് ദി​നം​പ്ര​തി വി​ല വ​ർ​ധി​ക്കു​ക​യാ​ണ്.

വി​ല വ​ർ​ധ​ന പി​ടി​ച്ചു​നി​ർ​ത്താ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​രി​യു​ടെ വി​ല​യി​ൽ 15 രൂ​പ​യോ​ളം വ​ർ​ധ​ന​യു​ണ്ടാ​യി. ഓ​ണ​ക്കാ​ല​ത്ത് വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ വി​പ​ണി ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​പ​ണി ഇ​ട​പെ​ട​ലി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ നേ​ര​ത്തെ ത​ന്നെ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു​വെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. 2016 മു​ത​ൽ 13 നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് സ​പ്ലൈ​കോ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

വിഴിഞ്ഞം: സര്‍ക്കാര്‍ ഉടമസ്ഥത തുടരണമെന്ന് പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​നു​ത​ന്നെ വ​ലി​യ മു​ത​ല്‍ക്കൂ​ട്ടാ​യി മാ​റി​യി​രി​ക്കു​ന്ന വി​ഴി​ഞ്ഞം പോ​ര്‍ട്ട് ഒ​രു കു​ത്ത​ക​ശ​ക്തി​യു​ടെ​യും വ​ല​യ​ത്തി​ല്‍പെ​ടാ​തെ ന​മ്മു​ടെ നാ​ടി​നും ജ​ന​ങ്ങ​ള്‍ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി തു​ട​ര്‍ന്നും വ​ള​ര​ണം എ​ന്ന​താ​ണ് ന​മ്മ​ള്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ.

അ​തി​ന് ഭം​ഗം​വ​രു​ത്തു​ന്ന രീ​തി​യി​ലു​ള്ള ഏ​തു ഇ​ട​പെ​ട​ലും, ഏ​തു​വി​ധ സ്വാ​ധീ​ന​വും സം​സ്ഥാ​ന താ​ല്‍പ​ര്യ​ത്തി​ന്എ​തി​രാ​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ണ്‍സ​ഷ​ണ​യ​ര്‍ ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള വ്യ​വ​സ്ഥ​ക​ള്‍ സ്വ​കാ​ര്യ ക​മ്പ​നി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​വ​ര്‍ക്ക് വ​ഴി​വി​ട്ട സൗ​ജ​ന്യ​ങ്ങ​ള്‍ ന​ല്‍കി സം​സ്ഥാ​ന താ​ത്പ​ര്യം ബ​ലി​ക​ഴി​ക്ക​രു​തെ​ന്നു​മാ​ണ് ആ​വ​ര്‍ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത്.

ഇ​ന്ത്യ​യി​ല്‍ത​ന്നെ ഇ​ത്ര​യും ഭീ​മ​മാ​യ നി​ക്ഷേ​പം ഒ​രു പോ​ര്‍ട്ടി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ ന​ട​ത്തി​യ ആ​ദ്യ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ എ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖം എ​ന്നും അ​ങ്ങ​നെ ത​ന്നെ തു​ട​രാ​ന്‍ സ​ര്‍ക്കാ​ര്‍ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ള്‍ക്കും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

മാ​റ്റ​മാ​ണ് മാ​ർ​ക്സി​സം; പി​ണ​റാ​യി​യേ​യും ബാ​ല​ഗോ​പാ​ലി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​റ്റ പ​രാ​മ​ർ​ശ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചും മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ പ​രി​ഹ​സി​ച്ചും ജി.​സു​ധാ​ക​ര​ൻ എം​എ​ൽ​എ. ചെ​റ്റ​ക്കു​ടി​ലു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ് ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ​ന്നും അ​തി​നാ​ൽ ചെ​റ്റ എ​ന്ന പ്ര​യോ​ഗം ക​മ്മ്യൂ​ണി​സ്റ്റ് ഭാ​ഷ​യ്ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ​യി​ലെ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഖ​ജ​നാ​വി​ൽ ആ​റാ​യി​രം കോ​ടി രൂ​പ​യു​ണ്ടെ​ന്ന് ബാ​ല​ഗോ​പാ​ൽ പ​റ​യു​ന്ന​തി​നെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ധ​വ​ള​പ​ത്രം ഗം​ഭീ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​റ്റ​മാ​ണ് മാ​ർ​ക്സി​സം അ​താ​ണ് ശാ​സ്ത്രം.

കാ​ളി​ദാ​സ​നെ​യും ഷേ​ക്സ്പി​യ​റെ​യും വാ​യി​ച്ച ഒ​രാ​ൾ​ക്കേ ഇ​ത്ര​യും ല​ളി​ത​വും ഗ​ഹ​ന​വു​മാ​യ ഒ​രു ബ​ജ​റ്റ് ത​യാ​റാ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സു​ധാ​ക​ര​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ചെ​റ്റ പ​രാ​മ​ർ​ശം വ​ൻ​വി​വാ​ദ​മാ​യി​രു​ന്നു.

Latest News

Corehub Up