Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saudi Arabia

ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സൗദി അറേബ്യയെ തകർത്ത് സ്പെയിൻ

അ​റ്റ്‌​ലാ​ന്‍റ: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സ്പാ​നി​ഷ് ടീ​മി​ന്‍റെ വ​ന്പ​ൻ ജ​യം. ഗ്രൂ​പ്പ് എ​ച്ചി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ കേ​പ് വെ​ർ​ദെ​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ സ്പെ​യി​ൻ ഇ​ന്ന​ലെ രാ​ത്രി​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഗോ​ളി​ൽ മു​ക്കി. മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് സ്പെ​യി​ൻ ജ​യ​മാ​ഘോ​ഷി​ച്ചു.

കൗ​മാ​ര സൂ​പ്പ​ർ താ​രം ലാ​മി​ൻ യ​മാ​ലി​നെ സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്പെ​യി​ൻ കി​ക്കോ​ഫി​നെ​ത്തി​യ​ത്. അ​തി​ന്‍റെ ഫ​ലം 10-ാം മി​നി​റ്റി​ൽ ക​ണ്ടു. മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലി​ന്‍റെ അ​സി​സ്റ്റി​ൽ ലാ​മി​ൻ യ​മാ​ൽ ഉ​ജ്വ​ല​മാ​യ ഫി​നി​ഷിം​ഗി​ലൂ​ടെ സ്പെ​യി​നെ മു​ന്നി​ലെ​ത്തി​ച്ചു.

21-ാം മി​നി​റ്റി​ൽ ഒ​യ​ർ​സ​ബാ​ലി​ന്‍റെ ഗോ​ൾ. ലാ​പോ​ർ​ട്ടെ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ളി​ന്‍റെ പി​റ​വി. 24-ാം മി​നി​റ്റി​ൽ വീ​ണ്ടും ഒ​യ​ർ​സ​ബാ​ൽ സൗ​ദി ഗോ​ൾ​വ​ല കു​ലു​ക്കി. ഇ​ത്ത​വ​ണ അ​സി​സ്റ്റ് ന​ൽ​കി​യ​ത് ഡാ​നി ഓ​ൾ​മോ.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​പ്പോ​ൾ സൗ​ദി​യു​ടെ ഹ​സ​ൻ തം​ബാ​ക്തി (49-ാം മി​നി​റ്റ്) സ്വ​ന്തം വ​ല​യി​ൽ പ​ന്ത് നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് ഗോ​ൾ പി​റ​ന്നി​ല്ല. അ​തോ​ടെ 4-0നു ​ജ​യി​ച്ച് സ്പെ​യി​ൻ ക​ളം വി​ട്ടു.

NRI

സൗ​ദി​യി​ലെ ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി; കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളു​ടെ സ്വ​ത്ത്‍ ക​ണ്ടു​കെ​ട്ടി

കൊ​ച്ചി: സൗ​ദി അ​റേ​ബ്യ​യി​ലെ ബാ​ങ്കി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ വാ​യ്പ​യെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളു​ടെ 32 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ കൂ​ടി ഇ​ഡി ക​ണ്ടു​കെ​ട്ടി.

സി.​ടി. സു​ലൈ​മാ​ന്‍, ഒ.​ടി. ന​ഫീ​സ​ത്ത്, മു​ഹ​മ്മ​ദ് സി​നാ​ന്‍ സു​ലൈ​മാ​ന്‍ എ​ന്നി​വ​രു​ടെ ഭൂ​സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ഇ​വ​രു​ടെ 4.55 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ നേ​ര​ത്തേ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

അ​ബു​ദാ​ബി​യി​ലെ ഹെ​ക്‌​സ ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ് സ​ര്‍​വീ​സ​സ് എ​ല്‍​എ​ല്‍​സി​യു​ടെ ഉ​ട​മ​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് തി​രു​ത്തു​മ്മ​ല്‍ ചേ​നോ​ത്ത് അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ബാ​ങ്ക് പി​എ​സ്‌​സി​യി​ല്‍ നി​ന്ന് 160 കോ​ടി​യോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു.

2013-17 കാ​ല​ത്തെ​ടു​ത്ത വാ​യ്പ​ത്തു​ക തി​രി​ച്ച​ട​ച്ചി​ല്ല. ബി​സി​ന​സി​നാ​യി എ​ടു​ത്ത വാ​യ്പ​ത്തു​ക​യു​ടെ ഒ​രു​ഭാ​ഗം സ​ഹോ​ദ​ര​നാ​യ സി.​ടി. സു​ലൈ​മാ​ന്‍റെ എ​ന്‍​ആ​ര്‍​ഇ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു.

ഇ​തു​പ​യോ​ഗി​ച്ച് 2022ല്‍ ​കാ​സ​ര്‍​ഗോ​ഡ് വീ​ട് നി​ര്‍​മി​ച്ച് ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും പേ​രി​ലാ​ക്കി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കാ​സ​ര്‍​​ഗോ​ഡ് ച​ന്ദേ​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

NRI

മ​ദീ​ന വാ​ഹ​നാ​പ​ക​ടം: ഹാ​ദി​യ ഫാ​ത്തി​മ​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

മ​ദീ​ന: മ​ദീ​ന​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഹാ​ദി​യ ഫാ​ത്തി​മ​യു​ടെ (10) മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. മ​ദീ​ന​യി​ലെ ജ​ന്ന​ത്തു​ൽ ബ​ഖീ​ഹി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഖ​ബ​റ​ട​ക്കം ന​ട​ന്ന​ത്.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ ഹാ​ദി​യ ഫാ​ത്തി​മ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ജി​ദ്ദ​യി​ൽ​നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് പോ​യ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ട്ടി​ച്ചാ​ണ് അ​പ​ക​ടം ന‌​ട​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (52), ഭാ​ര്യ ത​സ്‌​ന തോ​ടേ​ങ്ങ​ൽ (40), മ​ക​ൻ ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ ആ​ദി​ൽ (14), മാ​താ​വ് മൈ​മൂ​ന​ത്ത്‌ കാ​ക്കേ​ങ്ങ​ൽ (73) എ​ന്നി​വ​ർ ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ ഖ​ബ​ട​ക്കം മ​ദീ​ന​യി​ലെ ജ​ന്ന​ത്തു​ൽ ബ​ഖീ​ഹി​ൽ ന​ട​ത്തി​യി​രു​ന്നു. കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ഏ​ഴ് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up