x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗദിയിലെ മിസൈൽ ആക്രമണം: ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടില്ലെന്ന് എംബസി


Published: March 10, 2026 02:12 AM IST | Updated: March 10, 2026 02:12 AM IST

ന്യൂഡൽഹി: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ൽ ഖ​​​ർ​​​ജ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് റി​​​യാ​​​ദി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി തി​​​ങ്ക​​​ളാ​​​ഴ്ച അ​​​റി​​​യി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന ത​​​ര​​​ത്തി​​​ൽ നേ​​​രത്തേ പു​​​റ​​​ത്തു​​​വ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി നി​​​ഷേ​​​ധി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റതായി എം​​​ബ​​​സി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ​​​യാ​​​ൾ അ​​​ൽ ഖ​​​ർ​​​ജി​​​ലെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണെ​​​ന്നും എം​​​ബ​​​സി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. പ​​​രി​​​ക്കേ​​​റ്റ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നെ ക​​​മ്യൂ​​​ണി​​​റ്റി വെ​​​ൽ​​​ഫെ​​​യ​​​ർ കൗ​​​ൺ​​​സി​​​ല​​​ർ വൈ.​​​സാ​​​ബി​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് അ​​​ൽ ഖ​​​ർ​​​ജി​​​ലെ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ മി​​​സൈ​​​ൽ പ​​​തി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നും ഒ​​​രു ബം​​​ഗ്ലാ​​​ദേ​​​ശ് പൗ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും 12 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റെ​​​ന്നു​​​മാ​​​ണ് സൗ​​​ദി സി​​​വി​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ധി​​​കൃ​​​ത​​​ർ ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്.

എ​​​ന്നാ​​​ൽ, വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി എ​​​ക്‌​​​സി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ​​​ൻ പൗ​​​രന്മാ​​​ർ​​​ക്ക് എം​​​ബ​​​സി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ൽ​​​ഖ​​​ർ​​​ജ് ന​​​ഗ​​​ര​​​ത്തി​​​ലെ ക്ലീ​​നിം​​ഗ് ക​​​മ്പ​​​നി​​​യു​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്താ​​​ണ് മി​​​സൈ​​​ൽ പ​​​തി​​​ച്ച​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കെ​​​ട്ടി​​​ട​​​ത്തി​​നു വ​​​ലി​​​യ​​ തോ​​തി​​​ൽ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Missile attack Saudi Arabia Indian embassy

Recent News

Corehub Up