x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി​യി​ൽ യു​എ​സ് വി​മാ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; അ​ത്യാ​ധു​നി​ക 'ഇ-3 ​സെ​ൻ​ട്രി' ത​ക​ർ​ന്നു


Published: March 29, 2026 03:40 PM IST | Updated: March 29, 2026 03:40 PM IST

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന​തി​നി​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ ഇ-3 ​സെ​ൻ​ട്രി വി​മാ​ന​ത്തി​ന് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ൾ. ശ​ത്രു​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന 'എ​യ​ർ​ബോ​ൺ വാ​ണിം​ഗ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സി​സ്റ്റം' സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള ഈ ​വി​മാ​നം ത​ക​ർ​ന്ന​ത് മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഇ​റാ​ൻ അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ 'പ​റ​ക്കു​ന്ന റ​ഡാ​ർ' എ​ന്നാ​ണ് ഇ-3 ​സെ​ൻ​ട്രി അ​റി​യ​പ്പെ​ടു​ന്ന​ത്. വി​മാ​ന​ത്തി​ന് മു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള കൂ​റ്റ​ൻ റ​ഡാ​ർ ഉ​പ​യോ​ഗി​ച്ച് 400 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രെ​യു​ള്ള ശ​ത്രു വി​മാ​ന​ങ്ങ​ളെ​യും മി​സൈ​ലു​ക​ളെ​യും ഒ​രേ​സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ ഇ​തി​ന് സാ​ധി​ക്കും. യു​ദ്ധ​ഭൂ​മി​യി​ൽ സ്വ​ന്തം സൈ​ന്യ​ത്തി​ന് കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും ശ​ത്രു​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ൾ ത​ത്സ​മ​യം അ​റി​യി​ക്കാ​നും ഈ ​വി​മാ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഒ​രു ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​വി​മാ​നം ത​ന്ത്ര​പ്ര​ധാ​ന​മാ​യ ആ​സ്തി​യാ​യാ​ണ് പെ​ന്‍റ​ഗ​ൺ ക​ണ​ക്കാ​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സൗ​ദി​യി​ലെ ത​ങ്ങ​ളു​ടെ സൈ​നി​ക താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ വ​ർ​ദ്ധി​പ്പി​ക്കാ​നും കൂ​ടു​ത​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ന് തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Tags : US plane 'E-3 Sentry' Saudi Arabia Latest News

Recent News

Corehub Up