Sports
പാരീസ്: ഫുട്ബോൾ ലോകകപ്പിനായുള്ള 26 അംഗ ടീമിനെ ഫ്രാൻസ് പ്രഖ്യാപിച്ചു. കിലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയും ഉൾപ്പെടുന്ന കരുത്തുറ്റ നിരയെയാണ് പരിശീലകൻ ദിദിയർ ദെഷാംപ്സ് കളത്തിലിറക്കുക.
പരിക്ക് അലട്ടുന്നുണ്ടെങ്കിലും എംബാപ്പെ തന്നെയാകും ടീമിനെ നയിക്കുക. ബയേൺ മ്യൂണിക്ക് താരം മൈക്കൽ ഒലീസ്, ഡിസയർ ദൂയി എന്നിവരും ടീമിലുണ്ട്. റയൻ ചെർക്കി, വില്യം സാലിബ എന്നിവരുൾപ്പെടെ ഏഴ് പ്രീമിയർ ലീഗ് താരങ്ങളും ടീമിലിടം പിടിച്ചു.
അതേസമയം റയൽ മാഡ്രിഡ് താരം എഡ്വേർഡോ കാമവിംഗ, ടോട്ടൻഹാമിന്റെ റാൻഡൽ കോളോ മുവാനി എന്നിവരെ ടീമിലുൾപ്പെടുത്തിയില്ല. ജൂൺ 16ന് ന്യൂജേഴ്സിയിൽ സെനഗലിനെതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഐയിൽ ഇറാഖ്, നോർവെ എന്നിവരാണ് മറ്റ് എതിരാളികൾ.
ടീം: പ്രതിരോധം: ലൂക്കാസ് ഡീഗ്നെ, മാലോ ഗുസ്റ്റോ, ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, ഇബ്രാഹിമ കൊണാട്ടെ, മാക്സെൻസ് ലാക്രോയിക്സ്, ജൂൾസ് കുണ്ട, വില്യം സാലിബ, ദയോട്ട് ഉപമെക്കാനോ.
മധ്യനിര: എൻഗോളോ കാന്റെ, മനു കോനെ, അഡ്രിയാൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, വാരൻ സെയർ എമറി.
മുന്നേറ്റനിര: മഗ്നസ് അക്ലിയോച്ചെ, ബ്രാഡ്ലി ബാർക്കോള, റയൻ ചെർക്കി, ഒസ്മാൻ ഡെംബെലെ, ഡിസയർ ദൂയി, മൈക്കൽ ഒലീസ്, കിലിയൻ എംബാപ്പെ, ജീൻ ഫിലിപ്പ് മാറ്റേറ്റ, മാർക്കസ് തുറാം.
ഗോൾകീപ്പർമാർ: മൈക്ക് മഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ.
Sports
ലണ്ടൻ: ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ 26 അംഗ ടീമിനെ ഈയാഴ്ച മുതൽ പ്രഖ്യാപിച്ചു തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന തങ്ങളുടെ ടീമിനെ 30 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രാഥമിക സ്ക്വാഡിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
55 അംഗ ടീമിൽ ലയണൽ മെസിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗലോ ഡിബാലയെ ഒഴിവാക്കി. ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 16ന് അൾജീരിയായ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
അതേസമയം ബ്രസീൽ ടീമിനെ 18ന് പ്രഖ്യാപിക്കും. പ്രാഥമിക സ്ക്വാഡിൽ നെയ്മറും നാൽപത്തൊന്നുകാരൻ ഡിഫൻഡർ തിയാഗോ സിൽവയും ഉൾപ്പെട്ടിരുന്നു. ബൽജിയം 15നും പോർച്ചുഗൽ 19നും ജർമനി 21നും ഇംഗ്ലണ്ട് 22നും സ്പെയിൻ 25നും ടീമുകളെ പ്രഖ്യാപിക്കും.
ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായാണ് മത്സരങ്ങൾ നടത്തുന്നത്.
Kerala
ചെന്നൈ: അധികാരമേറ്റ ഉടൻ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് തന്റെ ഭരണശൈലി വ്യക്തമാക്കി. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നതിനുള്ള ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ ഒരു ചില്ലിക്കാശ് താൻ തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിയെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ വിജയ് പറഞ്ഞു. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകികൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു.
ഏൽപ്പിച്ച ചുമതലയിൽ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തം നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ എനിക്ക് കുറച്ച് സമയം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉണ്ടാക്കും.
തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഞാൻ കാര്യങ്ങൾ മറച്ചുവെക്കുകയോ നിങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യില്ല. നിങ്ങൾ എന്റെ സുഹൃത്തുക്കളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Sports
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന ഭീഷണിക്കിടെ പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറുകയാണെങ്കിൽ മറ്റൊരു ടീമിനെ കണ്ടെത്താൻ ഐസിസി നീക്കങ്ങൾ ആരംഭിച്ചതോടെയാണ് പാക് ക്രിക്കറ്റ് ബോർഡ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യാ കപ്പിൽ പങ്കെടുത്ത സ്ക്വാഡിൽ നിന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ലോകകിരീടത്തിനായി പാക് പട ഇറങ്ങുന്നത്. സൽമാൻ അലി ആഗ ക്യാപ്റ്റനായി തുടരുന്നുണ്ടെങ്കിലും ഫാസ്റ്റ് ബൗളർമാരായ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂണിയർ എന്നിവരെ ഒഴിവാക്കി.
ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും ടീമിനെ പ്രഖ്യാപിക്കണമെന്ന ഐസിസി ചട്ടം ലംഘിച്ചാണ് പാക്കിസ്ഥാൻ തങ്ങളുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
നെതർലൻഡ്സ്, യുഎസ്എ, നമീബിയ, ഇന്ത്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാൻ. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നെതർലൻഡ്സിനെതിരെയാണ് അവരുടെ ആദ്യ മത്സരം.
പാക്കിസ്ഥാന് ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
Sports
ധാക്ക: ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. ലിറ്റണ് ദാസ് നയിക്കുന്ന 15 അംഗ സ്ക്വാഡില് മുസ്തഫിസുര് റഹ്മാനും ഇടം പിടിച്ചു. സൈഫ് ഹസനാണ് വൈസ് ക്യാപ്റ്റന്. ഏഷ്യാ കപ്പില് ടീമിനെ നയിച്ച ജാക്കര് അലി പുറത്തായപ്പോള് പേസര് ടസ്കിന് അഹമ്മദ് തിരിച്ചെത്തി.
സ്പിന്നര്മായി മഹ്ദി ഹസനും റിഷാദ് ഹൊസൈനുമാണുള്ളത്. ഫെബ്രുവരി ഏഴ് മുതല് മാര്ച്ച് എട്ട് വരെയാണ് ലോകകപ്പ്. ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്ഡീസ്, നേപ്പാള്, ഇറ്റലി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്.
ബംഗ്ലാദേശ് ടീം: ലിറ്റൺ ദാസ് (ക്യാപ്റ്റൻ), സൈഫ് ഹസൻ (വൈസ് ക്യാപ്റ്റന്), തൻസീദ് ഹസൻ, പർവേസ് ഹുസൈൻ ഇമൻ, തൗഹീദ് ഹൃദോയ്, ഷമീം ഹുസൈൻ, നൂറുൽ ഹസൻ, മെഹെദി ഹസൻ, റിഷാദ് ഹുസൈൻ, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസിം ഹസൻ സാക്കിബ്, ടസ്കിൻ അഹമ്മദ്, മുഹമ്മദ് സൈഫുദ്ദീൻ, ഷോറിഫുൾ ഇസ്ലാം.
Sports
മുംബൈ: ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന് ഗില് ആണ് ക്യാപ്റ്റൻ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര് വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള് ആഭ്യന്തര ക്രിക്കറ്റില് കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസര് മുഹമ്മദ് ഷമിയെ ഒരിക്കല് കൂടി സെലക്ടർമാർ തഴഞ്ഞു.
ശ്രേയസിനെ ഫിറ്റ്നെസ് പരിശോധനകള്ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷന് കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഹര്ഷിത് റാണ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്ഷ്ദീപ് സിംഗ് എന്നിവര്ക്കൊപ്പം പേസ് ഓള് റൗണ്ടറായ നിതീഷ് കുമാര് റെഡ്ഡിയും ടീമിലിടം നേടി.
രോഹിത് ശര്മയും വിരാട് കോലിയും ഏകദിന ടീമില് തിരിച്ചെത്തിയപ്പോള് റിസര്വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമില് നിലനിര്ത്തി. കുല്ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ് സുന്ദര് എന്നിവരാണ് ടീമിലെ സ്പിന്നര്മാര്.
കെ.എല്. രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്. ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാര്ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില് വിശ്രമം നല്കിയിട്ടുണ്ട്. ജനുവരി 11 ന് ആണ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടില് രണ്ടാം ഏകദിനവും 18ന് ഇന്ഡോറില് മൂന്നാം ഏകദിനവും നടക്കും.
ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ.
Sports
കേപ്ടൗൺ: ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. നിലവിലെ റണ്ണറപ്പായ ദക്ഷിണാഫ്രിക്ക 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
എയ്ഡൻ മാർക്രം ആണ് ക്യാപ്റ്റൻ. പേസർ കഗീസോ റബാഡ തിരിച്ചെത്തി. ട്രിസ്റ്റ്യൻ സ്റ്റബ്സ്, റയാൻ റിക്കിൾടൺ എന്നിവർക്ക് ടീമിലെത്താനായില്ല. മോശം ഫോമിനെ തുടർന്നാണ് ഇരുവരുവരെയും പരിഗണിക്കാതിരുന്നതെന്നാണ് വിവരം.
ഡിവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ്, ഡൊണോവൻ ഫെരേര, ജോർജ് ലിൻഡെ, ക്വെന മഫാക്ക എന്നിവർ ആദ്യമായി ലോകകപ്പ് ടീമിലെത്തി.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡിവാൾഡ് ബ്രെവിസ്, ക്വിന്റൻ ഡി കോക്ക്, ടോണി ഡി സോർസി, ഡോണോവൻ ഫെരേര, മാർക്കോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വെന മഫാക്ക, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, ആൻറിച്ച് നോർക്യെ, കഗീസോ റബാഡ, ജേസൺ സ്മിത്ത്.
Sports
ലണ്ടന്: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി, മാര്ച്ച് മാസങ്ങളില് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തുന്ന ടൂര്ണമെന്റിലേക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കിന്റെ പിടിയിലാണെങ്കിലും സൂപ്പർ പേസർ ജോഫ്ര ആർച്ചറും ടീമിൽ ഇടംപിടിച്ചു.
അഡലെയ്ഡില് നടന്ന മൂന്നാം ആഷസ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്ന്ന് ഇംഗ്ലണ്ട് മെഡിക്കല് ടീമിനൊപ്പം വിശ്രമത്തിലാണ് ആര്ച്ചര്. ഫില് സാള്ട്ട്, ജോസ് ബട്ട്ലര്, ആദില് റഷീദ്, ജോഫ്ര ആര്ച്ചർ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങള്ക്കൊപ്പം യുവതാരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ സ്ക്വാഡ്.
ലോകകപ്പിന് മുന്നോടിയായി ജനുവരി 22 മുതൽ ശ്രീലങ്കയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ജനുവരി 22, 24, 27 തീയതികളില് കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങള്. 30, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിലാണ് ടി20 മത്സരങ്ങള്.
ടി20 ലോകകപ്പിനുള്ള ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്), റെഹാന് അഹമ്മദ്, ജേക്കബ് ബേഥല്, ജോസ് ബട്ട്ലര്, ബെന് ഡെക്കറ്റ്, വില് ജാക്സ്, ഫില് സാള്ട്ട്, ടോം ബാന്റണ്, ബ്രൈഡന് കാഴ്സ്, സാം കരണ്, ലിയാം ഡൗസണ്, ജാമി ഓവര്ട്ടണ്, ജോഫ്ര ആര്ച്ചര്, ആദില് റഷീദ്, ജോഷ് ടംഗ്, ലൂക്ക് വുഡ്.
Sports
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം മുംബൈയില് അജിത് അഗാര്ക്കറുടെ നേതൃത്വത്തിൽ സെലക്ഷന് കമ്മിറ്റി യോഗം ചേരും.
ഫെബ്രുവരിയില് ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങൾ നടത്തുക. ലോകകപ്പിന് മുന്നോടിയായി ജനുവരിയില് ന്യൂസിലന്ഡിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പകള്ക്കുള്ള ടീമിനെയും ശനിയാഴ്ച പ്രഖ്യാപിക്കും.
അഭിഷേക് ശര്മ, സൂര്യകുമാര് യാദവ്, തിലക് വര്മ, ഹാര്ദ്ദിക് പാണ്ഡ്യ, അക്സര് പട്ടേല്, കുല്ദീപ് യാദവ്, വരുണ് ചക്രവര്ത്തി, ജസ്പ്രീത് ബുംറ, അര്ഷ്ദീപ് സിംഗ്, ഹര്ഷിത് റാണ എന്നിവര് ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
വിക്കറ്റ് കീപ്പര്മാരായി ആരെത്തുമെന്നതും മൂന്നാം പേസറായി ആരെ കളിപ്പിക്കുമെന്നതുമാണ് സെലക്ടര്മാരെ കുഴക്കുന്ന ചോദ്യം. ക്യാപ്റ്റൻ സൂര്യകുമാര് യാദവും കോച്ച് ഗൗതം ഗംഭീറും ശനിയാഴ്ച ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
Sports
സിഡ്നി: ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ മാർഷാണ് ഓസീസ് ടീമിനെ നയിക്കുന്നത്. വിശ്രമത്തിലായിരുന്ന പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിലേക്ക് തിരിച്ചെത്തി. നേരത്തെ ട്വന്റി20 ഫോർമാറ്റിൽ നിന്ന് സൂപ്പർതാരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മാത്യു റെൻഷായും ടീമിൽ ഇടംപിടിച്ചു.
മാറ്റ് ഷോർട്ട്, മിച്ചൽ ഓവൻ എന്നിവർ തിരിച്ചെത്തിയപ്പോൾ മാർനസ് ലബുഷെയ്ൻ, ഷോൺ ആബട്ട്, ആരോൺ ഹാർഡി, മാത്യു കുനെമാൻ എന്നിവരെ ഒഴിവാക്കി. പരിക്കിന്റെ പിടിയിലായ മുൻ നായകൻ പാറ്റ് കമ്മിൻസിനും തിരിച്ചെത്താനായില്ല. കൈക്കുഴയ്ക്ക് പരിക്കേറ്റ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിനും പുറത്തിരിക്കേണ്ടി വരും.
ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഒക്ടോബർ 19ന് പെർത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഈ പരമ്പരകൾക്കായി ഇന്ത്യ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയൻ ഏകദിന ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, അലക്സ് ക്യാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
ട്വന്റി20 ടീം (ആദ്യ രണ്ടു മത്സരങ്ങൾക്ക്) : മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സീൻ ആബട്ട്, സേവ്യർ ബാർട്ട്ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.