കളമശേരി: സംസ്ഥാനസർക്കാരിന്റെ നാമനിർദേശ പ്രകാരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സിൻഡിക്കറ്റിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സർവകലാശാല ഉത്തരവിറക്കി.
സിൻഡിക്കറ്റിലെ സർക്കാർ നാമനിർദേശ അംഗങ്ങളുടെ പുനഃസംഘടന പ്രകാരം എംഎൽഎ വിഭാഗത്തിൽ മുഹമ്മദ് ഷിയാസ്, നജീബ് കാന്തപുരം എന്നിവരെ നാമനിർദേശം ചെയ്തു.
ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തിൽ കുസാറ്റ് ലീഗൽ അഫയേഴ്സ് വിഭാഗം സെക്ഷൻ ഓഫീസർ (ഹയർ ഗ്രേഡ്) അൻസൺ പി. ആന്റണി, അഡ്വ.കെ.കെ. കബീർ, കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിംഗിലെ പ്രഫസറും പ്രിൻസിപ്പലുമായ ഡോ. പി. അബ്ദുള്ള, വനിതാ പ്രതിനിധിയായി കൊച്ചിൻ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറും പ്രിൻസിപ്പൽ ഇൻ ചാർജുമായ ഡോ. കെ. സിന്ധു, എസ്സി/എസ്ടി പ്രതിനിധിയായി ഡോ.എസ്.പി. അരുണ്‍ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.
ഐടി വിദഗ്ധ വിഭാഗത്തിൽ കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സി.എസ്. പ്രവീൺ, സെനറ്റിൽ നിന്നുള്ള വിദ്യാർഥിപ്രതിനിധിയായി കുസാറ്റ് ഐയുസിഐപിആർഎസ് പിഎച്ച്ഡി ഗവേഷകനായ കുര്യൻ ബിജു എന്നിവരെയും സർക്കാർ നാമനിർദേശം ചെയ്തു.
കുസാറ്റ് ചട്ടപ്രകാരം സർവകലാശാല സെനറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങളുടെ നിയമനം സംബന്ധിച്ച ഉത്തരവ് സർവകലാശാല പുറത്തിറക്കി. സിൻഡിക്കറ്റിലേക്കു നാമനിർദേശം ചെയ്യപ്പെട്ട അൻസൺ പി. ആന്റണി, അഡ്വ. കെ.കെ. കബീർ, ഡോ. പി. അബ്ദുള്ള ഡോ. കെ. സിന്ധു, ഡോ. അരുണ്‍, എം.പി. അമീർ എന്നിവർക്കുപുറമെ കെ.ഒ. സ്വപ്ന, എൻ. മഹേഷ്, ജെയ്സൺ കുര്യൻ, ഡോ. രാജ് സോമരാജൻ, എം.പി. സുരേഷ് വർഗീസ്, ഡോ. ഇ. ജാസ്മിൻ ഐ. ഷെറിൻ, എ. അബ്ബാദ്, എ. ലുഫ്തി എന്നിവരെയും സെനറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്തിട്ടുണ്ട്.