Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Nadu

മുല്ലപ്പെരിയാറില്‍ വെള്ളമില്ല, സര്‍വമതപ്രാര്‍ഥന നടത്തി തമിഴ്‌നാട്ടിലെ കര്‍ഷകര്‍

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ലെ ക​ര്‍ഷ​ക സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍വ​മ​ത പ്രാ​ര്‍ഥ​ന ന​ട​ത്തി.

അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നു ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന തേ​ക്ക​ടി​യി​ലെ സ്പി​ല്‍വേ ഷ​ട്ട​റി​നു സ​മീ​പ​മാ​യി​രു​ന്നു പ്രാ​ര്‍ഥ​ന. തേ​നി ജി​ല്ല​യി​ലെ 14,707 ഏ​ക്ക​ര്‍ ഭൂ​മി​യി​ലെ കൃ​ഷി​ക്കാ​യി മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഒ​ന്നാം വി​ള ഇ​റ​ക്കു​ന്ന​തി​ന് എ​ല്ലാ വ​ര്‍ഷ​വും ജൂ​ണ്‍ ആ​ദ്യ​വാ​രം അ​ണ​ക്കെ​ട്ടി​ല്‍ നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ടു​ക പ​തി​വാ​ണ്. എ​ന്നാ​ല്‍, ഈ ​വ​ര്‍ഷം തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍സൂ​ണ്‍ ക​നി​യാ​ത്ത​തി​നാ​ല്‍ ഇ​തു​വ​രെ ജ​ല സേ​ച​ന​ത്തി​നാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ടി​ട്ടി​ല്ല. നി​ല​വി​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 112.90 അ​ടി​യാ​ണ്.

ത​മി​ഴ്‌​നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​ക പൂ​ജ​ക​ളും ഇ​വ​ര്‍ ന​ട​ത്തി. ച​ട​ങ്ങി​ന് ക​ര്‍ഷ​ക സം​ഘ​ങ്ങ​ളു​ടെ വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്പം വാ​വ​ര്‍ പ​ള്ളി ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജി സൈ​നു​ലാ​ബു​ദീ​ന്‍ അ​മ്പ, വ്യ​വ​സാ​യി രാ​യ​പ്പ​ന്‍പ്പെ​ട്ടി ആ​ന​ന്ദ​ന്‍, ചെ​ന്നൈ ശെ​ല്‍വം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നി​യ​ര്‍ രാ​ജ​ഗോ​പാ​ല്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ മ​ഹേ​ന്ദ്ര​ന്‍, ക​ര്‍ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

National

തമിഴ്നാട്ടിൽ തിരിച്ചടിയേറ്റ് ബിജെപി; കിട്ടിയത് ഒറ്റ സീറ്റിൽ കഷ്ടിച്ച് ജയം

ചെന്നൈ: ബംഗാളിലും ആസാമിലും ഭരണം പിടിക്കുകയും കേരളത്തിൽ മൂന്നു സീറ്റുകൾ നേടി സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തതിനിടയിലും തമിഴ്നാട്ടിൽ ബിജെപിക്കു കനത്ത പ്രഹരം. 2021 തെരഞ്ഞെടുപ്പിൽ നാലു സീറ്റ് നേടിയിരുന്ന ബിജെപി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. അതും നേരിയ ഭൂരിപക്ഷത്തിന്.

എം. ഭോജരാജൻ ഉദഗമണ്ഡലം സീറ്റിൽ 976 വോട്ടിന് ജയിച്ചതാണ് ഇത്തവണത്തെ ഏക ആശ്വാസം. തമിഴ്നാട്ടിൽ എഐഎഡിഎംകെ നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്‍റെ (എൻഡിഎ) ഘടകകക്ഷിയായി മത്സരിച്ച ഭാരതീയ ജനതാ പാർട്ടി 27 സീറ്റിൽ മത്സരിച്ചിട്ടാണ് ഒറ്റ സീറ്റ് വിജയത്തിലേക്ക് ഒതുങ്ങിയത്.

കോയമ്പത്തൂർ, മോഡക്കുറിച്ചി, നാഗർകോവിൽ, തിരുനൽവേലി എന്നിവടങ്ങളിലാണ് നിലവിൽ ബിജെപിക്ക് എംഎംഎമാർ ഉണ്ടായിരുന്നത്. എന്നാൽ, പാർട്ടിയിലെ പ്രമുഖരെല്ലാം ഇത്തവണ പരാജയപ്പെട്ടു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകൻ (അവനാഷി), പാർട്ടി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ (സത്തൂർ), മുൻ തെലങ്കാന ഗവർണർ തമിഴ്സൈ സൗന്ദരരാജൻ (മൈലാപ്പൂർ), ബിജെപി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ (കോയമ്പത്തൂർ നോർത്ത്), നിലവിലെ എംഎൽഎ എം.ആർ. ഗാന്ധി (നാഗർകോവിൽ), എസ്.വി.വിജയധരാണി എന്നിവരെല്ലാം തോൽവി ഏറ്റുവാങ്ങി.

സി.ഉദയകുമാർ (ഗന്ധർവകോട്ടൈ), എൻ.രാമചന്ദ്രൻ (പുതുക്കോട്ട), ബിജെപി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കവിത ശ്രീകാന്ത് (അറന്തങ്കി), ദക്ഷിണേന്ത്യൻ ഫോർവേഡ് ബ്ലോക്ക് നേതാവ് കെ.സി. തിരുമാരൻ (തിരുപ്പത്തൂർ), പൊൻ. വി.ബാലഗണപതി (മാനാമധുര), രാമ ശ്രീനിവാസൻ (മധുര സൗത്ത്), ജിബിഎസ് കെ.നാഗേന്ദ്രൻ (രാമനാഥപുരം), അനന്തൻ അയ്യസ്വാമി (വാസുദേവനല്ലൂർ), കെ.ആർ.എം. രാധാകൃഷ്ണൻ (തിരുച്ചെന്തൂർ), എസ്.പി.ബാലകൃഷ്ണൻ (രാധാപുരം), ടി.ശിവകുമാർ (കോളച്ചൽ), പി.രമേശ് (പത്മനാഭപുരം) എന്നിവരും തോറ്റു.

എൻഡിഎയുടെ മറ്റൊരു ഘടകകക്ഷിയായ തമിഴ് മനില കോൺഗ്രസ് (മൂപ്പനാർ) അഞ്ച് സീറ്റുകളിൽ ബിജെപിയുടെ ‘താമര’ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ എല്ലായിടത്തും തോറ്റു. വിടിയൽ എസ്.ശേഖർ (ഒട്ടഞ്ചത്തിരം), എം.കെ.ആർ. അശോക് കുമാർ (കുംഭകോണം), എം. യുവരാജ (ഈറോഡ് വെസ്റ്റ്), വി.എം. കാർത്തികേയൻ (റാണിപേട്ട്), ജെ. നിവിൻ സൈമൺ (കില്ലിയൂർ) എന്നിവരാണ് തോറ്റത്. രാജപാളയത്ത് ബിജെപി ചിഹ്നത്തിൽ മത്സരിച്ച തമിഴക മക്കൾ മുന്നേറ്റ കഴകം നേതാവ് ബി. ജോൺ പാണ്ഡ്യന്‍റെ ഭാര്യ പ്രിസില്ല പാണ്ഡ്യനും പരാജയപ്പെട്ടു.

എഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ ഭാഗമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.62% വോട്ടാണ് ബിജെപി നേടിയിരുന്നത്. അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖ ദ്രാവിഡ കക്ഷികളുമായി സഖ്യമുണ്ടാക്കാതെയും മുന്നണിയില്ലാതെയും മത്സരിച്ച് 11.24 ശതമാനം വോട്ട് നേടിയിരുന്നു.

അവിടെനിന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വളരെ താഴേക്കു പോയത്. ഇത്തവണ പാർട്ടിക്ക് കഷ്ടിച്ച് മൂന്നു ശതമാനമാണ് പാർട്ടിക്കു കിട്ടിയ വോട്ട് വിഹിതം. സംസ്ഥാന ബിജെപി ഘടകത്തിലെ ഗ്രൂപ്പു പോരും മറ്റുമാണ് പാർട്ടിക്കു തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. അണ്ണാമലൈ അടക്കമുള്ള നേതാക്കൾ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് അണ്ണാമലൈയെ പാർട്ടി അനുനയിപ്പിച്ചത്. മാത്രമല്ല, ടിവികെ തരംഗവും ബാധിച്ചു.

National

ത​മി​ഴ് മ​ണ്ണി​ൽ ഭ​ര​ണ​മു​റ​പ്പി​ക്കാ​ൻ വി​ജ​യ്; അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളു​മാ​യി ടി​വി​കെ; സി​പി​എ​മ്മി​നെ ബ​ന്ധ​പ്പെ​ട്ടു, വി​ജ​യി​യെ അ​ഭി​ന​ന്ദി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 107 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 118 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് എ​ത്താ​ൻ 11 സീ​റ്റു​ക​ളു​ടെ കു​റ​വാ​ണ് ടി​വി​കെ​യ്ക്കു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര​രെ​യും ചെ​റു​ക​ക്ഷി​ക​ളെ​യും ഒ​പ്പം നി​ർ​ത്താ​നാ​ണ് വി​ജ​യി​ന്‍റെ നീ​ക്കം.

ഡി​എം​കെ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സി​പി​എം നേ​തൃ​ത്വ​ത്തെ വി​ജ​യ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ദ്മ​നാ​ഭ​പു​രം, കീ​ഴ്‌​വേ​ലൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച ര​ണ്ട് എം​എ​ൽ​എ​മാ​രാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​വ​രു​ടെ പി​ന്തു​ണ ടി​വി​കെ​യ്ക്ക് നി​ർ​ണാ​യ​ക​മാ​ണ്. എ​ന്നാ​ൽ, നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്നാ​ണ് സി​പി​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ടി​വി​കെ​യു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ന് പി​ന്നാ​ലെ വി​ജ​യി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നു. "യു​വാ​ക്ക​ളു​ടെ ശ​ബ്ദം പ്ര​തി​ഫ​ലി​ക്കു​ന്ന ഈ ​ജ​ന​വി​ധി അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല" എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​വീ​ൺ ച​ക്ര​വ​ർ​ത്തി വി​ജ​യി​ക്കൊ​പ്പ​മു​ള്ള പ​ഴ​യ ചി​ത്രം പ​ങ്കു​വെ​ച്ച് അ​നു​മോ​ദ​നം അ​റി​യി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സ്-​ടി​വി​കെ സ​ഖ്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം കോ​ൺ​ഗ്ര​സ് ഡി​എം​കെ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​എം​കെ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റു​മോ എ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ പ​രാ​ജ​യ​വും പാ​ർ​ട്ടി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യും ഡി​എം​കെ സ​ഖ്യ​ത്തെ ഉ​ല​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി സ്റ്റാ​ലി​നെ​യും വി​ളി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഭാ​വി നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല.

 

 

National

തമിഴ്‌നാട്ടില്‍ ബസപകടം;‍ എട്ടു മരണം

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ര്‍: ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ സേ​​​​ല​​​​ത്ത് ബ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി എ​​​​ട്ടു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ചു.

ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്റ്റേ​​​​റ്റ് ട്രാ​​​​ന്‍സ്‌​​​​പോ​​​​ര്‍ട്ട് കോ​​​​ര്‍പ​​​റേ​​​​ഷ​​​​ന്‍ ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍പ്പെ​​​​ട്ട​​​​ത്. സേ​​​​ലം പു​​​​തി​​​​യ ബ​​​​സ്‌​​​സ്റ്റാ​​​​ന്‍ഡി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സ് മീ​​​​ഡി​​​​യ​​​​ന്‍ ത​​​​ക​​​​ര്‍ത്ത് മ​​​​റു​​​​ഭാ​​​​ഗ​​​​ത്തെ റോ​​​​ഡി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക്ഷേ​​​​ത്ര​​​​ദ​​​​ര്‍ശ​​​​നം ക​​​​ഴി​​​​ഞ്ഞ് മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഒ​​​ന്പ​​​തു​​​പേ​​​​ര്‍ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​നി​​​​ല്‍ ഇ​​​​ടി​​​​ച്ച​​​​ശേ​​​​ഷം മ​​​​റ്റൊ​​​​രു ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​വും ത​​​​ക​​​​ര്‍ത്താ​​​​ണ് ബ​​​സ് നി​​​​ന്ന​​​​ത്.

മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ല്‍ 11 മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ട്ടി​​​​യും അ​​​​ഞ്ചു വ​​​​യ​​​​സു​​​​ള്ള പെ​​​​ണ്‍കു​​​​ട്ടി​​​​യും ഉ​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​തി​​​നു​​​പു​​​റ​​​മെ ബൈ​​​​ക്കി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വാ​​​വും അ​​​മ്മ​​​യും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

National

കാ​റി​നു​ള്ളി​ൽ നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ കാ​റി​നു​ള്ളി​ൽ നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​സ​യ​ൻ​വി​ള​യി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഒ​രു കാ​ർ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

മ​രി​ച്ച​വ​ർ ആ​രെ​ല്ലാ​മാ​ണെ​ന്നും ഏ​ത് സ്വ​ദേ​ശി​ക​ളാ​ണെ​ന്നും ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. മ​രി​ച്ച​വ​ർ ഒ​രേ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Movies

ത​മി​ഴ്നാ​ട് ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ നീ​തി നി​ഷേ​ധ​മെ​ന്ന് ‘കൈ​തി’ താ​രം മോ​ണി​ക്ക ശി​വ

ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി തെ​ന്നി​ന്ത്യ​ൻ ബാ​ല താ​രം മോ​ണി​ക്ക ശി​വ. അ​വാ​ർ​ഡ് ക​മ്മി​റ്റി​ക്കെ​തി​രെ​യും സ​ർ​ക്കാ​രി​നെ​തി​രെ​യു​മാ​ണ് താ​ര​ത്തി​ന്‍റ വി​മ​ർ​ശ​നം.

2016 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ, അ​ർ​ഹ​രാ​യ ക​ലാ​കാ​ര​ന്മാ​രെ ത​ഴ​ഞ്ഞു​കൊ​ണ്ട് രാ​ഷ്ട്രീ​യ​വും സ്വാ​ധീ​ന​വും പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നാ​ണ് താ​രം ആ​രോ​പി​ക്കു​ന്ന​ത്. 

അ​ഞ്ചാം വ​യ​സി​ൽ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ താ​ൻ 20-ഓ​ളം ചി​ത്ര​ങ്ങ​ളി​ൽ ഭാ​ഗ​മാ​യെ​ന്നും എ​ന്നാ​ൽ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ന​ൽ​കി​യ​തി​ൽ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളു​ടെ വി​ജ​യി​ക​ളു​ടെ പ​ട്ടി​ക ഇ​ന്ന​ലെ പു​റ​ത്തു വ​ന്നി​രു​ന്നു. ഞാ​ൻ ആ ​പ​ട്ടി​ക ശ്ര​ദ്ധി​ച്ചു.

എ​ന്‍റെ അ​ഞ്ചാം വ​യ​സു മു​ത​ൽ ഞാ​ൻ ഈ ​സി​നി​മാ മേ​ഖ​ല​യി​ൽ അ​ഭി​ന​യി​ച്ചു വ​രി​ക​യാ​ണ്. 2016 മു​ത​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം സി​നി​മ​ക​ളി​ൽ ഞാ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഈ ​ചി​ത്ര​ങ്ങ​ളി​ൽ പ​ല​തും പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്ത​വ​യാ​ണ്. ചി​ല സി​നി​മ​ക​ൾ വ​ലി​യ തോ​തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പോ​ലും, ഞാ​ൻ അ​വ​ത​രി​പ്പി​ച്ച പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഓ​രോ വേ​ഷ​ത്തി​നും എ​ന്‍റെ പ​ര​മാ​വ​ധി മി​ക​ച്ച പ്ര​ക​ട​നം ന​ൽ​കാ​ൻ ഞാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ‘കൈ​തി’, ‘രാ​ക്ഷ​സ​ൻ’, ‘ക​ണാ’, ‘ആ​ൺ ദേ​വ​തൈ’, ‘സം​ഗു​ച​ക്രം’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​തും സ്വാ​ധീ​ന​മു​ള്ള​തു​മാ​യ വേ​ഷ​ങ്ങ​ൾ ഞാ​ൻ ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നി​രു​ന്നാ​ലും, ഇ​പ്പോ​ൾ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ വ്യ​ക്തി​യു​ടെ പ്ര​ക​ട​നം അ​ത്ത​ര​മൊ​രു അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. എ​നി​ക്ക് അ​വാ​ർ​ഡ് ല​ഭി​ക്കാ​ത്ത​ത് കൊ​ണ്ട​ല്ല ഞാ​ൻ ഈ ​വി​ഷ​യം സം​സാ​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മാ​യി​രു​ന്നോ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.

എ​ന്നാ​ൽ ആ ​കാ​ല​യ​ള​വി​ൽ എ​ന്നെ​പ്പോ​ലെ ത​ന്നെ ശ​ക്ത​വും അ​ർ​ഥ​വ​ത്തു​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്യു​ക​യും പ്രേ​ക്ഷ​ക​രു​ടെ അ​ഭി​ന​ന്ദ​നം നേ​ടു​ക​യും ചെ​യ്ത ഒ​ട്ടേ​റെ കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. അ​വ​ർ ആ​ർ​ക്കെ​ങ്കി​ലും ഈ ​അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ത​ന്നെ​യാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ക​രു​തി എ​നി​ക്ക് അ​ത് അം​ഗീ​ക​രി​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ, ഇ​പ്പോ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്.

ഏ​റ്റ​വും പ്ര​ധാ​ന​മാ​യി, ഇ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ലോ സ്വാ​ധീ​ന​ത്താ​ലോ ന​ൽ​ക​പ്പെ​ടു​ന്ന ഒ​രു സ്വ​കാ​ര്യ അ​വാ​ർ​ഡ​ല്ല. ഇ​ത് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​ണ്. യ​ഥാ​ർ​ഥ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​ഭി​ന​ന്ദ​ന​വും ഓ​രോ അ​ഭി​നേ​താ​വി​നും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു അം​ഗീ​കാ​ര​വു​മാ​ണി​ത്.

ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​മാ​ണ്. സ​ത്യ​ത്തി​ൽ, ഈ ​വി​ഷ​യ​ത്തെ ചോ​ദ്യം ചെ​യ്യാ​നും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നും എ​നി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ പു​ര​സ്കാ​ര​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും പ​തു​ക്കെ ന​ഷ്ട​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യോ​ടും ഉ​പ​മു​ഖ്യ​മ​ന്ത്രി​യോ​ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ടും ഈ ​വി​ഷ​യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​തി​ലേ​ക്ക് ക​ണ്ണോ​ടി​ക്ക​ണ​മെ​ന്നും ഞാ​ൻ വി​ന​യ​പൂ​ർ​വം അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.​ആ​ത്മാ​ർ​ഥ​ത​യോ​ടെ, മോ​ണി​ക ശി​വ.’’

ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ കൈ​തി​യി​ലെ അ​മു​ദ​യാ​യും, രാ​ക്ഷ​സ​ൻ, ക​നാ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​മാ​യ താ​ര​മാ​ണ് മോ​ണി​ക്ക.

National

സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ൽ സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും ഒ​രു വി​ദ്യാ​ർ​ഥി മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും മ​റ്റ് ര​ണ്ട് പേ​ർ ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു​വെ​ന്ന് തി​രു​വ​ള്ളൂ​ർ ജി​ല്ലാ ക​ള​ക്ട​ർ പ്ര​താ​പ് പ​റ​ഞ്ഞു.

അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ട​ത്തി​ന്‍റെ ബ​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.

National

2026ൽ ​പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്നാ​ട്ടി​ലും എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ൽ വ​രും: കെ. ​അ​ണ്ണാ​മ​ലൈ

ചെ​ന്നൈ: 2026 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും എ​ൻ‌​ഡി‌​എ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ .​അ​ണ്ണാ​മ​ലൈ.

പു​തു​ച്ചേ​രി​യി​ൽ ഇ​തി​ന​കം ത​ന്നെ ഇ​ര​ട്ട എ​ഞ്ചി​ൻ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കു​മെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"2026-ൽ ​പു​തു​ച്ചേ​രി​യി​ൽ വീ​ണ്ടും ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. ത​മി​ഴ്‌​നാ​ട്ടി​ലും എ​ൻ​ഡി​എ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. ബി​ഹാ​റി​ൽ എ​ൻ​ഡി​എ വി​ജ​യി​ച്ച​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ ഒ​രു ടീ​മാ​യി തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടു. അ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് അ​ങ്ങ​നെ​യ​ല്ല, സ​ഖ്യ​ത്തി​നു​ള്ളി​ലെ മ​ത്സ​രം മൂ​ല​മാ​ണ് അ​വ​ർ തോ​റ്റ​ത്'- അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു.

Kerala

കോ​യ​മ്പ​ത്തൂ​രി​ൽ വീ​ണ്ടും "റോ​ബി​നെ' ത​ട​ഞ്ഞ് ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ; ബ​സ് പി​ടി​ച്ചെ​ടു​ത്തു

കോ​യ​മ്പ​ത്തൂ​ർ: പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് കോ​യ​മ്പ​ത്തൂ​രേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ റോ​ബി​ൻ ബ​സ് വീ​ണ്ടും ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട് റോ​ഡ് ടാ​ക്സ് അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. എ​ന്നാ​ൽ ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റു​ണ്ടെ​ന്നും ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ ഗി​രീ​ഷ് പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് റോ​ബി​ൻ ബ​സ് അ​ടൂ​രി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​യ്ക്കും ബ​സ് പി​ടി​ച്ചെ​ടു​ക്ക​ലി​നു​മെ​തി​രേ ഗി​രീ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

Latest News

Corehub Up