കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ സേലത്ത് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേര്‍ മരിച്ചു.
ദേശീയപാതയില്‍ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസാണ് അപകടത്തില്‍പ്പെട്ടത്. സേലം പുതിയ ബസ്സ്റ്റാന്ഡിലേക്കു പോകുകയായിരുന്ന ബസ് മീഡിയന് തകര്‍ത്ത് മറുഭാഗത്തെ റോഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒന്പതുപേര് സഞ്ചരിച്ച വാനില്‍ ഇടിച്ചശേഷം മറ്റൊരു ഇരുചക്രവാഹനവും തകര്‍ത്താണ് ബസ് നിന്നത്.
മരിച്ചവരില്‍ 11 മാസം പ്രായമുള്ള കുട്ടിയും അഞ്ചു വയസുള്ള പെണ്‍കുട്ടിയും ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനുപുറമെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും അമ്മയും മരിച്ചവരിൽ ഉൾപ്പെടുന്നു.
Tags : Bus accident Tamil Nadu