Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Candidate

Kottayam

വാ​ക് വി​ത്ത് യു​ഡി​എ​ഫ് കാ​ന്‍​ഡി​ഡേ​റ്റ് പ്രോ​ഗ്രാ​മു​മാ​യി യു​വ​ജ​ന​ങ്ങ​ള്‍

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പ്പാ​സ് റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ ക​ടു​ത്തു​രു​ത്തി എം​എ​ല്‍​എ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ മോ​ന്‍​സ് ജോ​സ​ഫി​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു യു​ഡി​എ​ഫ് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ ‘മോ​ണിം​ഗ് വാ​ക്ക് വി​ത്ത് യു​ഡി​എ​ഫ് കാ​ന്‍​ഡി​ഡേ​റ്റ്’ എ​ന്ന പേ​രി​ല്‍ ഇ​ല​ക്ഷ​ന്‍ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.

ക​ടു​ത്തു​രു​ത്തി ഐ​ടി​സി​ക്കു സ​മീ​പ​ത്ത് ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച യു​വ​ജ​ന യാ​ത്ര ബ്ലോ​ക്ക് ജം​ഗ്ഷ​ന്‍ വ​ഴി ക​ടു​ത്തു​രു​ത്തി മെ​യി​ന്‍ റോ​ഡി​ല്‍ പ്ര​വേ​ശി​ച്ചു, ടൗ​ണ്‍ ചു​റ്റി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ബൈ​പ്പാ​സ് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് നേ​ട്ട​മാ​ണെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​ത്തു ക​രി​മാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പു​ല്ലാ​പ്പ​ള്ളി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ആ​ന്‍​മ​രി​യ ജോ​ര്‍​ജ്, സു​ബി​ന്‍ മാ​ത്യു, ഷി​ജു പാ​റ​യി​ടു​ക്കി​ല്‍, ജോ​സ്‌​മോ​ന്‍ മാ​ളി​യേ​ക്ക​ല്‍, ജോ​ണി​ച്ച​ന്‍ പൂ​മ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യു​ഡി​വൈ​എ​ഫ് നേ​താ​ക്ക​ളാ​യ സി​ജോ ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​യ്, ശ​ര​ത്ത് ശ​ശാ​ങ്ക​ന്‍, ജി​ന്‍​സ​ണ്‍ ചെ​റു​മ​ല, ഫ്രാ​ന്‍​സി​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി, തോം​സ​ണ്‍ മു​ള​ക്കു​ളം, അ​രു​ണ്‍ മാ​ത്യു, സോ​ണി​ച്ച​ന്‍ കു​റ​വി​ല​ങ്ങാ​ട്, എം.​ജെ. ജെ​യിം​സ്, ആ​ല്‍​ബി​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ല്‍ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ന്ന പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത മോ​ന്‍​സ് ജോ​സ​ഫ് ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ ന​ട​ന്ന ന​ഗ​രി കാ​ണി​ക്ക​ല്‍ ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കെ​ടു​ത്തു.

നി​ര്‍​മ​ല ജി​മ്മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പു​രോ​ഗ​മി​ക്കു​ന്നു

ക​ടു​ത്തു​രു​ത്തി: സ്ഥാ​നാ​ര്‍​ഥി​യു​ടെ ജ​ന​സ​മ്പ​ര്‍​ക്ക പ​ര്യ​ട​നം വെ​ളി​യ​ന്നൂ​ര്‍, ഉ​ഴ​വൂ​ര്‍, മ​ര​ങ്ങാ​ട്ടു​പി​ള്ളി, ക​ട​പ്ലാ​മ​റ്റം, കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ന്നു. ടൗ​ണു​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും മാ​ര്‍​ക്ക​റ്റും സ്ഥാ​നാ​ര്‍​ഥി സ​ന്ദ​ര്‍​ശി​ച്ചു വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. പ​രി​ചി​ത​രാ​യ ഭ​വ​ന​ങ്ങ​ളും നി​ര്‍​മ​ല ജി​മ്മി സ​ന്ദ​ര്‍​ശി​ച്ചു. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് സ്ഥാ​നാ​ര്‍​ഥി ഇ​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

ദുഃ​ഖ​വെ​ള്ളി​ദി​ന​ത്തി​ല്‍ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ​ത്തി​യ നി​ര്‍​മ​ല ജി​മ്മി പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന താ​ഴ​ത്തു​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന ന​ഗ​രി കാ​ണി​ക്ക​ല്‍ ശു​ശ്രൂ​ഷ​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി പ​ങ്കെ​ടു​ത്തു.

ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍, സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, സ്വ​പ്ന സു​രേ​ഷ്, സ​ന്ധ്യാ സ​ജി​കു​മാ​ര്‍, ന​യ​ന ബി​ജു, ഷി​ബി മ​ത്താ​യി, റോ​സ്മി, വി​നോ​ദ്, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ജോ​സ് പു​ത്ത​ന്‍​കാ​ലാ, സി.​ജെ. ജോ​സ​ഫ്, പി.​വി. സു​നി​ല്‍, കെ. ​ജ​യ​കൃ​ഷ്ണ​ന്‍, പി.​ജി. ത്രി​ഗു​ണ​സെ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക​ടു​ത്തു​രു​ത്തി, വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍

ക​ടു​ത്തു​രു​ത്തി: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍ ക​ടു​ത്തു​രു​ത്തി, വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​ഗു​പ്ത​ന്‍, ബി​ഡി​ജെ​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. ബാ​ബു, ടി.​എ. ഹ​രി​കൃ​ഷ്ണ​ന്‍, സു​ദീ​പ് നാ​രാ​യ​ണ​ന്‍, സി​ജോ സെ​ബാ​സ്റ്റ്യ​ന്‍, ആ​ന​ന്ദ് പി. ​നാ​യ​ര്‍, കെ.​എ​ന്‍. ജ​ഗ​ജി​ത്ത്, ബി​ജി സു​നി​ല്‍, ജോ​യി വ​ര്‍​ഗീ​സ്, സ​ന്തോ​ഷ് കു​ഴി​വേ​ലി​ല്‍, കെ.​എം. ശ​ശി, ര​ഞ്ജി​ത് രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍.​ജ​യ​ച​ന്ദ്ര​ന്‍, കെ.​എ​സ്. ശ്രീ​നി​വാ​സ​ന്‍, അ​രു​ണ്‍ വെ​ളി​യ​ന്നൂ​ര്‍, എ​സ്. ര​ഞ്ജി​ത്ത്, ഗി​രീ​ഷ് പു​തു​വേ​ലി, പി.​ഡി. രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്രചാരണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചു

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. 18-ാം വാ​ർ​ഡ് മ​ല​പ്പൊ​ട്ട് സ്ഥാ​നാ​ർ​ഥി ത്രേ​സ്യാ​മ്മ ന​ടു​വി​ൽ പു​ര​യി​ട​ത്തി​ലി​ന്‍റെ കു​ന്നോ​ത്ത് ക​ല്ല​ന്മാ​രി മു​ക്കി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡും, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ള്ളി​ത്തോ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി മി​നി പ്ര​സാ​ദി​ന്‍റെ മാ​ട​ത്തി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് സ​മീ​പം സ്ഥാ​പി​ച്ച ബോ​ർ​ഡും, ഉ​ദ​യ​ഗി​രി വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി ലി​ല്ലി തോ​മ​സി​ന്‍റെ ക​ല്ല​ന്മാ​രി​മു​ക്കി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി. ചെ​യ​ർ​മാ​ൻ മ​ട്ടി​ണി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. പോ​ക്ക​ർ, ഡെ​ന്നീ​സ് മാ​ണി, ബ​ഷീ​ർ മ​ന്ദം​മ്പ​ത്ത്, വി. ​ബാ​ല​കൃ​ഷ്ണ​ൻ, ബി​ജു ക​രി​മാ​ക്കി, ബൈ​ജു ആ​റാം​ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ദേ​ഹ​ത്ത് ക​രി ഓ​യി​ൽ ഒ​ഴി​ച്ചു; പോ​ലീ​സ് കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ദേ​ഹ​ത്ത് ക​രി ഓ​യി​ൽ ഒ​ഴി​ച്ച​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജോ വ​ർ​ഗീ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ്ഥാ​നാ​ർ​ഥി ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടു​പേ​ർ ക​രി ഓ​യി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞു പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Latest News

Corehub Up