കോട്ടയം: മികച്ച ഗായികയ്ക്ക ുള്ള ദേശീയ അവാര്‍ഡ് നേടിയ ഡോ. വിജയലക്ഷ്മിയെ കോട്ടയം സംസ്കൃതി ഫൗണ്ടേഷന് ആദരിച്ചു. സ്വീകരണ യോഗം ഡോ. വിജയലക്ഷ്മി ദേശീയ അവാര്‍ഡ് നേടിയ പാട്ട് പാടി ഉദ്ഘാടനം ചെയ്തു.
കോട്ടയം സംസ്കൃതി ഫൗണ്ടേഷന് പ്രസിഡന്റ് ടി.വി. സോണി അധ്യക്ഷത വഹിച്ചു. വി.എസ്. ചന്ദ്രശേഖരന് നായര്‍, ഡോ. റോസമ്മ സോണി, പ്രഫ. ഷാജി ജോസഫ്, പ്രഭാകരന്‍പിള്ള വെള്ളാറ്റില്‍, റോസ് ജോസ് നെടിയകാല, ജോസഫ് താനമാവുങ്കല്‍, പ്രദീപ് മാത്യു, ശശിധരന് പാറമ്പുഴ, മാത്യു മള്ളിയില്‍, ബിബിന്‍ പി. ബേബി, സി.എ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.