Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yash

അ​ല്ലു അ​ര​വി​ന്ദി​ന്‍റെ ആ ​പ​രാ​മ​ർ​ശം യ​ഷി​നെ മോ​ശ​ക്കാ​ര​നാ​ക്കി​ല്ല: രാം ​ഗോ​പാ​ൽ വ​ർ​മ  

‘കെ​ജി​എ​ഫി’​ന് മു​ൻ​പ് യ​ഷ് ആ​രാ​യി​രു​ന്നു എ​ന്ന തെ​ലു​ങ്ക് നി​ർ​മാ​താ​വ് അ​ല്ലു അ​ര​വി​ന്ദി​ന്‍റെ പ​ഴ​യ പ്ര​സ്താ​വ​ന​യെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർ​മ.

അ​ല്ലു അ​ര​വി​ന്ദി​ന്‍റെ വാ​ക്കു​ക​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത് അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​ത് തി​ക​ച്ചും ത​മാ​ശ​യാ​ണെ​ന്ന് രാം​ഗോ​പാ​ൽ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 
 
‘‘കെ​ജി​എ​ഫി​ന് മു​ൻ​പ് യ​ഷി​നെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന അ​ല്ലു അ​ര​വി​ന്ദി​ന്‍റെ പ്ര​സ്താ​വ​ന​യെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദം തി​ക​ച്ചും ചി​രി​ച്ചു ത​ള്ളേ​ണ്ട ഒ​ന്നാ​ണ്.

പ്ര​ശ​സ്ത​ര​ല്ലാ​ത്ത അ​ഭി​നേ​താ​ക്ക​ളെ വ​ച്ച് വ​ലി​യ സി​നി​മ​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. ‘ബാ​ഹു​ബ​ലി’​ക്ക് മു​ൻ​പ് ഹി​ന്ദി പ്രേ​ക്ഷ​ക​ർ​ക്ക് പ്ര​ഭാ​സി​നെ അ​റി​യി​ല്ലാ​യി​രു​ന്നു ‘കാ​ന്താ​ര’​യ്ക്ക് മു​ൻ​പ് ഋ​ഷ​ബ് ഷെ​ട്ടി​യെ അ​റി​യി​ല്ലാ​യി​രു​ന്നു.

‘ദ് ​ഗോ​ഡ്ഫാ​ദ​റി’​ന് ​മു​ൻ​പ് എ​നി​ക്ക് മ​ർ​ല​ൺ ബ്രാ​ണ്ടോ​യെ അ​റി​യി​ല്ലാ​യി​രു​ന്നു. അ​തി​നു മു​ൻ​പ് 'എ ​സ്ട്രീ​റ്റ് കാ​ർ നെ​യിം​ഡ് ഡി​സ​യ​ർ', 'ഓ​ൺ ദി ​വാ​ട്ട​ർ​ഫ്ര​ണ്ട്' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം സ്റ്റാ​റാ​യി​രു​ന്നി​രി​ക്കാം, ആ ​സി​നി​മ​ക​ൾ ഇ​ന്ത്യ​യി​ൽ റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല.

കാ​ര​ണം, ആ ​സി​നി​മ​ക​ളാ​ണ് അ​വ​രെ വ​ലി​യ താ​ര​ങ്ങ​ളാ​ക്കി​യ​ത്; അ​ല്ലാ​തെ താ​ര​ങ്ങ​ളാ​യ​തു​കൊ​ണ്ട​ല്ല ആ ​സി​നി​മ​ക​ൾ വ​ലി​യ വി​ജ​യം നേ​ടി​യ​ത്. ഹോ​ളി​വു​ഡ് എ​പ്പോ​ഴും പ​ണം മു​ട​ക്കു​ന്ന​ത് ആ​ശ​യ​ങ്ങ​ളി​ലാ​ണ്, താ​ര​ങ്ങ​ളി​ല​ല്ല.

ക്രി​സ്റ്റ​ഫ​ർ നോ​ള​നെ​പ്പോ​ലു​ള്ള സം​വി​ധാ​യ​ക​ർ താ​ര​മൂ​ല്യം നോ​ക്കി​യ​ല്ല, അ​ഭി​നേ​താ​ക്ക​ളു​ടെ അ​ഭി​ന​യ മി​ക​വ് മാ​ത്രം നോ​ക്കി​യാ​ണ് ആ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ത് 'ഓ​പ്പ​ൺ​ഹൈ​മ​ർ' ആ​യാ​ലും 'ഒ​ഡീ​സി' ആ​യാ​ലും അ​തി​ൽ ആ​ര് അ​ഭി​ന​യി​ച്ചാ​ലും ഒ​രു​പോ​ലെ വി​ജ​യി​ക്കും.

അ​ല്ലു അ​ര​വി​ന്ദി​ന്‍റെ വി​ഷ​യ​ത്തി​ലേ​ക്ക് വ​ന്നാ​ൽ, പൊ​തു​വാ​യ​തും ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള​തു​മാ​യ ഒ​രു ആ​ശ​യ​ത്തെ ഇ​ത്ര​യ​ധി​കം വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കു​ന്ന​ത് വ​ലി​യ ഈ​ഗോ​യു​ള്ള ആ​ളു​ക​ൾ മാ​ത്ര​മാ​ണ്. ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ​യു​ള്ള സി​നി​മ​ക​ൾ നി​ർ​മി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​ത്."  രാം ​ഗോ​പാ​ൽ വ​ർ​മ്മ പ​റ​ഞ്ഞു. 

2023-ൽ, ​പ്ര​ശ​സ്ത നി​ർ​മാ​താ​വും അ​ല്ലു അ​ർ​ജു​ന്‍റെ പി​താ​വു​മാ​യ അ​ല്ലു അ​ര​വി​ന്ദ്, കെ​ജി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷ​മാ​ണ് യ​ഷി​ന് ജ​ന​പ്രീ​തി ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​നെ​ക്കു​റി​ച്ചും ന​ട​ത്തി​യ ഒ​രു പ​രാ​മ​ർ​ശം വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

‘കെ​ജി​എ​ഫ്’ സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് യ​ഷ് ആ​രാ​യി​രു​ന്നു? എ​ന്തു​കൊ​ണ്ടാ​ണ് ആ ​സി​നി​മ ഇ​ത്ര വ​ലി​യ ത​രം​ഗ​മാ​യ​ത്? ആ ​സി​നി​മ​യു​ടെ നി​ർ​മാ​ണ മി​ക​വും ദൃ​ശ്യ സ​മ്പ​ന്ന​ത​യു​മാ​ണ് അ​തി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ഇ​ത് ഒ​രു ഉ​ദാ​ഹ​ര​ണം മാ​ത്ര​മാ​ണ്. സി​നി​മ​യി​ലെ നാ​യ​ക​ൻ ആ​രാ​യാ​ലും, സി​നി​മ​യു​ടെ മേ​ക്കിം​ഗ് ത​ന്നെ​യാ​ണ് കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

കെ​ജി​എ​ഫി​ന്‍റെ വ​മ്പ​ൻ മേ​ക്കിം​ഗ് ആ​ണ് യ​ഷി​ന് പാ​ൻ-​ഇ​ന്ത്യ​ൻ ത​ല​ത്തി​ൽ വ​ൻ പ്ര​ചാ​രം ന​ൽ​കി​യ​തെ​ന്നും അ​തി​നു മു​ൻ​പ് അ​ദ്ദേ​ഹ​ത്തെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന​തു​മാ​ണ് അ​ല്ലു അ​ര​വി​ന്ദ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നാ​ണ് വ​ർ​മ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. 

സി​നി​മ​യു​ടെ ഉ​ള്ള​ട​ക്ക​വും നി​ർ​മ്മാ​ണ മി​ക​വു​മാ​ണ് താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന​ത് എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​ണ് ആ​ർ​ജി​വി​യു​ടെ കു​റി​പ്പ്.

Movies

രാ​മ​നും സീ​ത​യും രാ​വ​ണ​നും; ബ്ര​ഹ്മാ​ണ്ഡ​മാ​യി രാ​മാ​യ​ണ ട്രെ​യി​ല​ർ  

ര​ൺ​ബീ​ർ ക​പൂ​റും യ​ഷും സാ​യ് പ​ല്ല​വി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന രാ​മാ​യ​ണ എ​ന്ന ബ്ര​ഹ്‌​മാ​ണ്ഡ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.15-നാ​ണ് ട്രെ​യി​ല​ർ ആ​ഗോ​ള​ത​ല​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്.

നേ​ര​ത്തെ ജൂ​ലൈ 24-ന് ​ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, റി​ലീ​സ് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

സോ​ണി പി​ക്‌​ചേ​ഴ്‌​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റു​മാ​യി കൈ​കോ​ർ​ത്ത് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ രീ​തി​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രെ​യി​ല​ർ റി​ലീ​സ് നീ​ട്ടി​യ​തെ​ന്ന് നി​ർ​മാ​താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

Movies

യാ​ഷി​നൊ​പ്പം ചൂ​ട​ൻ രം​ഗ​ങ്ങ​ളി​ൽ കി​യാ​ര; വി​മ​ർ​ശ​നം ക​ടു​ക്കു​ന്നു

ഗീ​തു മോ​ഹ​ൻ​ദാ​സ് ചി​ത്രം ടോ​ക്‌​സി​ക്: എ ​ഫെ​യ​റി ടെ​യ്ൽ ഫോ​ർ ഗ്രോ​ൺ അ​പ്‌​സി​ലെ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ന​ടി കി​യാ​ര അ​ദ്വാ​നി​ക്ക് നേ​രെ വി​മ​ർ​ശ​നം ഉ​യ​രു​ന്നു.

യാ​ഷി​നൊ​പ്പ​മു​ള്ള രം​ഗ​ങ്ങ​ൾ ക​ടു​പ്പ​മാ​യി പോ​യെ​ന്നാ​ണ് ഒ​രു പ​ക്ഷം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്ക് അ​ത് ചെ​യ്തി​ല്ലെ​ന്ന് കി​യാ​ര അ​നു​കൂ​ലി​ക​ളും പ​റ​യു​ന്നു. ഗാ​ന​രം​ഗ​ത്തി​ൽ യാ​ഷി​നൊ​പ്പം ചൂ​ട​ൻ രം​ഗ​ങ്ങ​ളി​ലാ​ണ് കി​യാ​ര​യു​ള്ള​ത്.

ഗാ​ന​രം​ഗ​ത്തി​ലെ ഇ​ന്‍റ​മേ​റ്റ് സീ​നു​ക​ളെ ചൊ​ല്ലി​യാ​ണ് വി​മ​ർ​ശ​നം ഏ​റെ​യും. വി​ഖ്യാ​ത പേ​ർ​ഷ്യ​ൻ ക​വി റൂ​മി​യു​ടെ പ്ര​ശ​സ്ത​മാ​യ വ​രി​ക​ളോ​ടെ​യാ​ണ് നാ​ലു​മി​നി​റ്റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഗാ​നം ആ​രം​ഭി​ക്കു​ന്ന​ത്.

 

Latest News

Corehub Up